മൾട്ടി ഡിവിഷൻ ചിട്ടിയുടെ പ്രത്യേകതകളിലൊന്ന് കൂടുതൽ പേർക്ക് ഒരു മാസം ചിട്ടി ലഭിക്കും എന്നത് തന്നെയാണ്. നറുക്കെടുപ്പിലൂടെ ഒരാൾക്ക് മുഴുവൻ തുകയും മൂന്ന് പേർക്ക് ലേലത്തിലൂടെ ചിട്ടി ലഭിക്കുകയും ചെയ്യുന്നതാണ് മൾട്ടി ഡിവിഷൻ ചിട്ടിയുടെ രീതി. മാസം 5,000 രൂപ വരെ അടവ് സാധിക്കുന്ന 2.85 ലക്ഷം രൂപ വരെ നേടാൻ സാധിക്കുന്ന ചിട്ടിയെ ഈ ലേഖനത്തിൽ പരിചയപ്പെടാം.
ചിട്ടി വിശദാംശം
5000 രൂപ മാസ അടവും 60 മാസ കാലയളവുമുള്ള മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണിത്. മാസത്തില്‍ 5,000 രൂപയും 3,875 രൂപയ്ക്കും ഇടയില്‍ അടവ് സാധിക്കുന്നവര്‍ക്ക് ചിട്ടിയില്‍ ചേരാം. 35 ശതമാനം വരെ കിഴിവില്‍ ചിട്ടി ലേലം വിളിക്കാം. മള്‍ട്ടി ഡിവിഷന്‍ ചിട്ടിയായതിനാല്‍ മാസത്തില്‍ നാല് പേര്‍ക്ക് ചിട്ടി ലഭിക്കും. ഒരാള്‍ക്ക് മുഴുവന്‍ തുകയും 3 പേര്‍ക്ക് 35 ശതമാനം വരെ ലേലം വിളിച്ചെടുക്കാനും സാധിക്കും. 35 ശതമാനം ലേല കിഴിവിൽ പോകുന്ന മാസങ്ങളിൽ 1,125 രൂപ ലാഭവിഹിതമായി ചിട്ടി വരിക്കാർക്ക് ലഭിക്കും.

എത്ര രൂപ ലഭിക്കും
നറുക്കിലൂടെ ചിട്ടി ലഭിക്കുന്നൊരാള്‍ക്ക് 2.85 ലക്ഷം രൂപ ലഭിക്കും. 60 മാസവും നറുക്കിലൂടെ മാസത്തിൽ ഒരാൾക്ക് ചിട്ടി ലഭിക്കും. 35 ശതമാനം ലേല കിഴിവില്‍ ചിട്ടി ലഭിച്ചാല്‍ 1.95 ലക്ഷം രൂപയും ലഭിക്കും. ഈ തുകയില്‍ നിന്നും ജിഎസ്ടിയും ഡോക്യുമെന്റേഷന്‍ ചാര്‍ജും കിഴിച്ചാണ് ചിട്ടി പണം ലഭിക്കുക.
ഫോർമാൻസ് കമ്മീഷന്റെ 18 ശതമാനമാണ് ജിഎസ്ടി. ഡോക്യുമെന്റേഷൻ ചാർജ് 250 രൂപയോളം വരും. 3 ലക്ഷത്തിന്റെ ചിട്ടിയിൽ 5 ശതമാനം ഫോർമാൻസ് കമ്മീഷൻ 15,000 രൂപ വരും. ഈ തുകയുടെ 18 ശതമാനമാണ് ജിഎസ്ടി നൽകേണ്ടത്. 2700 രൂപ ജിഎസ്ടി വരും.
സ്ഥിര നിക്ഷേപമിട്ടാൽ
3 ലക്ഷത്തിന്റെ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയിൽ നറുക്കിലൂടെ ആദ്യ മാസത്തിൽ ചിട്ടി ലഭിക്കുന്നവർക്ക് സ്ഥിര നിക്ഷേപമിട്ടാൽ മികച്ച നേട്ടം കൊയ്യാം. 2,82,000 രൂപ സ്ഥിര നിക്ഷേപമിടാൻ ലഭിച്ചാൽ നിലവിലെ 8.15 ശതമാനം പലിശയിൽ 3 ലക്ഷത്തേക്കാൾ നേട്ടമുണ്ടാക്കാം. മാസത്തിൽ 1,680 രൂപ പലിശയായി ലഭിക്കുമ്പോൾ 59 മാസത്തേക്ക് സ്ഥിര നിക്ഷേപം തുടർന്നാൽ 99,120 രൂപ പലിശയായി ലഭിക്കും. പലിശയും മുതലും ചേർത്ത് കാലാവധിയിൽ 3,81,120 രൂപ പിൻവലിക്കാം.
ജാമ്യങ്ങൾ
ചിട്ടി സ്ഥിര നിക്ഷേപമിട്ടാൽ ജാമ്യം നൽകേണ്ട എന്നതിനൊപ്പം വലിയ സാമ്പത്തിക നേട്ടവും ലഭിക്കും. എന്നാൽ ചിട്ടി പണം പിൻവലിക്കാൻ ആഗ്രഹിക്കുന്നൊരാൾ മേൽ ബാധ്യതയ്ക്ക് തുല്യമായ തുകയ്ക്ക് ജാമ്യം നൽകേണ്ടതുണ്ട്. ലേലം വിളിക്കുന്നത് വരെ അടച്ച തുക ജാമ്യമില്ലാതെ പിൻവലിക്കാം.
ബാക്കി തുകയ്ക്കാണ് ജാമ്യം നൽകേണ്ടത്. സർക്കാർ ജീവനക്കാരുടെ സാലറി സർട്ടിഫിക്കറ്റ്, സ്വർണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി, വസ്തു ജാമ്യം മുതലായവയാണ് ചിട്ടിയിൽ സ്വീകരിക്കുന്ന പ്രധാന ജാമ്യങ്ങൾ. ഒന്നിലധികം ജാമ്യങ്ങൾ ഉപയോഗിച്ചും ചിട്ടി പണം പിൻവലിക്കാം.
എവിടെ ലഭിക്കും
കെഎസ്എഫ്ഇയുടെ എറണാകുളം മൂത്തകുന്നം, ആലപ്പുഴ III ബ്രാഞ്ച്, മുഹമ്മ, തിരുവനന്തപുരം ആര്യനാട് ശാഖകളിൽ ഉടൻ ആരംഭിക്കുന്ന ചിട്ടികളുടെ കൂട്ടത്തിൽ മുകളിൽ വിശദമാക്കിയ മൾട്ടി ഡിവിഷൻ ചിട്ടിയുണ്ട്. കെഎസ്എഫ്ഇ ആരംഭിക്കുന്ന പുതിയ ചിട്ടികളെ പറ്റി അറിയാൻ ഓൺലൈൻ സംവിധാനമുണ്ട്. ksfeonline.com എന്ന വെബ്സൈറ്റ് വഴിയാണ് പുതിയ ചിട്ടികൾ ഏതൊക്കെ എന്നറിയാം. New Chits എന്ന സെക്ഷനിൽ ജില്ലയും ബ്രാഞ്ചും തിരഞ്ഞെടുത്ത് ഓരോ ബ്രാഞ്ചിലെയും ആരംഭിക്കാനിരിക്കുന്ന ചിട്ടികൾ അറിയാൻ സാധിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
