മാസത്തിൽ സ്ഥിര വരുമാനമുള്ളവർക്ക് വലിയൊരു തുക പെട്ടന്ന് ആവശ്യം വന്നാൽ തുക കണ്ടെത്തുന്നതിന് സഹായകമാകുന്നൊരു സാമ്പത്തിക ഉപകരണമാണ് കെഎസ്എഫ്ഇ ചിട്ടി. ആവശ്യം മുൻകൂട്ടി കണ്ട് ചിട്ടി ചേരുന്നൊരാൾക്ക് ആവശ്യ സമയത്ത് ചിട്ടി വിളിച്ചെടുക്കാനും പണം സുഖകരമായി വിനയോഗിക്കാനും സാധിക്കും. ചിട്ടിയിൽ ചേർന്ന് ചിട്ടി വിളിച്ച് സ്ഥിര നിക്ഷേപമിടാനും സാധിക്കും.
ഇന്ന് ഉയർന്ന പലിശ നൽകുന്നതിനാൽ ചിട്ടി വിളിച്ച് സ്ഥിര നിക്ഷേപമിടുന്നതടക്കം ചില ചിട്ടികളിൽ ലാഭകരമാണ്. ഇത്തരത്തിലൊന്നാണ് ജനപ്രീയമായ 20 ലക്ഷത്തിന്റെ ചിട്ടി. മികച്ച ലാഭവിഹിതം നൽകുന്ന 20 ലക്ഷത്തിന്റെ റെഗുലർ ചിട്ടിയിൽ ചേർന്നാലുള്ള നേട്ടവും ചിട്ടി സ്ഥിര നിക്ഷേപിട്ടാൽ എത്ര ലാഭം ലഭിക്കുമെന്നുമാണ് ഈ ലേഖനം പരിശോധിക്കുന്നത്.
20 ലക്ഷത്തിന്റെ ചിട്ടി
20,000 രൂപ മാസ അടവും 100 മാസം കാലാവധിയുമുള്ള 20 ലക്ഷം രൂപയുടെ റെഗുലർ ചിട്ടി വിശദമായി പരിശോിക്കാം. 8 വര്‍ഷം നാല് മാസമാണ് ചിട്ടിയുടെ കാലാവധി. ആദ്യ മാസത്തിൽ അടവ് വരുന്നത് 20,000 രൂപയാണ്. ചിട്ടി 30 ശതമാനം ലേല കിഴിവിൽ പോകുന്ന മാസങ്ങളിൽ 15,000 രൂപയാണ് അടയ്ക്കേണ്ടി വരുന്നത്. മാസത്തിൽ 15,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിൽ അടയ്ക്കാൻ സാധിക്കുന്നൊരാൾക്ക് നേട്ടമുണ്ടാക്കാൻ ഈ ചിട്ടി വഴി സാധിക്കും.

ലേല കിഴിവ്
മാസത്തിൽ പരമാവധി ലഭിക്കുന്ന ലാഭവിഹിതം 5,000 രൂപയാണ്. ചിട്ടി 30 ശതമാനം ലേല കിഴിവിൽ പോകുമ്പോൾ 6 ലക്ഷം രൂപയാണ് കിഴിവ് വരുന്നത്. ഇതിൽ 1 ലക്ഷം രൂപ ഫോർമാൻസ് കമ്മീഷനായി മാറ്റിയാൽ 5 ലക്ഷം രൂപയാണ് മാസത്തിലെ ആകെ ലാഭവിഹിതം. ഈ തുക 100 ചിട്ടി വരിക്കാർക്കിടയിൽ വീതിച്ചാൽ 5,000 രൂപ ഓരോരുത്തർക്കും ലഭിക്കും. ചിട്ടി കാലാവധിയിൽ ആകെ 2 ലക്ഷത്തിനും 2.50 ലക്ഷത്തിനും ഇടയില്‍ ലാഭവിഹിതം ലഭിക്കും.
ചിട്ടി വിളിച്ച് സ്ഥിര നിക്ഷേപമിട്ടാൽ
30 ശതമാനം ലേല കിഴിവിൽ ചിട്ടി വിളിച്ചാൽ 14 ലക്ഷം സ്വന്തമാക്കാം. ഇതിൽ നിന്ന് ജിഎസ്ടി, ഡോക്യുമെന്റേഷൻ ചാർജ് എന്നിവ കുറച്ചാൽ 13.80 ലക്ഷം രൂപയോളം ലഭിക്കും. നിലവിൽ ചിട്ടി സ്ഥിര നിക്ഷേപത്തിന് 8.15 ശതമാനം പലിശ നൽകുന്നുണ്ട്.
ആദ്യ മാസം ചിട്ടി വിളിച്ചെടുത്ത് സ്ഥിര നിക്ഷേപമിട്ടാൽ 9,37,250 രൂപ പലിശ ലഭിക്കും. നിക്ഷേപിച്ച 13.80 ലക്ഷം അടക്കം കാലാവധിയിൽ 23,17,250 രൂപ സ്വന്തമാക്കാം. ചിട്ടി കാലാവധിക്കുള്ളിൽ 17 ലക്ഷത്തിനും 17.50 ലക്ഷത്തിനും ഇടയിലുള്ള സംഖ്യയാണ് അടയ്ക്കേണ്ടി വരിക.
ചിട്ടി തുക പിൻവലിക്കാൻ
ചിട്ടി തുക പിൻവലിച്ച് സാമ്പത്തിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചാലും നേട്ടമാണ്. ചിട്ടിയിൽ നിന്ന് പണം പിൻവലിക്കുമ്പോൾ മേൽ ബാധ്യതയ്ക്ക് ജാമ്യം നൽകണം. ചിട്ടിയിൽ ഇതുവരെ അടച്ച തുകയിൽ നിന്ന് ചിട്ടി വിളിച്ചെടുത്ത സംഖ്യ കുറച്ചാൽ മേൽബാധ്യത ലഭിക്കും.
ഇതിനായി സ്വർണം, വ്യക്തിഗത ജാമ്യം, വസ്തു ജാമ്യം, സ്ഥിര നിക്ഷേപ രസീത്, എൽഐസി പോളിസി സറണ്ടർ വാല്യു തുടങ്ങിയ ജാമ്യങ്ങൾ നൽകാം. വ്യക്തിഗത ജാമ്യമായി സർക്കാർ ശമ്പളക്കാരെ സ്വീകരിക്കും. വലിയ ചിട്ടിയാണെങ്കിൽ വസ്തു ജാമ്യമാണ് അനുയോജ്യം.
എവിടെ ലഭിക്കും
തൃശൂര്‍ ജില്ലയിലെ മണ്ണൂത്തി, എരുമപ്പെട്ടി, ഗുരുവായൂര്‍ ശാഖകളില്‍ ഈ ചിട്ടി ആരംഭിക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ തലശേരി രണ്ടാം ബ്രാഞ്ച്, തിരുവനന്തപുരം ജില്ലയിലെ ഉദയംകുളങ്ങര ബ്രാഞ്ച്, കോട്ടയം ജില്ലയിലെ പാലാ രണ്ടാം ബ്രാഞ്ച്, തലയോലപറമ്പ്, എറണാകുളം കച്ചേരിപ്പടി എന്നിവിടങ്ങളില്‍ ഈ ചിട്ടി ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
