3 തവണ ബോണസ് ഷെയര്‍; ഈ കടബാധ്യതയില്ലാത്ത ഓഹരിയിലെ 1 ലക്ഷം 50 കോടിയായി

അടിസ്ഥാനപരമായി മികച്ച ഓഹരികളിലെ നിക്ഷേപങ്ങളില്‍ നിന്നും ദീര്‍ഘകാലയളവില്‍ വമ്പന്‍ നേട്ടം കരസ്ഥമാക്കാന്‍ സാധിക്കുമെന്നതിന് തര്‍ക്കങ്ങളില്ല. ഇതിനിടയില്‍ ഓഹരിയുടെ വില വര്‍ധനയ്‌ക്കൊപ്പം അധിക വരുമാനം ലഭിക്കുന്ന അവസരങ്ങളും ദീര്‍ഘകാല നിക്ഷേപകരെ തേടിയെത്താറുണ്ട്.

മള്‍ട്ടിബാഗര്‍ ഓഹരി

കമ്പനികളില്‍ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ഡിവിഡന്റ്, ബോണസ് ഓഹരി, ഷെയര്‍ ബൈബാക്ക് ഓഫറുകളുമൊക്കെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടിത്തരുന്ന അവസരങ്ങളാണ്. അതിനാല്‍ നിക്ഷേപത്തിന് ഓഹരിയെ തെരഞ്ഞെടുക്കുമ്പോള്‍ കമ്പനിയുടെ ഭാവി ബിസിനസ് സാധ്യതയും മറ്റ് അടിസ്ഥാന ഘടകങ്ങളും വിലയിരുത്തുന്നതിനോടൊപ്പം തന്നെ ബോണസ് ഷെയര്‍/ ഡിവിഡന്റ് നല്‍കുന്ന ചരിത്രവും വിലയിരുത്തുന്നത് ഉചിതമായിരിക്കും.

ഇത്തരത്തില്‍ 3 തവണ ബോണസ് ഓഹരി നല്‍കിയതിലൂടെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സ്വപ്ന നേട്ടം സമ്മാനിച്ച മള്‍ട്ടിബാഗര്‍ ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

ഭാരത് ഇലക്ട്രോണിക്‌സ്

ഭാരത് ഇലക്ട്രോണിക്‌സ്

രാജ്യത്തെ ഏറ്റവും പ്രമുഖ പ്രതിരോധ സാങ്കേതികവിദ്യ കമ്പനിയാണ് ഭാരത് ഇലക്ടോണിക്സ് അഥവാ ബെല്‍. 1954-ല്‍ ആരംഭിച്ച നവരത്ന പദവിയുള്ള ഈ പൊതുമേഖല സ്ഥാപനം, പ്രതിരോധ മന്ത്രാലത്തിന്റെ കീഴിലുള്ള 9 കമ്പനികളിലൊന്നാണ്. റഡാര്‍, സവിശേഷ ഇലക്ടോണിക്സ് പ്രതിരോധ സാമഗ്രികള്‍, ടെലികോം തുടങ്ങി തന്ത്രപ്രധാന മേഖലകളിലെ ഇലക്ട്രോണിക്സ് സംവിധാനങ്ങള്‍ നിര്‍മിക്കുന്നു.

വരുമാനത്തിന്റെ 7.5 ശതമാനം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായും നീക്കിവെയ്ക്കുന്നു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളുടെ ഭാഗമായി കരാറുകള്‍ ലഭിക്കുന്നതും വമ്പന്‍ വൈവിധ്യവത്കരണ പദ്ധതികളും ഭാവി വരുമാനം ഉറപ്പാക്കുന്നു.

ലാഭവിഹിതം

ഇതിനോടൊപ്പം സാങ്കേതിക നൈപുണ്യം വര്‍ധിപ്പിക്കുന്നതിനായി ആഗോള പ്രതിരോധ സ്ഥാപനങ്ങളുമായും ധാരണയിലെത്തിയിട്ടുണ്ട്. അതേസമയം ഭാരത് ഇലക്ട്രോണിക്‌സിന്റെ ആകെ ഓഹരികളില്‍ 51.14 ശതമാനവും സര്‍ക്കാരിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 15.99 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 27.76 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഭാരത് ഇലക്ട്രോണിക്‌സ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 4.05 ശതമാനമാണെന്നതും ശ്രദ്ധേയം.

നിക്ഷേപ മൂല്യം

നിക്ഷേപ മൂല്യം

1999-ല്‍ ഭാരത് ഇലക്ട്രോണിക്‌സ് (BSE: 500049, NSE : BEL) ഓഹരിയുടെ വില കേവലം 0.22 രൂപ മാത്രമായിരുന്നു. അന്ന് 1 ലക്ഷം രൂപയ്ക്ക് 4,54,545 ഓഹരികള്‍ ലഭിക്കും. ഈ 23 വര്‍ഷത്തിനിടെ 3 തവണ ബോണസ് ഷെയറുകളും നല്‍കിയിട്ടുണ്ട്. അതായത് അന്നത്തെ 0.22 രൂപയില്‍ നിന്നും നിലവിലെ വിപണി വിലയായ 111.10 രൂപയിലേക്ക് ഭാരത് ഇലക്‌ട്രോണിക്‌സ് ഓഹരിയുടെ വില കുതിച്ചെത്തുമ്പോള്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് 50,696 ശതമാനം ആദായം കരസ്ഥമാക്കാനായെന്ന് ചുരുക്കം.

ബോണസ് ചരിത്രം

ബോണസ് ചരിത്രം

1999 മുതലുള്ള ചരിത്രം നോക്കിയാല്‍ ഭാരത് ഇലക്ട്രോണിക്‌സ് കമ്പനി 3 തവണ ബോണസ് ഓഹരികള്‍ നല്‍കിയതായി കാണാം. 2015, 2017, 2022 (സെപ്റ്റംബര്‍) വര്‍ഷങ്ങളിലാണ് ബോണസ് ഇഷ്യൂ ചെയ്തത്.

1999-ല്‍ ഒരു ലക്ഷം രൂപയ്ക്ക് 4,54,545 ഓഹരികളാണ് ലഭിച്ചത്. ഇത് 2015-ല്‍ 2:1 അനുപാതത്തില്‍ (കൈവശമുള്ള 1 ഓഹരിക്ക് അധികമായി 2 എണ്ണം വീതം) ബോണസ് ഓഹരി നല്‍കിയതോടെ കൈവശമുള്ള ആകെ ഓഹരികളുടെ എണ്ണം 13,63,635 ആയി ഉയര്‍ന്നു.

ബോണസ് ഓഹരി

തുടര്‍ന്ന് 2017-ല്‍ ഭാരത് ഇലക്ട്രോണിക്‌സ് 1:10 അനുപാതത്തിലാണ് (കൈവശമുള്ള 10 ഓഹരിക്ക് അധികമായി 1 എണ്ണം വീതം) ബോണസ് ഓഹരി നല്‍കിയത്. ഇതോടെ കൈവശമുള്ള ആകെ ഓഹരികളുടെ എണ്ണം വീണ്ടും വര്‍ധിച്ച് 14,99,998 ആയി.

ഇതിനു ശേഷം 2022 സെപ്റ്റംബര്‍ 15-ന് വീണ്ടും 2:1 അനുപാതത്തില്‍ (കൈവശമുള്ള 1 ഓഹരിക്ക് അധികമായി 2 എണ്ണം വീതം) ബോണസ് ഓഹരി നല്‍കിയതോടെ കൈവശമുള്ള ആകെ ഓഹരികളുടെ എണ്ണം 44,99,99 ആയി ഉയര്‍ന്നു. ഇത്രയും ഭാരത് ഇലക്ട്രോണിക്‌സ് ഓഹരികളുടെ നിലവിലെ വിപണി മൂല്യം 50.28 കോടിയാണ്.

സാമ്പത്തികം

സാമ്പത്തികം

ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ഭാരത് ഇലക്ട്രോണിക്‌സിന്റെ വരുമാനം 3,140 കോടിയും അറ്റാദായം 356 കോടിയുമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 50.49 രൂപ നിരക്കിലും പിഇ അനുപാതം 29.60 മടങ്ങിലുമാണുള്ളത്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 81,138 കോടിയണ്.

അതേസമയം 52 ആഴ്ച കാലയളവില്‍ ഭാരത് ഇലക്ട്രോണിക്‌സ് ഓഹരിയുടെ ഉയര്‍ന്ന വില 114.65 രൂപയും താഴ്ന്ന വില 61.15 രൂപയുമാണ്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരിയില്‍ 43 ശതമാനം വില വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X