കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷത്തില്‍ അയവുണ്ടാകുമെന്ന പ്രതീക്ഷയും ക്രൂഡ് ഓയില്‍ വിലയിലെ തിരുത്തലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ മുന്നേറ്റത്തിന്റേയും പിന്‍ബലത്തിലാണ് വിപണിയിലെ കുതിച്ചുച്ചാട്ടം. ഇതിനിടെ കടബാധ്യതകള്‍ ഇല്ലാത്തതും മുടങ്ങാതെ മികച്ച തോതില്‍ ഡിവിഡന്റ് നല്‍കുന്നതുമായ ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് മോത്തിലാല്‍ ഒസ്വാള് രംഗത്തെത്തി. അടുത്തിടെ വ്യവസായ മേഖലയിലുണ്ടായ മാറ്റവും ഉള്‍ക്കൊണ്ടാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ ശുപാര്‍ശ.
എന്‍എംഡിസി
രാജ്യത്തെ പ്രധാന ഇരുമ്പയിര് ഉല്പാദകരാണ് ഹൈദരാബാദ് ആസ്ഥാനമായ എന്‍എംഡിസി. സ്റ്റീല്‍ മന്ത്രാലയത്തിന് കീഴില്‍ 1958-ലാണ് തുടക്കം. ഇരുമ്പയിര് കൂടാതെ ചെമ്പ്, ലൈംസ്റ്റോണ്‍, ഡോളമൈറ്റ്, ജിപ്സം, ബെന്റൊണൈറ്റ്, ഡയമണ്ട്, ടിന്, മാഗ്നെസൈറ്റ്, ടങ്സ്റ്റണ്‍, ഗ്രാഫൈറ്റ്, ബീച്ച് സാന്‍ഡ് എന്നിവയുടെ പര്യവേഷണത്തിലും കമ്പനി മുന്‍നിരയിലാണ്. ആഭ്യന്തര വിപണിക്ക് പുറമെ വിദേശത്തേക്കും അസംസ്കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നു. എന്‍എംഡിസി പവര്‍ ലിമിറ്റഡ് എന്ന ഉപ കമ്പനിയും 2011 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ 44,808 കോടി രൂപയാണ് വിപണി മൂലധനം.
അനുകൂല ഘടകം
ആവശ്യകത വര്‍ധിച്ചതിനാല്‍ അടുത്തിടെ ഇരുമ്പയിരിന് ടണ്ണിന് 400 രൂപ നിരക്കില്‍ വില വര്‍ധിപ്പിച്ചിരുന്നു. കൂടാതെ വിപണിയിലെ ദൗര്‍ലഭ്യം കണക്കാക്കി ഉത്പാദനവും ഉയര്‍ത്തിയിരുന്നു. ഇത് രണ്ടും സമീപകാലയളവിലേക്ക് എന്‍എംഡിസിയുടെ വരുമാനം ഉറപ്പാക്കുന്ന ഘടകമാണ്. അതുപോലെ നിര്‍മാണത്തിലിരുന്ന സ്റ്റീല്‍ പ്ലാന്റ് പൂര്‍ത്തീകരിക്കുന്നതും 2023 സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ തന്നെ ഉത്പാദനത്തിലേക്ക് കടക്കാമെന്നതും ഭാവി വരുമാന സാധ്യതകളും മികച്ചതാക്കുന്നു. അതുപോലെ നഗര്‍നാര്‍ അയണിനേയും സ്റ്റീല്‍ കമ്പനിയേയും വിഭജിച്ചതും ഓഹരിക്ക് മുതല്‍ക്കൂട്ടാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഡിവിഡന്റ് മെച്ചം
ഖനന വ്യവസായ രംഗത്തെ ലാര്‍ജ് കാപ് കമ്പനിയായ എന്‍എംഡിസിക്ക് കടബാധ്യത ഇല്ലെന്ന് തന്നെ പറയാം. 1995 മുതല്‍ മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 5.07 ശതമാനമാണെന്നതും ശ്രദ്ധേയം. നടപ്പ് സാമ്പത്തിക വര്‍ഷം 14.74 രൂപ പ്രതിയോഹരി ലാഭവിഹിതമായി ഇതിനോടകം നല്‍കിയിട്ടുണ്ട്. പ്രതിയോഹരി ബുക്ക് വാല്യൂ 102.02 ആണ്. മൈനിങ് & മെറ്റല്‍ വിഭാഗത്തിലെ ശരാശരി പിഇ റേഷ്യോ 12.75 ആയിരിക്കുമ്പോള്‍ എന്‍എംഡിസിയുടെ പ്രൈസ് ടു ഏണിങ് റേഷ്യോ 4.31-ലാണെന്നതും ഓഹരിയുടെ മൂല്യം വര്‍ധിപ്പിക്കുന്ന ഘടകമാണ്.
സാമ്പത്തികം
കഴിഞ്ഞ 3 വര്‍ഷമായി കമ്പനിയുടെ അറ്റാദായത്തില്‍ 18 ശതമാനവും 5 വര്‍ഷ കാലയളവില്‍ 15.7 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ വരുമാനം 35 ശതമാനത്തോളം വര്‍ധിച്ച് 5,874 കോടി രൂപയായി. മൂന്നാം പാദത്തിലെ അറ്റാദായം 2,050 കോടിയാണ്. മുന്‍ വര്‍ഷേത്തേക്കാള്‍ 3 ശതമാനം ഇടിവാണിത്. അതേസമയം, പ്രതിയോഹരി വരുമാനം 6.89-ല്‍ നിന്നും 6.99-ലേക്ക് ഉയര്‍ന്നു. എന്‍എംഡിസിയുടെ 60.79 % ഓഹികളും സര്‍ക്കാരിന്റെ പക്കലാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 5.32 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 21.85 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
ലക്ഷ്യ വില 216
വ്യാഴാഴ്ച രാവിലെ 152 രൂപ നിലവാരത്തിലാണ് എന്‍എംഡിസിയുടെ (BSE: 526371, NSE: NMDC) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും സമീപ ഭാവിയിലേക്ക് 216 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് മോത്തിലാല്‍ ഒസ്വാള് നിര്‍ദ്ദേശിച്ചത്. ഇതിലൂടെ 42 ശതമാനം നേട്ടം സ്വന്തമാക്കാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 213.15 രൂപയും കുറഞ്ഞ വില 122 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മോത്തിലാല്‍ ഒസ്വാള് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
