ഒരിടവേളയ്ക്കു ശേഷം ബാങ്കിംഗ് ഓഹരികളാകെ മുന്നേറ്റത്തിന്റെ പാതിയിലേക്ക് തിരിച്ചെത്തി. ഡിസംബര്‍ പാദത്തില്‍ വിപണിയില്‍ തിരുത്തലുണ്ടായപ്പോള്‍ ഏറ്റവും തിരിച്ചടി നേരിട്ടത് ബാങ്ക് ഓഹരികളിലായിരുന്നു. ഇതിനെ തുടര്‍ന്ന് ആകര്‍ഷകമായ വില നിലവാരത്തിലേക്ക് ഓഹരി വിലയെത്തിയിരുന്നു. മൂന്നാം പാദ പ്രവര്‍ത്തന ഫലം പുറത്തുവന്നതോടെ വീണ്ടും ഇത്തരം ഓഹരികള്‍ ശ്രദ്ധാകേന്ദ്രങ്ങളാകുന്നു. ഇതിനിടെ മുന്‍നിര സ്വകാര്യ ബാങ്കിന്റെ ഓഹരിയില്‍ ഹ്രസ്വകാല നിക്ഷേപം നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള് രംഗത്തെത്തി.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
രാജ്യത്തെ സ്വകാര്യ മേഖലയിലെ പുതുതലമുറ ബാങ്കുകളില്‍ മുന്‍ നിരയിലാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ സ്ഥാനം. വിദേശ ഇന്ത്യക്കാര്‍ക്ക് മികച്ച ബാങ്കിംഗ് സേവനങ്ങള്‍ ലക്ഷ്യമിട്ട് പ്രമുഖ ഇന്ത്യ - ബ്രിട്ടീഷ് വ്യവസായ സംരംഭകരായ ഹിന്ദുജ ഗ്രൂപ്പാണ് 1994-ല്‍ ബാങ്ക് തുടങ്ങിയത്. ആരംഭ മൂലധനത്തിന്റെ 40 ശതമാനം നല്കിയതും വിദേശ ഇന്ത്യക്കാരായിരുന്നു. മുംബൈയാണ് ആസ്ഥാനം. രാജ്യത്തെ 760 നഗരങ്ങളിലായി 2000-ലേറെ ബ്രാഞ്ചുകള്‍ ബാങ്കിനുണ്ട്. 2.5കോടിയിലേറെ ഉപഭോക്താക്കളുമുണ്ട്. മൈക്രോ ഫിനാന്‍സ് ലോണുകള്‍ അട്ക്കം എല്ലാത്തരം വായ്പ സേവനങ്ങളും നല്കുന്നു. നിരവധി പൊതുമേഖല സ്ഥാപനങ്ങളുടെ മുഖ്യ ബാങ്കിംഗ് ഇടപാടുകാരുമാണിവര്.
അനുകൂല ഘടകം
മൈക്രോഫിനാന്‍സ് ലോണുകളുടെ പ്രകടനം മെച്ചപ്പെട്ടിട്ടില്ലെങ്കിലും ബാങ്ക് വിതരണം ചെയ്ത ആകെ വായ്പകളില്‍ കിട്ടാക്കടം കുറയുന്നത് ശ്രദ്ധേയമാണ്. പുതിയതായി വിതരണം ചെയ്യുന്ന വായ്പകള്‍ പാദാനുപാദത്തില്‍ 3.5 ശതമാനം വര്‍ധനയും വാര്‍ഷികാടിസ്ഥാനത്തില്‍ 10 ശതമാനം വര്‍ധനവും നേടി. കോര്‍പ്പറേറ്റ് ലോണുകളിലെ വര്‍ധനയാണ് കാരണം. ക്രെഡിറ്റ് കാര്‍ഡ്, ട്രാക്ടര്‍ വായ്പകള്‍ എന്നിവയിലും പുരോഗതിയുണ്ട്. മൂന്നാം പാദത്തില്‍ നിക്ഷേപങ്ങളിലും വാര്‍ഷികാടിസ്ഥാനത്തില്‍ 19 ശതമാനം വര്‍ധന കൈവരിച്ചു. 2024 സാമ്പത്തിക വര്‍ഷത്തില്‍ 37 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
മൂന്നാം പാദഫലം
വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത പ്രവര്‍ത്തനഫലമാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (BSE: 532187, NSE : INDUSINDBK) പുറത്തുവിട്ടത്. മൊത്തം വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനം വളര്‍ച്ച നേടി. ലോണുകളുടെ വിതരണവും 3.5 ശതമാനം ഡിസംബര്‍ കാലയളവില്‍ വര്‍ധിച്ചു. കിട്ടാക്കടത്തിന്റെ തോതും കുറഞ്ഞു വരുന്നത് ശ്രദ്ധേയമാണ്. മുന്നാം പാദത്തില്‍ 7,737 കോടി രൂപയാണ് വരുമാനം ഈ കാലയളവിലെ അറ്റാദായം 1,241 കോടി രൂപയുമാണ്.
ലക്ഷ്യവില 1,300
വ്യാഴാഴ്ച രാവിലെ 960 രൂപ നിരക്കിലാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 1,300 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് മോത്തിലാല്‍ ഒസ്വാള് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 35 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 1,242 രൂപയും കുറഞ്ഞ വില 789 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മോത്തിലാല്‍ ഒസ്വാള് പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
