സാധാരണക്കാർക്ക് ലക്ഷാധിപതിയാകാനുള്ള ഏറ്റവും അനുയോജ്യമായ മാർഗം പരിശോധിച്ചാൽ ഇന്ന് ലഭ്യമായ മാർഗം മ്യൂച്വൽ ഫണ്ടാണ്. സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി നിക്ഷേപിക്കുന്നൊരാൾക്ക് മാസത്തിൽ സാധിക്കുന്ന തുക നിക്ഷേപിക്കാനും ഇതിന് മികച്ച റിട്ടേൺ നേടാനും സാധിക്കും. ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ വിപണിയുടെ മുന്നേറ്റത്തിന് അനുസരിച്ചുള്ള റിട്ടേൺ നിക്ഷേപകർക്ക് ലഭിക്കും. ദീർഘകാലത്തേക്ക് നിക്ഷേപിക്കുമ്പോൾ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ റിസ്ക് കുറയ്ക്കാനും സാധിക്കും.
കഴിഞ്ഞ 10 വർഷത്തിനിടെ ഫ്ലെക്സി കാപ് ഫണ്ടുകളുടെ പ്രകടനം പരിശോധിച്ചാൽ ഡയറക്ട് പ്ലാനുകൾ മികച്ച റിട്ടേൺ നടത്തിയിട്ടുണ്ട്. 17 ശതമാനമാണ് 10 വർഷത്തിനിടെയുള്ള വാർഷിക റിട്ടേൺ. എട്ട് ഫ്ലെക്സി കാപ് ഫണ്ടുകളുടെ ഡയറക്ട് പ്ലാൻ ഈ നേട്ടം നൽകിയവയാണ്. 25,000 രൂപ പ്രതിമാസ എസ്ഐപി 10 വർഷത്തേക്ക് നിക്ഷേപിച്ചാൽ 79 ലക്ഷം രൂപ മുതൽ 92 ലക്ഷം രൂപ വരെയാണ് റിട്ടേൺ. ഫണ്ടുകൾ വിശദമായി നോക്കാം.
ക്വാൻഡ് ഫ്ലെക്സി കാപ് ഫണ്ട്
ക്വാൻഡ് ഫ്ലെക്സി കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ 22.60 ശതമാനമാണ് കഴിഞ്ഞ 10 വർഷത്തിനിടെയുള്ള റിട്ടേൺ. 10 വർഷത്തേക്ക് 25,000 രൂപ പ്രതിമാസ എസ്ഐപി വഴി നിക്ഷേപിച്ചവർക്ക് 92,87,993 രൂപയാണ് ലഭിച്ചത്. റെഗുലർ പ്ലാൻ 10 വർഷത്തിനുള്ളിൽ 21.69 ശതമാനം റിട്ടേൺ നൽകി. റെഗുലർ പ്ലാനിൽ 10 വർഷം നടത്തിയ 25,000 രൂപയുടെ എസ്ഐപി 87,97,502 രൂപയായി വളർന്നു. ഇക്കാലായളവിൽ 15.02 ശതമാനമാണ് നിഫ്റ്റി 500 സൂചിക നൽകിയ റിട്ടേൺ.

പരാഗ് പരീഖ് ഫ്ലെക്സി ക്യാപ് ഫണ്ട്
പരാഗ് പരീഖ് ഫ്ലെക്സി കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ 10 വർഷത്തിനിടെ 19.46 ശതമാനം റിട്ടേൺ നൽകി. 25,000 രൂപയുടെ എസ്ഐപി 81,03,521 രൂപയായി. റെഗുലർ പ്ലാനിൽ 10 വർഷത്തെ റിട്ടേൺ 18.61 ശതമാനമാണ്. 25,000 രൂപയുടെ പ്രതിമാസ എസ്ഐപി 77,09,336 രൂപയായി വളർന്നു.
ജെഎം ഫ്ലെക്സി കാപ് ഫണ്ട്
ജെഎം ഫ്ലെക്സി കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ 10 വർഷത്തേക്ക് നൽകിയ എസ്ഐപി റിട്ടേൺ 18.36 ശതമാനമാണ്. 25,000 രൂപ എസ്ഐപി വഴി മാസത്തിൽ നിക്ഷേിച്ചൊരാൾക്ക് 73,73,308 രൂപ നേടാനായി. റെഗുലർ പ്ലാനിലെ 10 വർഷത്തെ റിട്ടേൺ 17.19 ശതമാനമാണ്. 25,000 രൂപയുടെ എസ്ഐപി 69,52,145 രൂപയായി വളർന്നു.
ആദിത്യ ബിർള സൺ ലൈഫ് ഫ്ലെക്സി കാപ് ഫണ്ട്
ആദിത്യ ബിർള സൺ ലൈഫ് ഫ്ലെക്സി കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ 18.01 ശതമാനവും റെഗുലർ പ്ലാൻ 16.92 ശതമാനവുമായി കഴിഞ്ഞ 10 വർഷത്തിനിടെയുള്ള റിട്ടേൺ. 25,000 രൂപയുടെ പ്രതിമാസ എസ്ഐപി ഡയറക്ട പ്ലാനിൽ 64,58,113 രൂപയായും റെഗുലർ പ്ലാനിൽ 60,98,276 രൂപയായും വളർന്നു.
എച്ച്ഡിഎഫ്സി ഫ്ലെക്സി കാപ് ഫണ്ട്
എച്ച്‌ഡിഎഫ്‌സി ഫ്ലെക്സി കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ 10 വർഷത്തിനിടെ 17.33 ശതമാനം റിട്ടേൺ നൽകി. 25,000 രൂപയുടെ എസ്ഐപി 70,23,946 രൂപയായി വളർന്നു. റെഗുലർ പ്ലാനിൽ 10 വർഷത്തിനിടെയുള്ള റിട്ടേൺ 16.48 ശതമാനമാണ്. 25,000 രൂപയുടെ എസ്ഐപി 67,31,711 രൂപയായി വളർന്നു.
കൊട്ടക് ഫ്ലെക്സി കാപ് ഫണ്ട്
കൊട്ടക് ഫ്ലെക്സി കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ 17.64 ശതമാനം റിട്ടേണാണ് കഴിഞ്ഞ 10 വർഷത്തിനിടെ നൽകിയത്. റെഗുലർ പ്ലാനിൽ 16.5 ശതമാനം റിട്ടേൺ നൽകി. ഡയറക്ട് പ്ലാനിലി 25,000 രൂപയുടെ പ്രതിമാസ എസ്ഐപി 65,34,758 രൂപയായി വളർന്നു. റെഗുലർ പ്ലാനിൽ 10 വർഷത്തേക്ക് നടത്തിയ 25,000 രൂപയുടെ എസ്ഐപി 61,44,073 രൂപയായി വളർന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications