കഴിഞ്ഞ കുറേ നാളുകളായി നിക്ഷേപകര്‍ക്ക് വെട്ടിത്തിളങ്ങുന്ന നേട്ടം സമ്മാനിക്കുന്ന വിഭാഗമാണ് സ്റ്റീല്‍ ഓഹരികള്‍. ചില സ്റ്റീല്‍ കമ്പനികളുടെ ഓഹരികളാകട്ടെ കഴിഞ്ഞ 2 വര്‍ഷത്തിനിടെ എട്ടു മടങ്ങുവരെ ആദായം സമ്മാനിച്ചിട്ടുണ്ട്. അനുകൂലമായ ആഭ്യന്തര, ആഗോള ഘടകങ്ങളാണ് ഈ മുന്നേറ്റത്തിന് തിരികൊളുത്തിയത്. അടുത്തിടെ റഷ്യയും ഉക്രൈനും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ യൂറോപ്പിലേക്ക് കയറ്റുമതി സാധ്യത വര്‍ധിച്ചതും സ്റ്റീല്‍ ഓഹരികളുടെ ഡിമാന്‍ഡ് വീണ്ടും വര്‍ധിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ മള്‍ട്ടിബാഗര്‍ നേട്ടം സമ്മാനിച്ച ടാറ്റ സ്റ്റീലിന്റേയും ജിന്‍ഡാല്‍ സ്റ്റീല്‍ & പവര്‍ ഓഹരിയുടേയും ഹ്രസ്വകാല സാധ്യതകളാണ് പങ്കുവയ്ക്കുന്നത്.
അനുകൂല ഘടകം
രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിലും റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഉണര്‍വ് പ്രകടിപ്പിക്കാന്‍ തുടങ്ങിയത്, ഈ മെറ്റല്‍ ഓഹരികളുടെ സാധ്യത വര്‍ധിപ്പിച്ചിരുന്നു. ഇതിന് പുറമേയാണ് കിഴക്കന്‍ യൂറോപ്പിലെ യുദ്ധം കാരണം വിതരണ ശൃംഖല മുറിഞ്ഞത്. റഷ്യയും ഉക്രൈനും യൂറോപ്പിലെ സ്റ്റീല്‍ ആവശ്യകതയുടെ 21% സംഭാവന ചെയ്തിരുന്നത്. ഇവര്‍ തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ യൂറോപ്യന്‍ വിപണിയില്‍ സ്റ്റീലിന് ക്ഷാമം നേരിടുന്നതിനൊപ്പം വിലയും കുതിച്ചു കയറി. ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സ്റ്റീല്‍ കമ്പനികള്‍ക്ക് യൂറോപ്യന്‍ വിപണിയിലേക്കുള്ള വാതായനം തുറക്കപ്പെടുകയായിരുന്നു.
യുദ്ധം എന്ന് അവസാനിക്കുമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയില്‍ ചുരുങ്ങിയത് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ സ്റ്റീല്‍ ഓഹരികളുടെ ഡിമാന്‍ഡ് ഉയര്‍ന്നു നില്‍ക്കുമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്. ഇതിനോടൊപ്പം കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ചൈനയിലെ താങ്ഷാന്‍ പ്രവിശ്യ അടച്ചിട്ടതോടെ ക്രൂഡ് സ്റ്റീല്‍ ഉത്പാദനം കുറഞ്ഞതും യൂറോപ്പില്‍ സ്റ്റീലിന്റെ വില ഉയര്‍ത്തുന്നു. ഇതും ഹോട്ട് റോള്‍ഡ് സ്റ്റീല്‍ (എച്ച്ആര്‍സി) ഉത്പന്നങ്ങള്‍ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാനുള്ള ആഭ്യന്തര സ്റ്റീല്‍ കമ്പനികളുടെ അവസരം വര്‍ധിപ്പിക്കുന്നു.
കൂടാതെ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തിന്റെ ഭാഗമായി ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതും സ്റ്റീല്‍ കമ്പനികളുടെ ലാഭക്ഷമത വര്‍ധിപ്പിക്കുന്നു. ടണ്ണിന് 1,500 രൂപ വരെ വര്‍ധനയാണ് പ്രമുഖ കമ്പനികളെല്ലാം നടപ്പാക്കിയത്. യുദ്ധവും കടത്തുകൂലി വര്‍ധിച്ച സാഹചര്യത്തില്‍ ആഭ്യന്തര ഉപഭോക്താക്കള്‍ക്ക് വിദേശത്ത് നിന്നും ഇറക്കുമതി മുതലാകില്ല. അതിനാല്‍ സ്റ്റീല്‍ കമ്പനികള്‍ നടപ്പാക്കിയ വില വര്‍ധനവ് ഉപഭോക്താക്കള്‍ വേഗത്തില്‍ ഉള്‍ക്കൊണ്ടതും നേട്ടമായി.
