മാസത്തിൽ ശമ്പളത്തിൽ നിന്ന് നിശ്ചിത തുക നിക്ഷേപത്തിനായി മാറ്റിവെയ്ക്കാൻ സാധിക്കുമെങ്കിൽ വലിയ സമ്പാദ്യത്തിലേക്ക് എത്താൻ സാധാരണക്കാരനെയും സഹായിക്കുന്ന നിക്ഷേപങ്ങൾ ഇന്നുണ്ട്. മികച്ച രീതിയിൽ പണം വളർത്താൻ സാധിക്കും എന്നതിനൊപ്പം ചിട്ടിയായൊരു നിക്ഷേപ രീതി കൂടി വളർത്തിയെടുക്കാൻ സാധിക്കും.
മാസത്തിൽ നിക്ഷേപിക്കാൻ പണം സ്വരുകൂട്ടുന്നവരാണെങ്കിൽ പറ്റിയൊരു പദ്ധതിയാണ് എൽഐസി പോളിസികൾ. ലൈഫ് ഇൻഷൂറൻസിന്റെ ആനുകൂല്യത്തോടൊപ്പം കാലാവധിയിൽ മെച്യൂരിറ്റി വാല്യു കൂടി ലഭിക്കുന്ന പദ്ധതികളും രാജ്യത്തെ ഏറ്റവും വലിയ ഇൻഷൂറൻസ് കമ്പനിയായ എൽഐസി നടത്തുന്നുണ്ട്.
എൽഐസി ധൻ രേഖ പോളിസി
മാസത്തിൽ ചെറിയ നിക്ഷേപത്തിലൂടെ ലക്ഷ്യങ്ങൾ സമ്പാദിക്കാൻ എൽഐസി ധന രേഖ പോളിസിയിലൂടെ സാധിക്കും. സമ്പാദ്യവും ലൈഫ് ഇൻഷൂറൻസും ചേരുന്ന പോളിസിയാണ് എൽഐസി ധന്‍ രേഖ. ഓഹരി വിപണിയുമായി ബന്ധപ്പെടാത്ത നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, സേവിംഗ്‌സ്, ലൈഫ് ഇന്‍ഷൂറന്‍ പ്ലാനാണിത്. പോ1,000 രൂപയ്ക്ക് 60 രൂപ ഗ്യാരണ്ടീഡ് അഡിഷന്‍ പോളിസി വാഗ്ദാനം ചെയ്യുന്നുണ്ട്.

സം അഷ്വേഡ് തുക
2 ലക്ഷം രൂപയാണ് പോളിസിയുടെ ചുരുങ്ങിയ സം അഷ്വേഡ് തുക. ഉയര്‍ന്ന സം അഷ്വേഡിന് പരിധിയില്ല. 25,000 രൂപയുടെ ഗുണിതങ്ങളായി സം അഷ്വേഡ് ഉയര്‍ത്താം. എല്‍ഐസി ധന്‍ രേഖാ പ്ലാനില്‍ സിംഗില്‍ പ്രീമിയം, ലിമിറ്റഡ് പ്രീമിയം എന്നിങ്ങനെ 2 തരത്തില്‍ പ്രീമിയം അടയ്ക്കാന്‍ സാധിക്കും. ലിമിറ്റഡ് പ്രീമിയം രീതിയില്‍ മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പ്രീമിയം അടയ്ക്കാം.
പോളിസി കാലാവധി
20, 30, 40 വര്‍ഷ കാലാവധിയില്‍ പോളിസിയില്‍ ചേരാം. പോളിസി കാലയളവിന്റെ നേര്‍ പകുതി വര്‍ഷം മാത്രമെ പ്രീമിയം അടയ്‌ക്കേണ്ടതുള്ളൂ. 20 വര്‍ഷ പോളിസിയില്‍ 10 വര്‍ഷമാണ് പ്രീമിയം അടയ്‌ക്കേണ്ടത്. 30 വര്‍ഷ പോളിസിയില്‍ 15 വര്‍ഷവും 40 വര്‍ഷ പോളിസിയില്‍ 20 വര്‍ഷവും പ്രീമിയം അടയ്ക്കണം.
