അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുന്നതിന് ആരോഗ്യമുള്ളൊരു ആരോഗ്യ ഇൻഷുറൻസ് കയ്യിലുള്ളത് വലിയ ഉപകാരമാണ്. കോവിഡ് കാലത്തിന് ശേഷം ഇൻഷൂറൻസിന്റെ പ്രധാന്യം പലരും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. അതോടൊപ്പം വർധിച്ചു വരുന്ന മെഡിക്കൽ ഇൻഫ്ലേഷൻ കൂടി കണക്കിലെടുക്കുമ്പോൾ കീശയ്ക്ക് ഭാരമില്ലാതെ ആശുപത്രി ചെലവ് തീർക്കാൻ ആരോഗ്യ ഇൻഷൂറനസുകൾ നിർണായകമാണ്. എന്നാൽ ഇൻഷൂറൻസുള്ളൊരു വ്യക്തിക്ക് ക്ലെയിമുകൾ നിരസിക്കപ്പെടുന്നത് തീർത്തും സങ്കടകരമായ കാര്യമാണെന്ന് പറയേണ്ടി വരും.
75 ശതമാനം ക്ലെയിമുകളും നിരസിക്കുന്നു
പോളിസിബസാറിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ 75 ശതമാനം ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകളും നിരസിക്കപ്പെടുന്നുണ്ട്. പോളിസി ഉടമകൾക്ക് ആരോഗ്യ പോളിസികളെക്കുറിച്ചുള്ള വ്യക്തമായ ധാരണയില്ലായ്മ ക്ലെയിമുകൾ നിർമിക്കുന്നതിന്റെ പ്രധാന കാരണമായി കാണാം. ഇതോടൊപ്പം കാത്തിരിപ്പ് കാലയളവ് അവസാനിക്കുന്നതിന് മുമ്പ് പല പോളിസി ഉടമകളും ക്ലെയിമുകൾ ഫയൽ ചെയ്യുന്നതാണ് ക്ലെയിം നിരസിക്കാനുള്ള മറ്റൊരു കാരണം.

പരിരക്ഷിക്കപ്പെടാത്ത അസുഖങ്ങൾക്ക് ക്ലെയിം ചെയ്തും തെറ്റായി ക്ലെയിമുകൾ ഫയൽ ചെയ്യുന്നതിനാലും പരിധി കടന്നതിനാലും ക്ലെയിമുകൾ നിരസിക്കപ്പെടുന്നുണ്ട്. മറ്റൊരു ശ്രദ്ധേയമായ കാര്യം 50 ലക്ഷത്തിനും 1 കോടിക്കും ഇടയിലുള്ള ക്ലെയിമുകൾ 2 ശതമാനം മാത്രമാണ് നിരസിക്കപ്പെടുന്നത്. എന്നാൽ ഏറ്റവും കൂടുതൽ നിരസിക്കപ്പെട്ട ക്ലെയിമുകൾ 5 ലക്ഷം രൂപ വരെയുള്ള ഇൻഷൂറൻസുകളാണ്.
ആകെ നിരസിച്ച ക്ലെയിമുകളുടെ 53 ശതമാനം വരുമിത്. അതായത് സാധാരണക്കാരുടെ ക്ലെയിമുകളാണ് നിരസിക്കപ്പെടുന്നത്. ആരോഗ്യ ഇൻഷൂറൻസ് ക്ലെയിമുകൾ നിരസിക്കപ്പെടാകിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.
കവറേജ് പരിശോധിക്കുക
ഏതെങ്കിലും ചികിത്സ തേടുന്നതിന് മുൻപ് എന്തൊക്കെ ചെലവുകളാണ് ആരോഗ്യ ഇൻഷൂറൻസിൽ കവർ ചെയ്യുന്നതെന്ന് മനസിലാക്കാൻ പോളിസി വിശദാംശങ്ങൾ അവലോകനം ചെയ്യണം. ഏതെങ്കിലും പ്രീ-ഓഥറൈസേഷൻ ആവശ്യകതകളുണ്ടെങ്കിൽ ഇതിലൂടെ മനസിലാക്കാം. ഇൻഷൂറൻസ് പോളിസി പ്രകാരം ചില ചികിത്സകൾക്ക് മുൻകൂർ അംഗീകാരം ആവശ്യമാണെങ്കിൽ ചികിത്സ തുടങ്ങുന്നതിന് മുൻപ് ആവശ്യമായ അനുമതികൾ നേടണം. ഇത് ക്ലെയിം നിരസിക്കൽ ഒഴിവാക്കാൻ സഹായിക്കും.
കൃത്യമായ വിവരങ്ങൾ
ക്ലെയിം ഫോം പൂരിപ്പിക്കുമ്പോൾ പേര്, വിലാസം, പോളിസി നമ്പർ എന്നിവയുൾപ്പെടെ എല്ലാ വ്യക്തിഗത വിവരങ്ങളും ശരിയായി നൽകിയിട്ടുണ്ടോയെന്ന് രണ്ടുതവണ പരിശോധിക്കുക. മെഡിക്കൽ കോഡുകളുടെയും ചികിത്സാ വിവരണങ്ങളുടെയും കൃത്യതയും ഉറപ്പാക്കണം. ഇത്തരത്തിലുള്ള തെറ്റുകളും ക്ലെയിം നിരസിക്കാൻ കാരണമാകാറുണ്ട്.
രേഖകൾ സൂക്ഷിക്കുക
മെഡിക്കൽ ബില്ലുകൾ, കുറിപ്പടികൾ, ഇൻവോയ്സുകൾ തുടങ്ങി ക്ലെയിമിന് സഹായകമാകുന്ന എല്ലാ റെക്കോർഡുകളും സൂക്ഷിക്കുക. ഇത് ക്ലെയിം നടപടികളെ വേഗത്തിലാക്കുകയും പൊരുത്തക്കേടുകളില്ലാതെ ക്ലെയിം ലഭിക്കാൻ സഹായിക്കുകയും ചെയ്യും. ഇൻഷുറൻസ് കമ്പനിയുടെ ക്ലെയിം ഫയലിംഗ് മനസ്സിലാക്കണം. ഫോമുകൾ പൂരിപ്പിക്കൽ, ആവശ്യമായ ഡോക്യുമെന്റുകൾ, ബില്ലിംഗ് രീതികൾ എന്നിവ അറിയണം.
വേഗത്തിൽ ക്ലെയിമുകൾ സമർപ്പിക്കുക
സമയ പരിധി പ്രധാനമാണ്. ക്ലെയിമുകൾ നഷ്ടപ്പെടാതിരിക്കാൻ ഇൻഷുറർ നിശ്ചയിക്കുന്ന സമയപരിധികക്കുള്ളിൽ ക്ലെയിം ഫോം സമർപ്പിക്കാൻ ശ്രദ്ധിക്കണം. സമയബന്ധിതമായ നടപടികൾ പൂർത്തിയാക്കുന്നത് റീഇംബേഴ്‌സ്‌മെന്റ് ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ക്ലെയിം സമർപ്പിക്കുന്നതിന് മുൻപ് നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുക. നിരസിക്കലിലേക്ക് നയിച്ചേക്കാവുന്ന എന്തെങ്കിലും പിശകുകൾ, നഷ്‌ടമായ വിശദാംശങ്ങൾ അല്ലെങ്കിൽ പൊരുത്തക്കേടുകൾ എന്നിവ പരിശോധിക്കുക.
അവലോകനം ചെയ്യുക
ആരോഗ്യ ഇൻഷൂറൻസ് പോളിസിയിൽ പറഞ്ഞിരിക്കുന്ന ഒഴിവാക്കലുകളും പരിമിതികളും അറിഞ്ഞിരിക്കണം. എന്തെല്ലാം അസുഖങ്ങൾക്കാണ് പരിക്ഷ ലഭിക്കുന്നതെന്നും അല്ലാത്തതെന്നും എന്തൊല്ലാം സേവനങ്ങൾ പോളിസിലൂടെ ലഭിക്കുമെന്നും അറിയണം. ഇത് റീഇംബേഴ്സ്മെന്റിന് യോഗ്യമല്ലാത്ത സേവനങ്ങളോ ചികിത്സകളോ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
