ഉത്പന്നം ഉത്പാദന കേന്ദ്രത്തില്‍ നിന്നും ഉപഭോക്താവിന്റെ കൈവശം എത്തുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെയാണ് ലോജിസ്റ്റിക്സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അസംസ്കൃത വസ്തുക്കള്‍ ഉത്പാദന കേന്ദ്രത്തിലെത്തിക്കുന്നതും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ആഗോളവത്കരണത്തിനു ശേഷം ഉയര്‍ന്നുവന്ന ഈ മേഖലയില്‍ മേക്ക് ഇന്‍ ഇന്ത്യയും ഇ-കൊമേഴ്സ് മേഖലയിലെ മുന്നേറ്റവും വ്യോമയാന തുറമുഖരംഗത്തെ കുതിപ്പുമെല്ലാം ഉണ്ടാക്കിയ വളര്‍ച്ച ചില്ലറയല്ല. കോവിഡുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും നീക്കിയ പശ്ചാത്തലത്തില്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്ന സ്മോള്‍ കാപ് ഓഹരിയാണ് വിആര്‍എല്‍ ലോജിസ്റ്റിക്സ് ലിമിറ്റഡ്.
വിആര്‍എല്‍ ലോജിസ്റ്റിക്സ്
ചുരുങ്ങിയ കാലത്തിനുള്ളില്‍ ദേശീയ തലത്തിലേക്ക് വളര്‍ന്ന പ്രമുഖ ലോജിസ്റ്റിക്സ്, ഗതാഗത സേവന കമ്പനിയാണ് കര്‍ണാടകയിലെ ഹബ്ബള്ളി ആസ്ഥാനമായ വിആര്‍എല്‍ ലോജിസ്റ്റിക്സ്. 1976-ലാണ് തുടക്കം. കമ്പനിക്ക് സ്വന്തമായി 300-ഓളം ടൂറിസ്റ്റ് ബസുകളും 4,600-ഓളം ചരക്കുകടത്ത് വാഹനങ്ങളുമുണ്ട്. നിലവില്‍ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ വാണിജ്യ വാഹനനിര കമ്പനിയുടേതാണ്. 2008 മുതല്‍ ചാര്‍ട്ടര്‍ വിമാന സര്‍വീസും ആരംഭിച്ചിട്ടുണ്ട്. യാത്രാസേവനം, പാര്‍സല്‍ സര്‍വീസ്, വെയര്‍ഹൗസിങ് എന്നീ വിഭാഗങ്ങളിലും സേവനം നല്കുന്നു. 22 സംസ്ഥാനങ്ങളിലും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിലും വിവിധ സേവനങ്ങളെത്തിക്കുന്നു.
ഓഹരി വിശദാംശം
വിആര്‍എല്‍ ലോജിസ്റ്റിക്സിന്റെ 69.59 ശതമാനം ഓഹരികളും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 3.49 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 16.66 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 4,000 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 0.89 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 67.59 രൂപയാണ്. ലോജിസ്റ്റിക്സ് മേഖലയിലെ ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 51.58 ആയിരിക്കുമ്പോള്‍ വിആര്എല്ലിന്റേത് 28.14 ആണെന്നതും ശ്രദ്ധേയം.
സാമ്പത്തികം
വിആര്‍എല്‍ ലോജിസ്റ്റിക്സിന്റെ സാമ്പത്തിക സ്ഥിതി ശരാശരി നിലവാരത്തിലാണ്. കോവിഡിന് മുമ്പെ വരുമാനത്തിലും ലാഭത്തിലും ക്രമാനുഗത വളര്‍ച്ച കാണിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ പ്രധാന ബിസിനസില്‍ നിന്നുള്ള വരുമാനം 678 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തിലെ അറ്റാദായം 60.49 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 52 ശതമാനം ഉയര്‍ച്ച കാണിച്ചു. ഇതോടെ പ്രതിയോഹരി വരുമാനം 4.40 രൂപയില്‍ നിന്നും 6.85-ലേക്ക് മെച്ചപ്പെട്ടു.
ലക്ഷ്യവില 690
വെള്ളിയാഴ്ച 454 രൂപയിലാണ് വിആര്‍എല്‍ ലോജിസ്റ്റിക്സ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 690 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് മോത്തിലാല്‍ ഒസ്വാള് നിര്‍ദേശിച്ചത്. ഇതിലൂടെ സമീപ ഭാവിയില്‍ 50 ശതമാനത്തിലധികം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതേസമയം, 52 ആഴ്ച കാലയളവിലെ ഓഹരികളുടെ കൂടിയ വില 591.90 രൂപയും കുറഞ്ഞ വില 171.75 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മോത്തിലാല്‍ ഒസ്വാള് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
