വീട് വാങ്ങൽ, വാഹനം മാറ്റിയെടുക്കൽ, വിവാഹം തുടങ്ങി മുൻകൂട്ടി കാണാൻ സാധിക്കുന്ന സാമ്പത്തിക ചെലവുകൾക്ക് വായ്പയെ ആശ്രയിക്കുന്നതിന് പകരം കെഎസ്എഫ്ഇ ചിട്ടി ചേരുകയാണെങ്കിൽ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സാധിക്കും. ആവശ്യമായ ജാമ്യം നൽകാൻ സാധിക്കുന്നവർക്ക് പണ സമാഹരണത്തിന് ഏറ്റവും അനുയോജ്യമായ വഴിയാണ് ചിട്ടികൾ.
4-5 വർഷത്തിനപ്പുറം ലക്ഷങ്ങൾ ആവശ്യമായി വരുന്നവർക്ക് ദീർഘകാല ചിട്ടികളും വേഗത്തിൽ പണം ആവശ്യമുള്ളവർക്ക് ഹ്രസ്വകാല ചിട്ടികളുമാണ് അനുയോജ്യമാകുന്നത്. വിവിധ മാസ അടവ് സാധിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന 3 ചിട്ടികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
20 ലക്ഷത്തിന്റെ ചിട്ടി
40,000 രൂപ മാസ അടവ് വരുന്ന 50 മാസം കാലയളവുള്ള റെഗുലർ ചിട്ടിയാണ് 20 ലക്ഷം രൂപയുടെ ചിട്ടി. പരമാവധി ലേല കിഴിവ് 30 ശതമാനമാണ്. 17 ലക്ഷം രൂപവരെ ചിട്ടിയിൽ നിന്ന് വിളിച്ചെടുക്കാം. 30 ശതമാനം ലേല കിഴിവിൽ പോകുന്ന മാസങ്ങളിൽ മാസ അടവ് വരുന്നത് 30,000 രൂപയാണ്.

മാസത്തിൽ 30,000 രൂപ മുതൽ 40,000 രൂപ വരെ അടയ്ക്കാൻ സാധിക്കുന്നവർക്കും ആവശ്യമായ ജാമ്യം നൽകാൻ സാധിക്കുന്നവർക്കും ചിട്ടി ചേരാം. ജൂണ്‍ മാസത്തില്‍ തൃശൂര്‍ വടക്കാഞ്ചേരി കെഎസ്എഫ്ഇ ശാഖയിലാണ് ഈ ചിട്ടി ആരംഭിക്കുന്നത്.
5 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടി
10,000 രൂപ മാസ അടവും 50 മാസ കാലാവധിയുമുള്ള 5 ലക്ഷം രൂപയുടെ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണിത്. 30 ശതമാനം ലേല കിഴിവിൽ പോകുന്ന മാസങ്ങളിൽ 8,125 രൂപയാണ് മാസ അടവ്. മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ മാസത്തിൽ 4 പേർക്ക് ചിട്ടി പണം ലഭിക്കും. ഒരാൾക്ക് നറുക്കെടുപ്പിലൂടെ ഫോർമാൻസ് കമ്മീഷൻ കുറച്ചുള്ള തുക ലഭിക്കും. ബാക്കിയുള്ളവർക്ക് 30 ശതമാനം ലേല കിഴിവിൽ ചിട്ടി സ്വന്തമാക്കാം.
10 ലക്ഷത്തിന്റെ ചിട്ടി
മൂന്നാമത്തെ ചിട്ടി തൃശൂർ വടക്കാഞ്ചേരി ശാഖയിലാണ് ആരംഭിക്കുന്നത്. 10,000 രൂപ മാസ അടവുള്ള 100 മാസം കാലാവധിയുള്ള 10 ലക്ഷത്തിന്റെ റെഗുലർ ചിട്ടിയാണിത്. നല്ല ലാഭവിഹിതം ചിട്ടിയിൽ നിന്ന് ലഭിക്കാറുണ്ട്. 30 ശതമാനം ലേല കിഴിവിൽ പോകുന്ന മാസങ്ങളിൽ 7500 രൂപാണ് മാസ അടവ് വരുന്നത്. 45-55 മാസം വരെ 30 ശതമാനം താഴ്ന്ന് പോകുന്നതിനാലാണ് മികച്ച ലാഭവിഹിതം ചിട്ടിയിൽ നിന്ന് ലഭിക്കുന്നത്.
ചിട്ടി എവിടെ ലഭിക്കും
കെഎസ്എഫ്ഇ ഓരോ ശാഖയിലും ആരംഭിക്കുന്ന ചിട്ടികളെ പറ്റി വിശദ വിവരങ്ങളറിയാൻ കെഎസ്എഫ്ഇ ഓൺലൈൻ സൗകര്യം ഒരുക്കുന്നുണ്ട്. ksfeonline.com ൽ പുതിയ ചിട്ടികളുടെ വിശദാംശങ്ങൾ ലഭിക്കും. അനുയോജ്യമായ ചിട്ടി ഏത് ബ്രാഞ്ചിൽ നിന്നും ചേരാൻ സാധിക്കും. ഓൺലെെനായി പണമടയ്ക്കാനും പ്രോക്സി വഴി ചിട്ടി വിളിക്കാനും സാധിക്കും. ജാമ്യം ഹജരാക്കുമ്പോൾ മാത്രമാണ് ചിട്ടിയുടെ ശാഖയിലെത്തേണ്ടത്.
ജാമ്യ വ്യവസ്ഥ
ചിട്ടിയുള്ള വ്യക്തി ചിട്ടി ലേലത്തിൽ/ നറുക്കിൽ സ്വന്തമാക്കിയാൽ ചിട്ടി പണം പിൻവലിക്കാൻ മേൽ ബാധ്യതയ്ക്ക് ജാമ്യം നൽകണം. ചിട്ടി പിടിച്ച തുകയും ചിട്ടിയിൽ അതുവരെ അടച്ച തുകയും തമ്മിലുള്ള വ്യത്യാസമാണ് മേൽ ബാധ്യത. ഈ മേൽ ബാധ്യതയ്ക്കാണ് ജാമ്യം നൽകേണ്ടത്. ചിട്ടി സ്ഥിര നിക്ഷേപമിടാൻ തീരുമാനിച്ചാലും അടച്ച തുക മാത്രം പിൻവലിക്കുമ്പോഴും ജാമ്യം നൽകേണ്ടതില്ല.
ഒറ്റ ജാമ്യമായോ ഒന്നിലധികം ജാമ്യങ്ങൾ നൽകിയോ തുക പിൻവലിക്കാനാകും. സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റുകൾ, എൽഐസി സറണ്ടർ വാല്യു, ബാങ്ക് ഗ്യാരണ്ടി, വിളിച്ചെടുക്കാത്ത കെഎസ്എഫ്ഇ ചിട്ടി പാസ്ബുക്ക്, വ്യക്തിഗത ജാമ്യമായ ശമ്പള സർട്ടിഫിക്കറ്റ്, വസ്തു ജാമ്യം, സ്വർണ ജാമ്യം എന്നിവ സ്വീകരിക്കും. ചിട്ടിയിലെ മേൽ ബാധ്യത അനുസരിച്ച് അനുയോജ്യമായവ തിരഞ്ഞെടുക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications