രുന്ന 15- 20 മാസങ്ങൾക്കപ്പുറം വരുന്ന സാമ്പത്തിക ആവശ്യങ്ങൾക്കായി വായ്പയെടുക്കാം എന്ന് കരുതുന്നവരാണെങ്കിൽ മികച്ചൊരു സാധ്യതയാണ് കെഎസ്എഫ്ഇ ചിട്ടികൾ. വായ്പയിലേക്ക് നൽകുന്ന പലിശയേക്കാൾ കുറവ് ചെലവിലും ലാഭത്തിലും കെഎസ്എഫ്ഇ ചിട്ടികൾ ഉപയോഗിക്കാനാകും.
ഓരോരുത്തരുടെയും സാമ്പത്തിക ആവശ്യങ്ങൾക്ക് അനുയോജ്യമായ തുകയുടെ ചിട്ടി ചേർന്നാൽ പണം ആവശ്യമാകുന്ന സമയത്ത് വിളിച്ചെടുത്താൽ മതിയാകും. ഇത്തരത്തിൽ മേയ്, ജൂണ്‍ മാസങ്ങളിൽ ചേരാൻ സാധിക്കുന്ന ചിട്ടികൾ വിശദമായി നോക്കാം.
15 ലക്ഷത്തിന്റെ ചിട്ടി
50,000 രൂപ മാസ അടവുുള്ള 30 മാസ കാലാവധിയുള്ള 15 ലക്ഷത്തിന്റെ ചിട്ടിയാണിത്. പെട്ടന്നുള്ള പണ സമാഹരണത്തിന് ഈ ചിട്ടിയാണിത്. 8 മാസം കാലാവധിയിൽ 13 ലക്ഷം രൂപ വരെ ലേലം വിളിച്ചെടുക്കാൻ കഴിയും. 30 ശതമാനമാണ് പരമാവധി ലേല കഴിവ്. ആദ്യ മാസം 50,000 രൂപയാണ് മാസ അടവ്. 30 ശതമാനം ലേല കിഴിവിൽ പോകുന്ന മാസങ്ങളിൽ 37,500 രൂപ അടച്ചാൽ മതിയാകും.

10 ലക്ഷത്തിന്റെ ചിട്ടി
25,000 രൂപ മാസ അടവും 40 മാസ കാലയളുമാണ് 10 ലക്ഷത്തിന്‍റെ ചിട്ടിയിലുള്ളത്. തൃശൂർ വടക്കാഞ്ചേരി കെഎസ്എഫ്ഇ ശാഖയിൽ ഉടൻ ചിട്ടി ആരംഭിക്കും. മാസ അടവ് ആദ്യ മാസത്തിൽ 25,000 രൂപയും 30 ശതമാനം ലേല കിഴിവ് ലഭിക്കുന്ന മാസങ്ങളിൽ 25,000 രൂപയുമാണ്. 5-6 മാസത്തിനുള്ളിൽ ലേല കിഴിവിലൂടെ 8 ലക്ഷം രൂപ വരെ ഈ ചിട്ടിയിൽ നിന്ന് സ്വന്തമാക്കാം.
5 ലക്ഷത്തിന്റെ ചിട്ടി
40 മാസ കാലയളവിലേക്ക് 12,500 രൂപ മാസ അടവുള്ള 5 ലക്ഷത്തിന്റെ ചിട്ടിയും കെഎസ്എഫ്ഇ വടക്കാഞ്ചേരി ശാഖയിൽ ആരംഭിക്കുന്നുണ്ട്. ചിട്ടി 30 ശതമാനം ലേലത്തിൽ പോകുന്ന മാസങ്ങളിൽ 9,375 രൂപയാണ് അടവ് വരുന്നത്. 5-6 മാസം കൊണ്ട് ലേലം ആരംഭിക്കുകയും 4 ലക്ഷം രൂപ വരെ നേടാനും സാധിക്കും. അത്യാവശ്യക്കാർ മാത്രമാണ് ഇത്തരം ഹ്രസ്വകാല ചിട്ടിയിൽ പരമാവധിയിൽ ലേലം വിളിക്കേണ്ടതുള്ളൂ.
2 ലക്ഷത്തിന്റെ ചിട്ടി
5,000 രൂപയും 3,750 രൂപയ്ക്കും ഇടയിൽ മാസത്തിൽ അടവ് സാധിക്കുന്നവർക്ക് 40 മാസം കാലാവധിയുള്ള 2 ലക്ഷത്തിന്റെ ചിട്ടി ചേരാം. 3 വര്‍ഷം നാല് മാസം കാലാവധിയുള്ള ചിട്ടിയിൽ 10 മാസത്തിനിടയിൽ 1.75 ലക്ഷം രൂപ വരെ ലഭിക്കും. ചിട്ടി ലേലം തുടരുമ്പോൾ 15 മാസം കാത്തിരുന്നാൽ 1.80 ലക്ഷം രൂപ വരെ വിളിച്ചെടുക്കാം.
1 ലക്ഷത്തിന്റെ ചിട്ടി
3 വർഷം നാല് മാസം കാലാവധിയുള്ള 2,500 രൂപ മാസ അടവുള്ള ചെറിയ ചിട്ടിയാണ് 2 ലക്ഷം രൂപയുടേത്. മാസം 2,500 രൂപയ്ക്കും 1,875 രൂപയ്ക്കും ഇടയിലാണ് മാസ അടവ് വരുന്നത്. 14-15 മാസത്തിനുള്ളിൽ ലേലത്തിലൂടെ 85,000 രൂപ സ്വന്തമാക്കാൻ സാധിക്കും.
50,000 രൂപയുടെ ചിട്ടി
1,000 രൂപ മാസ അടവിൽ ആരംഭിക്കുന്ന ഏറ്റവും ചെലവ് കുറഞ്ഞ ചിട്ടികളിൽ ഒന്നാണ് 50 മാസ കാലയളവുള്ള 50,000 രൂപയുടെ ചിട്ടി. 30 ശതമാനം ലേല കിഴിവിൽ പോകുന്ന മാസങ്ങലിൽ 750 രൂപ മാത്രമാണ് മാസ അടവ് വരുന്നത്. 5-6 മാസത്തിനുള്ളിൽ 42,000 രൂപയ്ക്കും 44,000 രൂപയ്ക്കും ഉള്ളിലുള്ള തുക സ്വന്തമാക്കാൻ സാധിക്കും.
5 ലക്ഷത്തിന്റെ ചിട്ടി
പണ സമാഹരണത്തിനുള്ള ചിട്ടിയാണിത്. 20,000 രൂപ മാസ അടവം 25 മാസം കാലാവധിയുമുള്ള 5 ലക്ഷത്തിന്റെ ചിട്ടിയിൽ നിന്ന് കാര്യമായ ലേല കിഴിവ് പ്രതീക്ഷിക്കാനില്ല. വേഗത്തിൽ പണം ആവശ്യമുള്ളവർക്ക് വിളിച്ചെടുക്കാൻ സാധിക്കുന്നതാണ് ഈ ചിട്ടി. 4.40 ലക്ഷത്തിനുള്ളിലുള്ള തുക 10 മാസത്തിനുള്ളിൽ ലേലം വിളിച്ചെടുക്കാം.
എവിടെ ലഭിക്കും
മുകളിൽ വിശദമാക്കിയ ചിട്ടികളെല്ലാം കെഎസ്എഫ്ഇ വടക്കാഞ്ചേരി ശാഖയിലാണ് ലഭിക്കുന്നത്. ഓരോ ജില്ലയിലും ആരംഭിക്കുന്ന ചിട്ടികളെ പറ്റി വിശദമായി അറിയാൻ വെബ്സൈറ്റ് വഴി സാധിക്കും. ഉടനെ ആരംഭിക്കുന്ന ചിട്ടികളെ പറ്റി അറിയാന്‍ https://ksfeonline.com/chitty/newchist എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
