ഒരിടവേളയ്ക്കു ശേഷം വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് വഴിമാറി. റഷ്യ- ഉക്രൈന് സംഘര്‍ഷവും ആഗോള തലത്തില്‍ അനുഭവപ്പെടുന്ന പണപ്പെരുപ്പവുമൊക്കെയാണ് ആഭ്യന്തര വിപണികളിലും പ്രതികൂല സ്വാധീനം സൃഷ്ടിക്കുന്നത്. എന്നാലും മള്‍ട്ടിബാഗറുകള്‍ പിറക്കുന്നതില്‍ ഇതൊന്നും തടസമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് പാദത്തില്‍ 90-ഓളം ഓഹരികളാണ് നിക്ഷേപകര്‍ക്ക് കൈനിറയെ നേട്ടം സമ്മാനിച്ചത്. ഇതോടെ 2021- 22 സാമ്പത്തിക വര്‍ഷത്തില്‍ 190-ലധികം ഓഹരികളും മള്‍ട്ടിബാഗറുകളായി. എന്നിരുന്നാലും ഇതിലെ ഗുണമേന്മയുള്ള ചില ഓഹരികള്‍ ഏറെക്കാലമായി നിക്ഷേപകര്‍ക്ക് ലാഭം കിനിയുന്നവയാണ്. അത്തരത്തിലുള്ള ഒരു മള്‍ട്ടിബാഗറാണ് അദാനി ട്രാന്സ്മിഷന്.
കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ അദാനി ഗ്രൂപ്പിന്റെ മുന്‍നിര കമ്പനികളിലൊന്നായ അദാനി ട്രാന്‍സ്മിഷന്റെ ഓഹരി വില 200 ശതമാനത്തോളമാണ് ഉയര്‍ന്നത്. അതേസമയം, കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഈ ഓഹരികള്‍ 7,700 ശതമാനമെന്ന സ്വപ്ന നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഈ കാലയളവില്‍ ഓഹരി വില 35 രൂപയില്‍ നിന്നും 2,700 രൂപ നിലവാരത്തിലേക്കാണ് കുതിച്ചുയര്‍ന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച 2,691 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. അതേസമയം, കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 3,000 രൂപയും കുറഞ്ഞ വില 860 രൂപയുമാണ്.
ഓഹരിവില ചരിത്രം
കഴിഞ്ഞ ഒരു മാസത്തിനിടെ അദാനി ട്രാന്സ്മിഷന് ഓഹരി 2,305 രൂപയില്‍ നിന്നും 2,701 രൂപയിലേക്ക് മുന്നേറി. അതായത് 17 ശതമാനം നേട്ടം കരസ്ഥമാക്കി. എന്നാല്‍ ഈ വര്‍ഷം ഇതുവരെയുള്ള മള്‍ട്ടിബാഗര്‍ ഓഹിരിയിലെ നേട്ടം 56 ശതമാനമാണ്. ജനുവരി ആദ്യം 1,730 രൂപയിലായിരുന്ന ഓഹരി, ഏപ്രില്‍ പകുതിയാകുമ്പോഴേക്കും 2,700 നിലവാരത്തിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ആറ് മാസത്തിനിടെയിലെ നേട്ടവും ഏകദേശം സമാനമാണ്.
അതേസമയം, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 200 ശതമാനത്തോളം നേട്ടവും 5 വര്‍ഷ കാലയളവില്‍ 3,100 ശതമാനത്തോളം വര്‍ധനയും രേഖപ്പെടുത്തി. സമാനമായി ആറ് വര്‍ഷത്തിനിടെ ഓഹരി 78 മടങ്ങാണ് നേട്ടം നല്‍കിയത്. 2016 ഏപ്രില്‍ 13-നുള്ള ഓഹരിയുടെ ക്ലോസിങ് വില 34.70 രൂപ മാത്രമായിരുന്നു.
1 ലക്ഷം 78 ലക്ഷമായി
അദാനി ട്രാന്സ്മിഷന് ഓഹരി വിലയുടെ ചരിത്രം വിലയിരുത്തിയതു പ്രകാരം, ആറ് വര്‍ഷം മുമ്പ് ഒരു ലക്ഷം രൂപ ഈ ഓഹരിയില്‍ നിക്ഷേപിച്ചിരുന്നു എങ്കില്‍ ഇന്നത് 78 ലക്ഷം രൂപയായി പെരുകിയേനെ. സമാനമായി 5 വര്‍ഷം മുമ്പാണ് ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതെങ്കില്‍ ഇന്നത് 31.75 ലക്ഷം രൂപയായി മാറുമായിരുന്നു. ഒരു വര്‍ഷം മുമ്പ് സമാന തുകയ്ക്ക് വാങ്ങിയ ഓഹരികളുടെ മൂല്യം ഈയാഴ്ചയോടെ 2.75 ലക്ഷമായി ഉയര്‍ന്നേനെ. ഒരു മാസത്തിനിടെ ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തില്‍ നിന്നും 17,000 രൂപ ലാഭം കിട്ടുമായിരുന്നു.
അദാനി ട്രാന്സ്മിഷന്
ഊര്‍ജോത്പാദനം, പ്രസരണം, വിതരണം തുടങ്ങിയ മേഖലകളില്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന അദാനി ഗ്രൂപ്പ് കമ്പനിയാണ് അദാനി ട്രാന്സ്മിഷന്. 2013-ലാണ് തുടക്കം. ഗുജറാത്ത്, രാജസ്ഥാന്, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ഹര്യാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രധാന പ്രവര്‍ത്തനം. കമ്പനിയുടെ 74.29 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 20.8 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 2.92 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 1.36 ശതമാനം മാത്രം ഓഹരികളാണ് പക്കലുള്ളത്.
കമ്പനിയുടെ സാമ്പത്തിക സ്ഥിതി ശരാശരി നിലവാരത്തിലാണ്. ഏറ്റവുമൊടുവിലെ ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ 2,95,931 കോടിയാണ് വിപണി മൂല്യം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ



Click it and Unblock the Notifications