നിക്ഷേപത്തിനായാലും ചിട്ടിയിലേക്കായാലും വലിയ തുക മാസത്തിൽ മാറ്റിവെയ്ക്കാൻ സാധിക്കാതെ വരുന്നതാണ് പലരെയും പിന്നോട്ടടിക്കുന്നത്. എന്നാൽ ചെറിയ തുകയിൽ ആരംഭിക്കാവുന്ന നിക്ഷേപങ്ങളും ചിട്ടികളും തിരയുക എന്നതാണ് ഇതിനുള്ള പോംവഴി. ദിവസം 100 രൂപയും 200 രൂപയും മാത്രം മാറ്റിവെയ്ക്കാൻ സാധിക്കുമെങ്കിൽ ചേരാൻ പറ്റിയ ചിട്ടികളും ഇന്ന് കെഎസ്എഫ്ഇയിലുണ്ട്. മാസം 1,000 രൂപ മുതൽ അടവ് വരുന്ന ചിട്ടികൾ കെഎസ്എഫ്ഇയിൽ ലഭിക്കും.
കുറഞ്ഞ മാസ അടവിനൊപ്പം അത്യാവശ്യത്തിനുള്ള ചെറിയ തുക വേഗത്തിൽ സ്വന്തമാക്കാനും ഇത്തരം ചെറിയ ചിട്ടികളിലൂടെ സാധിക്കും. ഇതോടൊപ്പം ജാമ്യമായി സ്വർണമോ, എൽഐസി പോളിസി സറണ്ടർ വാല്യു പോലുള്ള രേഖകളോ നൽകിയാൽ മതി എന്നുള്ളതും ചെറിയ ചിട്ടികളുടെ നേട്ടമാണ്. ചെറിയ തുകയിൽ ആരംഭിക്കുന്ന, സാധാരണക്കാർക്ക് വേഗത്തിൽ ആരംഭിക്കാൻ സാധിക്കുന്ന 3 ചിട്ടികളെ പരിചയപ്പെടാം.

ചെലവ് കുറഞ്ഞ ചിട്ടി
1,000 രൂപ മാസ അടവിൽ ആരംഭിക്കുന്ന ഏറ്റവും ചെലവ് കുറഞ്ഞ ചിട്ടികളിൽ ഒന്നാണ് 50 മാസ കാലയളവുള്ള 50,000 രൂപയുടെ ചിട്ടി. 30 ശതമാനം ലേല കിഴിവിൽ പോകുന്ന മാസങ്ങളിൽ 750 രൂപ മാത്രമാണ് മാസ അടവ് വരുന്നത്. 5-6 മാസത്തിനുള്ളിൽ 42,000 രൂപയ്ക്കും 44,000 രൂപയ്ക്കും ഉള്ളിലുള്ള തുക സ്വന്തമാക്കാൻ സാധിക്കും. 2 വർഷവും 4 മാസവുമാണ് കാലാവധി.
1 ലക്ഷം രൂപയുടെ ചിട്ടി
1000 രൂപ മാസ അടവും 100 മാസത്തേക്കുള്ള 1 ലക്ഷം രൂപയുടെ ചിട്ടിയും സാധാരണക്കാർക്ക് എളുപ്പത്തിൽ അടച്ച് മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കുന്നവയാണ്. 8 വർഷവും നാല് മാസവുമാണ് കാലാവധി. 30 ശതമാനമാണ് പരമാവധി ലേല കിഴിവ്. 48 മാസത്തോളം പരമാവധി ലേല കിഴിവ് ലഭിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ 70,000 രൂപയ്ക്ക് ചിട്ടി ലഭിക്കും.
പരമാവധി ലേലത്തിൽ ചിട്ടി പോകുന്ന മാസങ്ങളിൽ 750 രൂപയാണ് മാസതവണയായി വരുന്നത്. ചിട്ടി കാലയളവിൽ കുറഞ്ഞത് 20,000 രൂപ ലാഭ വിഹിതമായി ലഭിക്കും.
1 ലക്ഷം രൂപയുടെ ചിട്ടി
2000 രൂപ മാസ അടവുള്ള 50 മാസ കാലാവധിയുള്ള റെഗുലർ ചിട്ടിയാണിത്. സല 2 ലക്ഷം രൂപയാണ്. ആദ്യ മാസത്തിൽ 2000 രൂപയാണ് അടയ്ക്കേണ്ടത്. പരമാവധി ലേല കിഴിവായ 30 ശതമാനത്തിൽ ചിട്ടി ലേലം പോകുന്ന മാസങ്ങളിൽ 1,500 രൂപയുമാണ് അടവ് വരുന്നത്.
ചിട്ടിയിൽ നിന്ന് പരമാവധി 70,000 രൂപ വരെ കുറച്ച് വിളിക്കാം. ദിവസത്തിൽ ചിട്ടി തുക അടയ്ക്കുന്നവർ 100 രൂപ കരുതിയാൽ മാസത്തിൽ 15-20 ദിവസങ്ങൾ മാത്രമാണ് അടവ് വരുന്നത്.
എവിടെ ലഭിക്കും
കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ശാഖകളിൽ ചെറിയ തുക മാസ അടവുള്ള ചിട്ടികൾ ആരംഭിക്കുന്നുണ്ട്. ഇടുക്കി ഉപ്പുതുറ ബ്രാഞ്ച്, തിരുവനന്തപുരം ചാല, വട്ടപ്പാറ, എന്നിവിടങ്ങളില്‍ 1,000 രൂപ മാസ അടവുള്ള 50,000 രൂപയുടെ ചിട്ടി ആരംഭിക്കുന്നുണ്ട്. കൊല്ലം കളരിമുക്ക് ശാഖയിൽ ഇതേ ചിട്ടിയുടെ മള്‍ട്ടി ഡിവിഷൻ ചിട്ടിയും ആരംഭിക്കുന്നു.
2,000 രൂപ മാസ അടവുള്ള ചിട്ടി ആരംഭിക്കുന്നത്, തൃശൂര്‍ ലേക്കര, കുന്നത്തങ്ങാടി, തിരുവനന്തപുരം പിരപ്പന്‍കോഡ്, വിഴിഞ്ഞം എന്നി ശാഖകളിലാണ്. 2000 രൂപ മാസ അടവും 50 മാസ അടവുമുള്ള ചിട്ടി ഉപ്പുതുറ ബ്രാഞ്ചിലും തിരുവനന്തപുരം മടത്തറ ബ്രാഞ്ചിലും തൃശൂര്‍ രാമവര്‍മപുരം ബ്രാഞ്ചിലുമാണ് ഉടനെ ആരംഭിക്കുന്നത്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
