റിസകില്ലാതെ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് മികച്ച അവസരമാണ് ആവർത്തന നിക്ഷേപം. മാസത്തിൽ മിച്ചം പിടിക്കുന്ന തുക എത്ര തന്നെയായാലും ആവർത്തന നിക്ഷേപത്തിൽ നിക്ഷേപിക്കാൻ സാധിക്കും. 100 രൂപ മുതൽ നിക്ഷേപിക്കാൻ സാധിക്കുന്ന സാധാരണക്കാർക്ക് വേണ്ടിയുള്ള നിക്ഷേപമാർഗമാണ് ആവർത്തന നിക്ഷേപം. ഓരോ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും ഇതിന് ഉയർന്ന പലിശ ലഭിക്കാനും ആവർത്തന നിക്ഷേപത്തിലൂടെ സാധിക്കും.
മാസ തവണകളായി അടയ്ക്കാൻ സാധിക്കുന്നതിനാൽ ചിട്ടയായ നിക്ഷേപ ശീലം വളർത്താൻ ആവർത്തന നിക്ഷേപം വഴി സാധിക്കും. മാസത്തിൽ 100 രൂപ മുതൽ നിക്ഷേപിക്കാം. 6 മാസം മുതൽ 120 മാസത്തേക്കുള്ള കാലാവധിയും ലഭിക്കും. നേരിട്ടോ ഓൺലൈനായോ മൊബൈൽ ബാങ്കിംഗ് വഴിയോ ആവർത്തന നിക്ഷേപ അക്കൗണ്ടുകൾ തുറക്കാവുന്നതാണ്. പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തേക്കാൾ ഉയർന്ന പലിശ ഇന്ന് എല്ലാ ബാങ്കുകളും 5 വർഷ കാലയളവിൽ നൽകുന്നുണ്ട്.
ആവർത്തന നിക്ഷേപത്തിന് മികച്ച പലിശ നൽകുന്ന ബാങ്കുകളും മാസം 2,000 രൂപ വീതം 5 വർഷത്തേക്ക് നിക്ഷേപിച്ചാലുള്ള നേട്ടവും പരിശോധിക്കാം.

ഡിസിബി ബാങ്ക്
സ്വകാര്യ ബാങ്കായ ഡിസിബി ബാങ്കില്‍ 5 വര്‍ഷത്തെ ആവര്‍ത്തന നിക്ഷേപത്തിന് 7.75 ശതമാനം പലിശ ലഭിക്കും. 2 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ പലിശ നിരക്ക് ബാധകമാവുക. മാസത്തില്‍ 2,000 രൂപ വീതം നിക്ഷേപിക്കുന്നൊരാള്‍ കാലാവധിയോളം നിക്ഷേപിക്കുന്നത് 1.20 ലക്ഷം രൂപയാണ്. പലിശയായി 26,748 രൂപ ലഭിക്കും. ആകെ 1.46 ലക്ഷം രൂപ ലഭിക്കും.
സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
റെഗുലര്‍ നിക്ഷേപകര്‍ക്ക് 5 വര്‍ഷത്തേക്ക് സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 9.10 ശതമാനം പലിശ നല്‍കും. മുതിര്‍ന്ന പൗരന്മാര്ക്ക് 9.60 ശതമാനം പലിശ ലഭിക്കും. 5 വര്‍ഷത്തിന് മുകളില്‍ 10 വര്‍ഷത്തേക്ക് 7.25 ശതമാനം പലിശ റെഗുലര്‍ നിക്ഷേപകര്‍ക്ക് ലഭിക്കും. ജൂണ്‍ 1 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്.
മാസം 2,000 രൂപ 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 1.50 ലക്ഷം രൂപ സ്വന്തമാക്കാന്‍ സാധിക്കും. 1.20 ലക്ഷത്തിന്റെ നിക്ഷേപത്തിന് 32,113 രൂപ പലിശ ലഭിക്കും. കാലാവധിയില്‍ 1.52 ലക്ഷം രൂപ കയ്യിലെത്തും.
ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
36 മാസം മുതല്‍ 60 മാസത്തേക്ക് ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 7.20 ശതമാനം പലിശ നല്‍കും. 63 മാസം മുതല്‍ 120 മാസത്തേക്കുള്ള ആവര്‍ത്തന നിക്ഷേപത്തിന് 6.50 ശതമാനം പലിശയാണ് ലഭിക്കുക. വിദേശ ബാങ്കായ ഡാങ്കചെ ബാങ്കും 5 വര്‍ഷത്തേക്ക് 7.20 ശതമാനം പലിശ നല്‍കും.
2,000 രൂപ 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ ആകെ നിക്ഷേപം 1.20 ലക്ഷം രൂപയാകും. 7.20 ശതമാനം പലിശ ലഭിക്കുമ്പോള്‍ 25,010 രൂപ പലിശയായി ലഭിക്കും. കാലാവധിയില്‍ 1.450100 രൂപ ലഭിക്കും.
7 ശതമാനം പലിശ നല്കുന്ന ബാങ്കുകള്‍
ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് റെഗുലര്‍ നിക്ഷേപകര്‍ക്ക് 61 മാസ കാലയളവില്‍ 7 ശതമാനം പലിശ നല്‍കും. മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനം പലിശ ലഭിക്കും.
ആക്സിസ് ബാങ്കില്‍ 5 വര്‍ഷ കാലയളവില്‍ 7 ശതമാനം പലിശ നല്കുന്നു. മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനം പലിശ നേടാം. എച്ച്ഡിഎഫ്സി ബാങ്ക് 5 വര്‍ഷത്തേക്ക് 7 ശതമാനം പലിശ നല്‍കും. മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനം പലിശ ലഭിക്കും.
7 ശതമാനം പലിശ നിരക്കില്‍ 2,000 രൂപ പ്രതിമാസം നിക്ഷേപിക്കുന്നൊരാള്‍ക്ക് 23,871 രൂപ പലിശയായി ലഭിക്കും. 1.20 ലക്ഷം രൂപ നിക്ഷേപം സഹിതം 1.43 ലക്ഷം രൂപ കാലാവധിയില്‍ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
