ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളാണ് ടാറ്റ മോട്ടോര്‍സ്. ഓഹരി വിപണിയില്‍ ടാറ്റ മോട്ടോര്‍സ് വന്‍കുതിപ്പ് നടത്തുമെന്നാണ് ആഭ്യന്തര ബ്രോക്കറേജായ മോത്തിലാല്‍ ഒസ്വാളിന്റെ നിരീക്ഷണം. ടാറ്റ മോട്ടോര്‍സിന് 'ബൈ' റേറ്റിങ് നല്കുന്ന ബ്രോക്കറേജ്, കമ്പനിയുടെ ഓഹരി വില 565 രൂപ വരെ എത്തുമെന്ന പ്രവചനം മുന്നോട്ടുവെയ്ക്കുന്നു. വൈദ്യുത വാഹനങ്ങളായിരിക്കും ടാറ്റയുടെ മുന്നേറ്റത്തിന് വഴിതെളിക്കുക. വൈദ്യുത വാഹന ബിസിനസില്‍ ടാറ്റയ്ക്ക് വലിയ സാധ്യതകളുണ്ടെന്നാണ് മോത്തിലാല്‍ ഒസ്വാളിന്റെ പക്ഷം.
അടുത്തിടെ വൈദ്യുത പാസഞ്ചര്‍ വാഹന ബിസിനസില്‍ ടാറ്റ മോട്ടോര്‍സ് ധനസമാഹരണം നടത്തിയിരുന്നു. തത്ഫലമായി റീറേറ്റിങ്ങും സംഭവിക്കുകയുണ്ടായി. ഈ സംഭവത്തില്‍ ബ്രോക്കറേജിന് ജിജ്ഞാസയുണ്ട്. മുന്‍നിര വാഹന നിര്‍മാതാക്കളുടെ ഇവി ബിസിനസുകളുടെ വാല്യുവേഷന് നിക്ഷേപകര്‍ എങ്ങനെയാണ് വിലയിരുത്തുന്നതെന്നും പുറമെയുള്ള ധനസമാഹരണത്തെ ആശ്രയിച്ചു മാത്രമാകണോ റീറേറ്റിങ് എന്നും മോത്തിലാല്‍ ഒസ്വാള് ചോദ്യമുയര്‍ത്തുന്നുണ്ട്.
'സമീപകാലത്ത് ഇന്ത്യയിലെ ഇവി സെഗ്മന്റില്‍ നടന്ന ധനസമാഹരണമെല്ലാം ഉയര്‍ന്ന വാല്യുവേഷനാണ് അവകാശപ്പെടുന്നത്. തുടക്കഘട്ടത്തിലുള്ള ഇവി ബിസിനസുകള്‍ പോലും വലിയ വാല്യുവേഷന് കുറിക്കുന്നു. ഈ വര്‍ഷം സെപ്തംബറില്‍ 3 ബില്യണ്‍ വാല്യുവേഷനോടെ 200 മില്യണ്‍ ഡോളറാണ് ഓല ഇലക്ട്രിക് ധനം സമാഹരിച്ചത്. സമാനമായി ഒക്ടോബറില്‍ ടാറ്റ മോട്ടോര്‍സ് വൈദ്യുത വാഹന ബിസിനസിനായി 1 ബില്യണ്‍ ഡോളര്‍ ഫണ്ട് ശേഖരിച്ചു. 6.7 മുതല്‍ 9.1 ബില്യണ്‍ ഡോളര്‍ വാല്യുവേഷനാണ് ടാറ്റയുടെ ഇലക്ട്രിക് ബിസിനസ് വിഭാഗം അവകാശപ്പെടുന്നത്', മോത്തിലാല്‍ ഒസ്വാളിന്റെ റിപ്പോര്‍ട്ട് പറയുന്നു.
ബ്രോക്കറേജിന്റെ അഭിപ്രായത്തില്‍ വൈദ്യുതീകരണം നടക്കുന്ന വേഗവും മത്സരവും അടിസ്ഥാനപ്പെടുത്തിയാകണം ഇവി സെഗ്മന്റുകളില്‍ വാല്യുവേഷന് നടക്കേണ്ടത്. ഇന്ത്യയിലെ സാഹചര്യത്തില്‍ വൈദ്യുതീകരണത്തിന്റെ വേഗം ഇവി സെഗ്മന്റുകളില്‍ ഉടനീളം വ്യത്യാസപ്പെടും. വിഖ്യാത നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ടാറ്റ മോട്ടോര്‍സില്‍ കാര്യമായ ഓഹരി പങ്കാളിത്തമുണ്ട്. കമ്പനിയുടെ 1.11 ശതമാനം ഓഹരികളാണ് ജുന്‍ജുന്‍വാല കൈവശം വെയ്ക്കുന്നത്. സെപ്തംബറിലെ കണക്കുപ്രകാരം ടാറ്റയുടെ 3,67,50,000 ഓഹരികള്‍ ഇദ്ദേഹത്തിന്റെ പക്കലുണ്ട്.
ബുധനാഴ്ച്ച 3.73 ശതമാനം നേട്ടത്തിലാണ് ടാറ്റ മോട്ടോര്‍സ് വ്യാപാരം അവസാനിപ്പിച്ചത്. 458.15 രൂപയില്‍ ആരംഭിച്ച ഇടപാടുകള്‍ക്ക് 470.50 രൂപയില്‍ തിരശ്ശീല വീണു. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 4.44 ശതമാനവും ഒരു മാസം കൊണ്ട് 5.05 ശതമാനവും വീതം വിലയിടിവ് സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. ഇതേസമയം, ആറു മാസം കൊണ്ട് നിക്ഷേപകര്‍ക്ക് 40.34 ശതമാനം തിരിച്ചുനല്‍കാന്‍ കമ്പനിക്ക് സാധിച്ചു. ഈ വര്‍ഷം ഇതുവരെ 152.28 ശതമാനം ഉയര്‍ച്ചയാണ് ടാറ്റ മോട്ടോര്‍സ് അറിയിക്കുന്നത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 536.70 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 156.70 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.
രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് വലിയ നിക്ഷേപമുള്ള എസ്കോര്‍ട്ട്സില്‍ 'ന്യൂട്രല്‍' റേറ്റിങ്ങാണ് മോത്തിലാല്‍ ഒസ്വാള് നല്‍കുന്നത്. സ്റ്റോക്കില്‍ ബ്രോക്കറേജിന്റെ ടാര്‍ഗറ്റ് വില 1,700 രൂപ. സെപ്തംബറിലെ കണക്കുപ്രകാരം എസ്കോര്‍ട്ട്സില്‍ ജുന്‍ജുന്‍വാലയ്ക്ക് 4.75 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബലിലെ വിശകലന വിദഗ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications