ജീവിത ശൈലി രോഗങ്ങള്‍, അപ്രതീക്ഷിതമായുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍, ആരോഗ്യ ചെലവ് കുതിച്ചുയരുന്നത് എന്നിവ ഇന്നത്തെ കാലത്ത് ഓരോരുത്തരും നേരിടുന്ന പ്രശ്നങ്ങളാണ്. പെട്ടന്നുണ്ടാകുന്ന ആശുപത്രി ചെലവുകൾക്ക് കയ്യിലെ സമ്പാദ്യം എടുത്ത് ഉപയോഗിക്കേണ്ടി വരുന്നത് നിക്ഷേപത്തിന്റെ ദീർഘകാല ലക്ഷ്യത്തെ ബാധിക്കും. ഈ സമയത്താണ് ആരോഗ്യ ഇന്‍ഷൂറന്‍സുകളുടെ ആവശ്യകത ഉയരുന്നത്. കയ്യിലൊരു ആരോഗ്യ ഇൻഷൂറൻസ് പോളിസിയുണ്ടെങ്കിൽ നിക്ഷേപത്തെ തൊടാതെ തന്നെ ആശുപത്രി ചെലവുകൾ നടത്താൻ സാധിക്കും.
ജോലിക്കാര്‍ക്ക് കമ്പനികള്‍ നല്കുന്ന ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കവര്‍ ലഭിക്കുന്നുണ്ടാകാം.ഈ പോളിസികള്‍ തൊഴില്‍ കാലയളവില്‍ മാത്രമാണ് ഉപകാരപ്പെടുന്നത്. പലയിടത്തും ജീവനക്കാരന് മാത്രമാണ് ഇൻഷൂറൻസിൻെറ ഗുണം ലഭിക്കുന്നത് 2-5 ലക്ഷം രൂപയുടെ കവറേജാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. ഇന്നത്തെ മെഡിക്കല്‍ പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ ഇത് പര്യാപ്തമായ തുകയല്ല. ഇതിനാല്‍ മറ്റൊരു ആരോഗ്യ ഇന്‍ഷൂറന്‍സ് ആവശ്യമാണ്. ഇതുവഴി കുടുംബത്തിന് മുഴുവന്‍ പരിരക്ഷ ലഭിക്കും.
മള്‍ട്ടി-ഇയര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി
സാധരണയായി വര്‍ഷത്തില്‍ പുതുക്കുന്ന പോളിസികളാണ് ജനങ്ങ തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ മള്‍ട്ടി-ഇയര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസി വഴി 2-3 വര്‍ഷത്തേക്ക് ഇന്‍ഷൂറന്‍സ് നേടാനാകും. ഒറ്റതവണയായോ തവണകളായോ പ്രീമിയം അടയ്ക്കാന്‍ സാധിക്കുന്നതിനൊപ്പം വർഷാ വർഷമുള്ള പുതുക്കലിന്റെയോ അധിക ചെലുകളുടെയോ ആവശ്യമില്ലാത്തവയാണ് ഇവ. സൗകര്യ പ്രദവും ചെലവ് കുറഞ്ഞതുമായ മള്‍ട്ടി-ഇയര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി വഴി ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ നോക്കാം.
പ്രീമിയത്തില്‍ ഇളവ്
ഉയർന്ന പ്രീമിയമുള്ളതിനാലാണ് പലരും ആരോഗ്യ ഇൻഷൂറൻസുകളോട് മുഖം തിരിഞ്ഞു നിൽക്കുന്നത്. മള്‍ട്ടി-ഇയര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയില്‍ പ്രീമിയം നിരക്കില്‍ ഇളവ് ലഭിക്കും. 5-10 ശതമാനം വരെ ഇളവ് സാധാരണയായി ലഭിക്കും. വലിയ തുക പ്രീമിയം വരുന്ന പോളിസികളാണെങ്കിൽ തന്നെ പോളിസി പ്രീമിയം മാസ തവണകളായി അടയ്ക്കാനും സാധിക്കും. ഇതിനാല്‍ വലിയ ബാധ്യതകളില്ലാതെ ഇന്‍ഷൂറന്‍സ് സ്വന്തമാക്കാം.
ലോക്-ഇന്‍ ആനുകൂല്യം
മള്‍ട്ടി-ഇയര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയില്‍ ചേരുമ്പോഴുള്ള പ്രീമിയമാണ് കാലാവധിയോളം അടയ്ക്കേണ്ടത്. സ്ഥിരമായ പ്രീമിയമായതിനാൽ വര്‍ഷങ്ങളില്‍ ഇന്‍ഷൂറന്‍സ് പോളിസി പ്രീമിയത്തിലുണ്ടാകുന്ന വര്‍ധനവില്‍ നിന്ന് പോളിസി ഉടമയ്ക്ക് സംരക്ഷണം ലഭിക്കുന്നു. ഇതോടൊപ്പം പരിരക്ഷയിൽ മാറ്റം വരുന്നുമില്ല.
നികുതി ആനുകൂല്യം
ആരോഗ്യ ഇൻഷൂറൻസ് പോളിസികൾക്ക് ആദായ നികുതി ഇളവുണ്ട്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80ഡി പ്രകാരം ഇന്‍ഷൂറന്‍സ് പ്രീമിയം പോളിസി അടച്ച തുക 25000 രൂപ വരെ നികുതി ഇളവ് ലഭിക്കും. മള്‍ട്ടി-ഇയര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയില്‍ ഓരോ വര്‍ഷത്തിലും ഈ ഇളവുകള്‍ നേടാം.
വര്‍ഷത്തില്‍ പുതുക്കേണ്ട
ഇന്ന് ഓണ്‍ലൈനായി തന്നെ ആരോഗ്യ ഇൻഷൂറൻസ് പോളിസി തുടങ്ങാന്‍ സാധിക്കുന്നുണ്ട്. എളുപ്പത്തിൽ ചേരുന്നവർ പലരും പുതുക്കേണ്ടത് ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. വര്‍ഷത്തില്‍ പോളിസി പുതുക്കാത്തവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ട്. കൃത്യമായി പുതുക്കാത്ത പോളിസികള്‍ക്ക് പരിരക്ഷ നഷ്ടമാകും. മള്‍ട്ടി-ഇയര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി ഒന്നിലധികം വര്‍ഷ കാലാവധിയുള്ളതിനാല്‍ കാലാവധിയോളം പുതുക്കലിന്റെ ആവശ്യമില്ല.
മള്‍ട്ടി ഇയര്‍ പോളിസികള്‍ സമ്പാദ്യത്തേയും ആരോഗ്യത്തെയും ശക്തമാക്കുന്നതിന് സഹായിക്കുന്നതമാണ്. മികച്ച പരിരക്ഷയ്ക്ക ഉയര്‍ന്ന ഇന്‍ഷൂറന്‍സ് തുകയുള്ള സമഗ്ര പ്ലാന്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. തിരഞ്ഞെടുക്കുന്നതിന് മുന്‍പ് വിവിധ പോളിസികള്‍ താരതമ്യം ചെയ്യുകയും പോളിസുയുമായി ബന്ധപ്പെട്ട രേഖകൾ കൃത്യമായി വായിക്കുകയും വേണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications