ആഭ്യന്തര ഓഹരി വിപണിയിലെ ഏറ്റവും ഉല്പതിഷ്ണുതയുള്ള ഓഹരികളാണ് അദാനി ഗ്രൂപ്പിന്റേത്. സമീപകാലത്ത് വിപണിയില്‍ നേരിട്ട തിരിച്ചടികളില്‍ നിന്നെല്ലാം അധികം വൈകാതെ തന്നെ ഈ ഓഹരികള്‍ കരകയറി അക്കാര്യം തെളിയിച്ചിട്ടും ഉള്ളതാണ്. അദാനി ഗ്രൂപ്പിന്റെ ഭാഗമായ എല്ലാ ഓഹരികളും കഴിഞ്ഞ വർഷങ്ങളിൽ കൈനിറയെ നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിക്ഷേപകര്‍ക്ക് സ്വപ്ന നേട്ടം സമ്മാനിച്ച ഒരു മള്‍ട്ടിബാഗര്‍ ഓഹരിയാണ് അദാനി എന്റര്‍പ്രൈസസ്.
അദാനി എന്റര്‍പ്രൈസസ്
രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലൊന്നായ അദാനി ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയാണ് അദാനി എന്റര്‍പ്രൈസസ്. 1993-ല്‍ ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രമാക്കിയാണ് തുടക്കം. ഖനനം, കല്‍ക്കരി, ഇരുമ്പയിര്, ഊര്‍ജ വ്യാപാരം എന്നിവയിലാണ് അദാനി ഗ്രൂപ്പിന്റെ ഈ അഭിമാനക്കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിമാനത്താവളം, റോഡ്, റെയില്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന മേഖലയിലും സംരംഭങ്ങളുണ്ട്. സൗരോര്‍ജ പാനലുകളുടെ നിര്‍മാണം, ഭക്ഷ്യഎണ്ണ, ഡാറ്റ സെന്റര്‍, ജലശുചീകരണം തുടങ്ങിയവ ഉള്‍പ്പെടെ നിരവധി മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
ഓഹരിക്കുതിപ്പ്
വാങ്ങിക്കുക, കൈവശം വയ്ക്കുക, മറന്നേക്കുക എന്ന നിക്ഷേപ തന്ത്രത്തിന്റെ മികച്ച ഉദാഹരണമാണ് അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ 221 മടങ്ങ് അഥവാ 22,000-ത്തിലധികം ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് ഈ മള്‍ട്ടിബാഗര്‍ ഓഹരികള്‍ സമ്മാനിച്ചത്. 2002-ല്‍ ഇതേ കാലയളവില്‍ അദാനി എന്റര്‍പ്രൈസസ് ഓഹരിയുടെ വില വെറും 9.50 രൂപ മാത്രമായിരുന്നു. അവിടെ നിന്നും 20 വര്‍ഷം പിന്നിടുമ്പോള്‍ ഓഹരി കുതിച്ച് കയറയിത് 2,200 രൂപ നിലവാരത്തിലേക്കാണ്. അതായത് 2002-ല്‍ 1 ലക്ഷം രൂപയ്ക്ക് വാങ്ങിയ അദാനി എന്റര്‍പ്രൈസസ് ഓഹരികളുടെ ഇന്നത്തെ മൂല്യം 2.2 കോടിയിലധികമാണ്.
ഈ വര്‍ഷമാദ്യം ഓഹരിയുടെ വില 1,717 രൂപയായിരുന്നു. ഇന്ന് രാവിലെ 2,200 രൂപയിലാണ് അദാനി എന്റര്‍പ്രൈസസ് (BSE: 512599, NSE: ADANIENT) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. അതായത് 2022-ല്‍ ഇതുവരെ 29 ശതമാനത്തോളം നേട്ടം ഓഹരി കരസ്ഥമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഓഹരികള്‍ 1,340 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
സമാനമായി 1 ലക്ഷം രൂപയ്ക്ക് 5 വര്‍ഷം മുമ്പ് ഈ അദാനി ഓഹരികള്‍ വാങ്ങിച്ചിരുന്നു എങ്കില്‍ ഇന്നതിന്റെ മൂല്യം 16 ലക്ഷത്തിലേറെയായി മാറിയേനെ. അതേസമയം ഓഹരിയുടെ കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വില 2,420.95 രൂപയും താഴ്ന്ന വില 1,201.20 രൂപയുമാണ്.
ഓഹരി വിശദാംശം
അദാനി എന്റര്‍പ്രൈസസിന്റെ ആകെ ഓഹരികളില്‍ 72.28 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ഇതില്‍ 4.3 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിരിക്കുകയാണ്. അതേസമയം ആഭ്യന്തര ധനകാര്യ നിക്ഷേപകര്‍ക്ക് 21.48 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 6.24 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ അദാനി എന്റര്‍പ്രൈസസിന്റെ വിപണി മൂല്യം 2.59 ലക്ഷം കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നുണ്ടെങ്കിലും ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.05 ശതമാനം മാത്രമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 228.24 രൂപ നിരക്കിലും പിഇ അനുപാതം 333.81 നിലവാരത്തിലുമാണുള്ളത്.
സാമ്പത്തികം
ഇക്കഴിഞ്ഞ മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ അദാനി എന്റര്‍പ്രൈസസിന്റെ സംയോജിത വരുമാനം 24,865 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 84 ശതമാനം വര്‍ധനയാണിത്. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 304 കോടിയാണ്. മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 30 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ അദാനി എന്റര്‍പ്രൈസസിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലാവസ്ഥയിലാണ് (Piotroski Score: 2). കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ കമ്പനിയുടെ വരുമാനത്തില്‍ 19.8 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 23.6 ശതമാനവും അറ്റാദായത്തില്‍ 2.7 ശതമാനം വീതവും വളര്‍ച്ച കൈവരിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications