രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഒരു ദശാബ്ദത്തിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയിരിക്കുന്നു. നിലവില്‍ മൂന്നാമത്തെ വലിയ അസംസ്കൃത എണ്ണയുടെ ഉത്പാദകരും വമ്പന്‍ സൈനിക ശക്തിയുമായ റഷ്യയും അയല്‍ക്കാരായ ഉക്രൈനും തമ്മിലുള്ള സംഘര്‍ഷമാണ് വിലക്കയറ്റത്തിന് വഴി തെളിച്ചത്. ഇതോടെ വ്യാവസായിക ലോകത്തിന്റെ സമസ്ത മേഖലകളിലും ഉത്പാദന ചെലവേറുമെന്ന ഭീഷണി നേരിടുകയാണ്. ഇത്തരത്തില്‍ ഉത്പാദന ചെലവ് വര്‍ധിക്കുന്നതും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കമ്പനികളുടെ പ്രവര്‍ത്തന ലാഭക്ഷമതയേയും അറ്റാദായത്തേയും പതികൂലമായി ബാധിക്കും.
കല്‍ക്കരിയും പെറ്റ് കോക്കും പ്രധാന അസംസ്കൃത വിഭവങ്ങളായുള്ള സിമന്റ് കമ്പനികളും വിലക്കയറ്റത്തിന്റെ ചൂട് അനുഭവിച്ചു തുടങ്ങി. കിഴക്കന്‍ യൂറോപ്പിലെ യുദ്ധം കാരണം കടല്‍ മാര്‍ഗമുള്ള കടത്തുകൂലി വര്‍ധിച്ചതും വിദേശത്ത് കല്‍ക്കരിയുടെ വില ഉയര്‍ന്നതും തിരിച്ചടിയായിരിക്കുകയാണ്. ഇതോടെ പ്രമുഖ ബ്രോക്കറേഡ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള് സിമന്റ് കമ്പനികളുടെ സമീപ ഭാവിയിലേക്കുള്ള ലക്ഷ്യവില 5 മുതല്‍ 17 ശതമാനം വരെ വെട്ടിക്കുറച്ചു. ആ ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
- അള്‍ട്രാ ടെക്- നേരത്തെ നല്‍കിയിരുന്ന ലക്ഷ്യവില 9,080 രൂപയായിരുന്നു. ഇപ്പോള്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്ന ടാര്‍ഗറ്റ് പ്രൈസ് 7,845 രൂപയാണ്. ഇതോടെ സീമപ ഭാവിയിലെ നേട്ടം 31 ശതമാനമായി കുറയും. വ്യാഴാഴ്ച 5,981 രൂപയിലാണ് ഈ സ്റ്റോക്ക് ക്ലോസ് ചെയ്തത്.
- ഗ്രാസിം- മുമ്പ് നല്‍കിയിരുന്ന ലക്ഷ്യവില 2,115 രൂപയായിരുന്നു. ഇപ്പോള്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്ന ടാര്‍ഗറ്റ് പ്രൈസ് 1,915 രൂപയിലേക്കാണ്. ഇതോടെ ഇടക്കാലയളവിലെ നേട്ടം 27 ശതമാനമായി കുറയും. ഇന്നലെ 1,503 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
- എസിസി- നേരത്തെ നല്‍കിയിരുന്ന ലക്ഷ്യവില 2,625 രൂപയായിരുന്നു. ഇപ്പോള്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്ന ടാര്‍ഗറ്റ് പ്രൈസ് 2,410 രൂപയാണ്. ഇതോടെ സീമപ ഭാവിയിലെ നേട്ടം 23 ശതമാനമായി കുറയും. വ്യാഴാഴ്ച 1,955 രൂപയിലാണ് ഈ സ്റ്റോക്ക് ക്ലോസ് ചെയ്തത്.
- അംബുജ- മുമ്പ് നല്‍കിയിരുന്ന ലക്ഷ്യവില 370 രൂപയായിരുന്നു. ഇപ്പോള്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്ന ടാര്‍ഗറ്റ് പ്രൈസ് 345 രൂപയിലേക്കാണ്. ഇതോടെ ഇടക്കാലയളവിലെ നേട്ടം 19 ശതമാനമായി കുറയും. ഇന്നലെ 290 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
- ബിര്‍ള കോര്‍പ്- നേരത്തെ നല്‍കിയിരുന്ന ലക്ഷ്യവില 1,690 രൂപയായിരുന്നു. ഇപ്പോള്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്ന ടാര്‍ഗറ്റ് പ്രൈസ് 1,435 രൂപയാണ്. ഇതോടെ സീമപ ഭാവിയിലെ നേട്ടം 30 ശതമാനമായി കുറയും. വ്യാഴാഴ്ച 1,098 രൂപയിലാണ് ഈ സ്റ്റോക്ക് ക്ലോസ് ചെയ്തത്.
- ജെകെ ലക്ഷ്മി- മുമ്പ് നല്‍കിയിരുന്ന ലക്ഷ്യവില 675 രൂപയായിരുന്നു. ഇപ്പോള്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്ന ടാര്‍ഗറ്റ് പ്രൈസ് 560 രൂപയിലേക്കാണ്. ഇതോടെ ഇടക്കാലയളവിലെ നേട്ടം 33 ശതമാനമായി കുറയും. ഇന്നലെ 420 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ



Click it and Unblock the Notifications