ലക്ഷ്യവില
- ടാറ്റ സ്റ്റീല്‍- പ്രമുഖരായ 31 മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ നല്കിയ ലക്ഷ്യവിലകളുടെ ശരാശരി നിലവാരം മാര്‍ക്കറ്റ് വിലയേക്കാള്‍ 23 ശതമാനം മുകളിലാണ്. വെള്ളിയാഴ്ച രാവിലെ ടാറ്റ സ്റ്റീല്‍ (BSE: 500470, NSE: TATASTEEL) ഓഹരികള്‍ 1,354 രൂപ നിലവാരത്തിലാണ് നില്‍ക്കുന്നത്.
- ജിന്‍ഡാല്‍ സ്റ്റീല്‍- പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ നല്‍കിയിരിക്കുന്ന ജിന്‍ഡാല്‍ സ്റ്റീലിന്റെ ലക്ഷ്യവില 574 മുതല്‍ 604 വരെയാണ്. അതായത് 9 ശതമാനം മുതല്‍ 16 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. വെള്ളിയാഴ്ച രാവിലെ ജിന്‍ഡാല്‍ സ്റ്റീല്‍ (BSE: 532286, NSE: JINDALSTEL) ഓഹരികള്‍ 526 രൂപ നിലവാരത്തിലാണുള്ളത്.
ടാറ്റ സ്റ്റീല്‍
ലോകത്ത് തന്നെ ഭൂമിശാസ്ത്രപരമായി ഉത്പാദന ശൃംഖലാ വൈവിധ്യവത്കരണം ഫലപ്രദമായി നടപ്പാക്കിയ സ്റ്റീല്‍ കമ്പനിയാണ് ടാറ്റ സ്്റ്റീല്‍. 110 വര്‍ഷത്തിലേറെയാണ് പ്രവര്‍ത്തന പാരമ്പര്യം. ബ്രിട്ടനും നെതര്‍ലാന്‍ഡും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ദക്ഷിണ പൂര്‍വ്വേഷ്യയിലും ഉള്‍പ്പെടെ 26 രാജ്യങ്ങളില്‍ ടാറ്റാ സ്റ്റീലിന് സംരംഭങ്ങളുണ്ട്. നിലവില്‍ രാജ്യത്തെ രാണ്ടാമത്തെ വലിയ സ്റ്റീല്‍ ഉത്പാദക കമ്പനിയാണിത്. ടാറ്റ സ്റ്റീലിന് കീഴിലുള്ള ഏറ്റവും വലിയ പ്ലാന്റ് ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ്. വര്‍ഷത്തില്‍ 10 ലക്ഷം ടണ്‍ ഉരുക്ക് ഉത്പാദന ശേഷിയാണ് ഈ പ്ലാന്റിനുള്ളത്. 2007-ല്‍ ബ്രിട്ടണിലെ കോറസിനെ ഏറ്റെടുത്തിരുന്നു.
ജിഎസ്പിഎല്
ഇന്ത്യയിലെ പ്രശസ്ത ബിസിനസ് ഗ്രൂപ്പായ ഒപി ജിന്‍ഡാലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂഡല്‍ഹി ആസ്ഥാനമായ മുന്‍നിര സ്റ്റീല്‍ ഉല്പാദകരാണ് ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റിഡ് (ജിഎസ്പിഎല്). പ്രധാനമായും റെയില്‍വേ പാളങ്ങള്‍, പ്ലേറ്റ്സ് & കോയില്സ്, ഫെറോ ക്രോം, സ്പോഞ്ച് അയണ്‍ എന്നിവയാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്. ഇരുമ്പുരുക്ക്, ഊര്‍ജോത്പാദനത്തിലും കമ്പനിക്ക് ബിസിനസ് സംരംഭങ്ങളുണ്ട്. 40,000-ലേറെ കോടി രൂപയുടെ വിറ്റുവരവും 7,000-ഓളം ജീവനക്കാരുമുണ്ട്. ജെപിഎസ്എല്ലിന് കീഴില്‍ വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ 6 ഉപകമ്പനികളും പ്രവര്‍ത്തിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications