സാധാരണക്കാരന് വലിയ സമ്പാദ്യം ഉണ്ടാക്കാനുള്ള ഏറ്റവും അനുയോജ്യമായ മാർഗം ഇന്ന് മ്യൂച്വൽ ഫണ്ടുകളിലെ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ നിക്ഷേപമാണ്. മാസത്തിൽ കയ്യിലുള്ള തുക എസ്ഐപി വഴി നിക്ഷേപിക്കുന്നത് ദീർഘകാലത്തിൽ വലിയ സമ്പത്തിന് ഉടമയാക്കി മാറ്റും. ദീർഘകാലാടിസ്ഥാനത്തിൽ പണത്തിന് പരമാവധി വരുമാനം നേടാൻ സ്മോൾ കാപ് പ്ലാനുകൾ സഹായിക്കും.
മറ്റു പ്ലാനുകളെകാൾ അപകടസാധ്യതയുള്ളവയായി കണക്കാക്കുമെങ്കിലും ദീർഘകാലത്തേക്ക് സുരക്ഷിതമാണ്. ഇക്കൂട്ടത്തിൽ കഴിഞ്ഞ 25 വർഷ കാലത്തെ വളർച്ചയിലൂടെ നിക്ഷേപകരെ സമ്പന്നരാക്കിയ സ്മോൾ കാപ് ഫണ്ടാണ് ക്വാൻഡ് സ്മോൾ കാപ് ഫണ്ട് - റെഗുലർ പ്ലാൻ ഗ്രോത്ത്. വിശദമായി നോക്കാം.

ക്വാൻഡ് സ്മോൾ കാപ് ഫണ്ട്
ക്വാൻഡ് മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള സ്മോൾ കാപ് സ്കീമാണ് ക്വാൻഡ് സ്മോൾ കാപ് ഫണ്ട്- റെഗുലർ ഗ്രോത്ത്. 1996 ഒക്ടോബർ 2 നാണ് ഫണ്ട് ആരംഭിച്ചത്. 25 വർഷത്തിലേറെ പ്രവർത്തന രംഗത്തുള്ള ഫണ്ട് 5565.26 കോടി രൂപയുടെ ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്. ജൂലായ് 28 നുള്ള കണക്ക് പ്രകാരം 171.15 രൂപയാണ് സ്കീമിന്റെ നെറ്റ് അസറ്റ് വാല്യു.
2.37 ശതമാനമാണ് ചെലവ് അനുപാതം. ഒറ്റത്തവണ നിക്ഷേപത്തിന് കുറഞ്ഞത് 5,000 രൂപ വേണം. എസ്ഐപി നിക്ഷേപത്തിന് 1,000 രൂപ മതിയാകും. 365 ദിവസത്തിന് മുൻപ് നിക്ഷേപം പിൻവലിച്ചാൽ 1 ശതമാനം എക്സിറ്റ് ലോഡുണ്ട്.
പ്രകടനം
ക്വാൻഡ് സ്മോൾ കാപ് ഫണ്ട്- റെഗുലർ ഗ്രോത്ത് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 22.18% റിട്ടേൺ നൽകി. ഒരു വർഷത്തിനിടെ 39.64 ശതമാനവും മൂന്ന് വർഷത്തിനിടെ 52.58 ശതമാനവുമാണ് റിട്ടേൺ നൽകിയത്. അഞ്ച് വർഷത്തിനിടെ 27.25 ശതമാനവും ഏഴ് വർഷത്തിനിടെ 20.37 ശതമാനവും റിട്ടേൺ നൽകി. 26 വർഷത്തിലേറെയായി വിപണിയിലുള്ള ഫണ്ട് ആരംഭിച്ചത് മുതൽ ഇതുവരെ 11.68 ശതമാനം വാർഷിക റിട്ടേൺ നൽകി.
ഫണ്ട് കാൽക്കുലേറ്റർ
ആദ്യം 1 ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപവും തുടര്‍ന്ന് 25 വര്‍ഷത്തേക്ക് 10,000 രൂപയുടെ പ്രതിമാസ എസ്‌ഐപി തുടരുകയും ചെയ്‌തൊരു വ്യക്തിക്ക് 3 കോടിക്കടുത്താണ് ഫണ്ട് തിരികെ നൽകിയത്. 25 വര്‍ഷത്തേക്ക് 14.72 ശതമാനം വാര്‍ഷിക റിട്ടേണ്‍ നല്‍കിയ ഫണ്ടില്‍ നിന്ന് 2.94 കോടി രൂപയാണ് 25 വര്‍ഷം കൊണ്ട് നേടാനായത്. ഒറ്റത്തവണ നിക്ഷേപം നടത്താതെ പ്രതിമാസം 10,000 രൂപ എസ്ഐപി നടത്തിയവർക്ക് 2.41 കോടി രൂപ ലഭിച്ചു.
20 വർഷ കാലം പ്രതിമാസ എസ്ഐപി നടത്തിയവർ ഇന്ന് 1.23 കോടി രൂപയുടെ ഉടമകളായി മാറി. 5 വർഷം കൊണ്ട് നിക്ഷേപം ഇരട്ടിയിലധികമായി. എസ്ഐപി വഴി ആകെ നിക്ഷേപിച്ച 6 ലക്ഷം രൂപ വളർന്ന് 15.48 ലക്ഷം രൂപയായി.
മറ്റു ഫണ്ടുകൾ
സ്മോൾ കാപ് സെക്ടറിൽ ക്വാൻഡ് ഫണ്ടിനെ കൂടാതെ, നിപ്പോൺ ഇന്ത്യ, എച്ച്എസ്ബിസി സ്മോൾ കാപ് ഫണ്ട്, എച്ച്ഡിഎഫ്സി സ്മോൾ കാപ് ഫണ്ട്, കാനറ റൊബെക്കോ എന്നിവയാണ് നിക്ഷേപകരെ സമ്പന്നമാക്കിയ മറ്റ് സ്മോൾ കാപ് ഫണ്ടുകൾ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
