25 മാസം മുതൽ 120 മാസ ചിട്ടികളാണ് പൊതുവെ കെഎസ്എഫ്ഇ നടത്താറുള്ളത്. ഇതിൽ തന്നെ 50 മാസം വരെയുള്ള ഹ്രസ്വകാല ചിട്ടികൾ പെട്ടന്നുള്ള പണ സമാഹരണത്തിന് അനുയോജ്യമായവയാണ്. വായ്പയിലേക്ക് പോകാതെ തന്നെ ലാഭകരമായി ഉപയോഗിക്കാവുന്നവായാണ് ഹ്രസ്വകാല ചിട്ടികൾ.
1 വർഷത്തിനുള്ളിൽ വരുന്ന സാമ്പത്തിക ആവശ്യങ്ങളെ മുൻകൂട്ടി മനസിലാക്കാൻ സാധിച്ചാൽ ആവശ്യമായ തുകയ്ക്ക് അനുസരിച്ചുള്ള ചിട്ടി ചേരുന്നതാണ് ഉചിതം. ഇത്തരത്തിൽ ഹ്രസ്വകാലത്തേക്ക് 4.50 ലക്ഷം രൂപ വരെ നേടിതരുന്ന ഒരു റെഗുലർ ചിട്ടിയുടെ മാസ അടവ്, എത്ര ലാഭ വിഹിതം ലഭിക്കാം എന്നുള്ള വിവരങ്ങൾ പരിശോധിക്കാം.
ചിട്ടി വിശദാംശം
മാസം 10,000 രൂപ വരെ അടയ്‌ക്കാൻ സാധിക്കുന്നവർക്കും ഏകദേശം 15 മാസത്തിനുള്ളില് 4 ലക്ഷത്തിന്റെ ആവശ്യമുള്ളവരും പരിഗണിക്കാവുന്ന റെഗുലർ ചിട്ടിയാണിത്. മാസത്തിൽ പരമാവധി അടവ് വരുന്നത് 10,000 രൂപയാണ്. റെഗുലർ ചിട്ടിയായതിനാൽ പരമാവധി ലേല കിഴിവ് 30 ശതമാനമാണ്.
30 ശതമാനം ലേല കിഴിവിൽ പോകുന്ന മാസങ്ങളിൽ 7,500 രൂപയാണ് മാസത്തിൽ അടവ് വരുന്നത്. അതായത് മാസത്തിൽ 10,000 രൂപയും 7,500 രൂപയ്ക്കും ഉള്ളിൽ തുക ചിട്ടിയിലേക്ക് അടയ്ക്കാൻ സാധിക്കുന്നവർക്ക് ഈ ചിട്ടി തിരഞ്ഞെടുക്കാം. മാസത്തിൽ 1.50 ലക്ഷം രൂപ വരെ താഴ്ത്തി വിളിക്കാം.
ചിട്ടി ലാഭ വിഹിതം
10,000 രൂപ മാസ അടവുള്ള 50 മാസത്തെ 5 ലക്ഷത്തിന്റെ ചിട്ടിയിൽ എത്ര രൂപ ലേല കിഴിവ് ലഭിക്കുമെന്നും എത്ര രൂപ ചിട്ടിയിലേക്ക് അടയ്ക്കേണ്ടി വരുമെന്നും നോക്കാം. ഓരോ കെസ്എഫ്ഇ ബ്രാഞ്ചിലും ചിട്ടി ചേർന്നവർക്കുള്ള പണത്തിന്റെ ആവശ്യകത അനുസരിച്ചാണ് ലേല കിഴിവ് വരുന്നത്. ഓരോ ചിട്ടിയിലും ഇത് നേരത്തെ കണക്കാക്കാൻ സാധിക്കില്ല.
കാലാവധി കഴിഞ്ഞ ചിട്ടിയിൽ വന്ന ലേല കിഴിവ് എത്രയെന്നാണ് പരിശോധിക്കുന്നത്. 4 വർഷവും 2 മാസവും കാലാവധിയുള്ള ഈ ചിട്ടിയിൽ 4,62,764 രൂപയാണ് ചിട്ടിയിലേക്ക് അടയ്ക്കുന്നത്. 37,236 രൂപ ഇക്കാലയളവിൽ ലേല കിഴിവായി ലഭിച്ചു.
50 മാസത്തെ ചിട്ടിയിൽ ആദ്യത്തെ എട്ട് മാസമാണ് 30 ശതമാനം ചിട്ടി താഴ്ന്ന് പോയത്. ഈ മാസങ്ങളിൽ 2500 രൂപ പരമാവധി ലേല കിഴിവ് ലഭിക്കും, 50 മാസ ചിട്ടികളില്‍ 1 വര്‍ഷത്തിനുള്ളിൽ മാത്രമാണ് പരമാവധി ലേല കിഴിവ് ലഭിക്കുന്നത്.
8-ാം മാസം വരെ 3.50 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയ ചിട്ടി 9-ാം മാത്തില്‍ 4,05,000 രൂപയ്ക്കാണ് ലേലത്തിൽ പോയത്. ഇത്തരത്തിൽ ഹ്രസ്വകാല ചിട്ടികൾ വേഗത്തില്‍ ലേലം തുടങ്ങുന്നതിനാൽ എപ്പോഴും ലേലത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ആവശ്യമായ തുക പ്രോക്‌സി നല്‍കി കൃത്യമായി ചിട്ടി അടയ്ക്കാന്‍ തുടങ്ങിയാല്‍ ലാഭത്തിൽ ചിട്ടി ലഭിക്കും.
ഈ ചിട്ടിയിൽ 20- മാസത്തോളം കാത്തിരുന്ന ശേഷം വിളിച്ചെടുത്തൊരാൾക്ക് 4.50 ലക്ഷം രൂപ ലഭിക്കാം. ഈ സമയത്ത് വിളിച്ച് സ്ഥിര നിക്ഷേപമിട്ടാലും ചിട്ടിയിൽ നിന്ന് ലാഭം നേടാം. നിലവിൽ 7 ശതമാനം പലിശ വരെ ചിട്ടി സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്നുണ്ട്. 20-ാം മാസം 4.50 ലക്ഷം രൂപയ്ക്ക് ചിട്ടി പിടിച്ച് സ്ഥിര നിക്ഷേപമിട്ടാൽ 30 മാസത്തേക്ക് 75,513 രൂപ പലിശ ലഭിക്കും.
കാലാവധിയിൽ 5,25,513 രൂപ പിൻവലിക്കാൻ സാധിക്കും. ചിട്ടി കാലാവധിയോളം കാത്തിരുന്നാൽ ലഭിക്കുന്നതിനേക്കാൾ ലാഭം ഇതുവഴി ലഭിക്കും. ചിട്ടി വിളിച്ചെടുത്ത പണം പിൻവലിക്കാൻ ജാമ്യം ലഭിക്കാത്ത പക്ഷവും ഈ രീതിയിൽ ലാഭകരമായി പണം നിക്ഷേപിക്കാം.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications