വരാനിക്കുന്ന സാമ്പത്തിക ആവശ്യങ്ങളെ മുൻകൂട്ടി കണ്ട് വേണ്ട പ്ലാനിംഗ് നടത്തിയാൽ സാമ്പത്തിക ബാധ്യതകളെ കുറയ്ക്കാനും മികച്ച രീതിയിൽ പണം കൈകാര്യം ചെയ്യാനും സാധിക്കും. പെട്ടന്നുള്ള സാമ്പത്തികാവശ്യത്തിനായി വായ്പയെടുക്കുകയാണെങ്കിൽ വ്യക്തിഗത വായ്പയ്ക്ക് ഉയർന്ന പലിശ നൽകേണ്ടി വരും. ഇതിന് പകരമായി ഒരു കെഎസ്എഫ്ഇ ചിട്ടി ചേരുകയാണെങ്കിൽ അധിക ബാധ്യതകളില്ലാതെ തുക കണ്ടെത്താനാകും.
വരുന്ന മാസങ്ങളിൽ 6.50 ലക്ഷത്തിന് മുകളിൽ തുക ആവശ്യമുള്ളവർക്ക് ചേരാൻ പറ്റുന്നൊരു ചിട്ടിയാണ് 10,000 രൂപ മാസ അടവുള്ള 10 ലക്ഷത്തിന്റെ സാധാരണ ചിട്ടി. 100 മാസം ദൈർഘ്യമുള്ള സാധാരണ ചിട്ടിയായതിനാൽ മികച്ച ലാഭവിഹിതം ചിട്ടിയിൽ നിന്ന് നേടാനാകും. വിശദാംശങ്ങൾ ചുവടെ.
മാസ അടവ്
100 മാസത്തേക്ക് 10,000 രൂപ അടവ് വരുന്ന 10 ലക്ഷത്തിന്റെ സാധാരണ ചിട്ടിയിൽ ആദ്യ മാസം 10,000 രൂപ അടയ്ക്കേണ്ടി വരും. പിന്നീട് ചിട്ടി 30 ശതമാനം ലേലത്തിൽ പോകുന്ന മാസങ്ങളിൽ ലേല കിഴിവായ 2,500 രൂപ കുറച്ച് 7,500 രൂപ അടച്ചാൽ മതിയാകും. ചിട്ടി കാലയളവിൽ 10,00 രൂപയ്ക്കും 7,500 രൂപയ്ക്കും ഇടയിലുള്ള തുകയാണ് അടയ്ക്കേണ്ടി വരുന്നത്.

ചിട്ടി ലേലം
ചിട്ടി ആരംഭിച്ചാൽ 30 ശതമാനം ലേല കിഴിവിൽ വരെ ചിട്ടി വിളിച്ചെടുക്കാം. 30 ശതമാനം ലേല കിഴിവിൽ ചിട്ടി വിളിക്കുമ്പോൾ 3 ലക്ഷമാണ് ലേല കിഴിവ്. 7 ലക്ഷം രൂപ ചിട്ടി വിളിച്ചയാൾക്ക് ലഭിക്കും. ഇതിൽ നിന്ന് ഫോർമാൻസ് കമ്മീഷൻ 50,000 രൂപ (10 ലക്ഷത്തിന്റെ 5%)യും ഇതിന്റെ 18 ശതമാനം ജിഎസ്ടിയായ 9,000 രൂപയും കിഴിച്ച് 6,41,000 രൂപ ലഭിക്കും.
ആകെ ലാഭവിഹിതം എത്ര
മികച്ച രീതിയിൽ ചിട്ടി ലേലം നടക്കുകയാണെങ്കിൽ 10 ലക്ഷത്തിന്റെ ചിട്ടിയിൽ നിന്ന് കാലാവധിയോളം പ്രതീക്ഷിക്കാവുന്ന ലേല കിഴിവ് 1.70 രൂപയാണ്. ഇതുപ്രകാരം ചിട്ടിയിൽ ചേർന്നൊരാൾക്ക് 8.30 ലക്ഷം രൂപ വരെ ചിട്ടിയിൽ അടച്ചാൽ മതിയാകും.
30 ശതമാനം ലേല കിഴിവിൽ ചിട്ടി സ്വന്തമാക്കിയൊരാൾ 6.41 ലക്ഷം പിൻവലിക്കുമ്പോൾ 1.89 ലക്ഷം രൂപ അധികമായി തിരിച്ചടയ്ക്കണം. 10 വർഷമെടുത്താണ് ഈ തുക അടയ്ക്കേണ്ടത്. അവസാനം വരെ ചിട്ടിയിൽ തുടരുന്നവർക്ക് ഫോർമാൻ കമ്മീഷൻ കുറച്ച് 9,50,000 രൂപയാണ് ലഭിക്കുക. 1.20 ലക്ഷം രൂപ ലാഭം നേടാൻ സാധിക്കും.
ജാമ്യങ്ങൾ
ലേലം വിളിച്ചെടുത്ത ചിട്ടിയിൽ നിന്ന് പണം പിൻവലിക്കാൻ ജാമ്യ വ്യവസ്ഥ പാലിക്കേണ്ടതുണ്ട്. ഭൂമി, ബാങ്ക് ഗ്യാരണ്ടി, സ്ഥിര നിക്ഷേപങ്ങളുടെ രസീത്, സ്വര്‍ണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, ശമ്പള സര്‍ട്ടിഫിക്കറ്റ്, എല്‍ഐസി പോളിസി തുടങ്ങിയവയാണ് കെഎസ്എഫ്ഇ സ്വീകരിക്കുന്ന ജാമ്യങ്ങള്‍. ചിട്ടിയിൽ നിന്ന് പണം കൈപ്പറ്റുമ്പോൾ അടയ്ക്കാൻ ബാക്കിയുള്ള തുകയ്ക്കാണ് ജാമ്യങ്ങൾ നൽകേണ്ടത്.
എവിടെ ലഭിക്കും ചിട്ടി
സാധാരണയായി കെഎസ്എഫ്ഇ ശാഖകളിൽ ആരംഭിക്കുന്ന ചിട്ടിയാണ് 10,000 രൂപ മാസ അടവുള്ള 10 ലക്ഷത്തിന്റെ റെഗുലർ ചിട്ടി. എറണാകുളം ജില്ലയിലെ കാക്കനാട്, ഇടപ്പള്ളി കെഎസ്എഫ്ഇ ശാഖകളിൽ ഈ ഉടൻ ആരംഭിക്കാൻ പോകുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ തെക്കേക്കര, ചാരുമൂട്, അരീപ്പറമ്പ് ശാഖകളിലും ഉടൻ ആരംഭിക്കാനിരിക്കുന്ന ചിട്ടികളുടെ കൂട്ടത്തിൽ ഈ ചിട്ടിയുണ്ട്.
ഉടനെ ആരംഭിക്കുന്ന ചിട്ടികളെ പറ്റി അറിയാന്‍ കെഎസ്എഫ്ഇക്ക് ഔദ്യോഗിക സംവിധാനമുണ്ട്. https://ksfeonline.com/chitty/newchist എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ജില്ല, സബ്സ്ക്രിപ്ഷൻ തുക എന്നിവ രേഖപ്പെടുത്തിയാൽ ചിട്ടി വിവരങ്ങൾ ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