പോളിസി പ്രായ പരിധി
പോളിസി കാലാവധി അനുസരിച്ച് പ്രായ പരിധി വ്യത്യാസപ്പെടും. 20 വര്‍ഷ പോളിസി കാലയളവ് തിരഞ്ഞെടുത്തൊരാള്‍ക്ക് 8 വയസിൽ പോളിസിയിൽ ചേരാം. 30 വര്‍ഷ പോളിസിയിൽ 3 വയസാണ് കുറഞ്ഞ പ്രായ പരിധി. 40 വര്‍ഷ പോളിയില്‍ 90 ദിവസം പ്രായമായ കുട്ടിക്കും ചേരാം. ഉയര്‍ന്ന പ്രായ പരിധി 20 വർഷ പോളിസിയിൽ 55 വയസാണ്.
30 വർഷം, 40 വർഷ പോളിസികളിൽ യഥാക്രമം 45 വയസ്, 35 വയസ് എന്നിങ്ങനെയാണ്. 20 വര്‍ഷ പോളിസിയില്‍ ചേരുന്നൊരാള്‍ക്ക് കാലാവധിയില്‍ 28 വയസും 30 വര്‍ഷ പോളിയില്‍ ചേര്‍ന്നയാള്‍ക്ക് 33 വയസും 40 വര്‍ഷ പോളിസിയില്‍ ചേർന്നൊരാൾക്ക് 40 വയസും പൂർത്തിയാകണം.
മരണാനുകൂല്യം
എൽഐസി ധൻ രേഖ പോളിസിയിൽ ചേർന്നൊരാൾക്ക് പോളിസി കാലയളവിൽ മരണം സംഭവിച്ചാല്‍ സം അഷ്വേഡ് ഓണ്‍ ഡെത്തും ഗ്യാരണ്ടീഡ് അഡിഷനും ലഭിക്കും. 30 വയസുള്ള വ്യക്തി 50 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസി വാങ്ങിയാൽ മാസം 8,754 രൂപ അടവ് വരും.
പത്ത് വർഷത്തെ പ്രീമിയം അടവിന് ശേഷം പോളിസി ഉടമ മരണപ്പെട്ടാൽ കുടുംബത്തിന് 50 ലക്ഷം രൂപ സം അഷ്വേർഡും 50 ലക്ഷം രൂപയുടെ അപകട മരണ ആനുകൂല്യവും ലഭിക്കും.
മെച്യൂരിറ്റി ബെനഫിറ്റ്
30 വയസിൽ 10 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസി 30 വര്‍ഷ കാലയളവില്‍ വാങ്ങിയാലാൽ 15 വര്‍ഷമാണ് പ്രീമിയം അടയ്‌ക്കേണ്ടത്. 10 ലക്ഷത്തിന്റെ പോളിസിയില്‍ 73,342 രൂപയാണ് വാര്‍ഷിക പ്രീമിയം. മാസത്തില്‍ 6,242 രൂപ അടച്ചാല്‍ മതിയാകും.
ദിവസം കരുതേണ്ടത് 209 രൂപയാണ്. 15 വര്‍ഷ കാലം പോളിസി അടച്ചു കഴിഞ്ഞാല്‍ 15, 20, 25 വര്‍ഷങ്ങളില്‍ സം അഷ്വേഡിന്റെ 15 ശതമാനമായ 1.50 ലക്ഷം വീതം ലഭിക്കും. 30-ാം വര്‍ഷത്തില്‍ പോളിസി കാലാവധിയെത്തുമ്പോള്‍ സം അഷ്വേഡായ 10 ലക്ഷത്തിനൊപ്പം 13 ലക്ഷം ഗ്യാരണ്ടീഡ് അഡിഷനും ചേര്‍ത്ത് കാലാവധിയില്‍ 23 ലക്ഷം രൂപ ലഭിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications