സ്ഥിര വരുമാനം നേടാൻ ഇന്ന് വിപണിയിൽ നിരവധി നിക്ഷേപ മാർഗങ്ങളുണ്ട്. സ്ഥിര നിക്ഷേപങ്ങളോ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെയോ ആണ് പൊതുവെ സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കുന്നത്. പരമ്പരാഗത നിക്ഷേപങ്ങളിൽ നിന്ന് മാറി ഡിസഞ്ചറുകളിലും ബോണ്ടുകളിലമുള്ള നിക്ഷേപം മികച്ച വരുമാന സാധ്യത നൽകുന്നുണ്ട്.
സ്വര്‍ണ വായ്പ രംഗത്തുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ധനസമാഹരണത്തിനായി നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകൾ (എൻസിഡി) പുറത്തിറക്കുന്നുണ്ട്. 100 കോടി രൂപ അടിസ്ഥാന തുകയുള്ള ഇഷ്യുവിൽ നിന്ന് 500 കോടി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറിലെ നിക്ഷേപിക്കുന്നൊരാൾ മനസിലാക്കേണ്ട കാര്യങ്ങൾ വിശദമായി നോക്കാം.
എന്താണ് നോൺ കൺവേർട്ടബിൾ ഡിബഞ്ചർ
ഓഹരികളാക്കി മാറ്റാൻ സാധിക്കാത്ത കടപത്രങ്ങളെയാണ്നോൺ കൺവേർട്ടബിൾ ഡിബഞ്ചർ എന്ന് വിളിക്കുന്നത്. കോർപ്പറേറ്റ് കമ്പനികൾ ഫണ്ട് ശേഖരണത്തിനായാണ് നോൺ കൺവേർട്ടബിൾ ഡിബഞ്ചറുകൾ പുറത്തിറക്കുന്നത്. ഇവയിൽ നിക്ഷേപിക്കുന്നത് വഴി സ്ഥിര വരുമാനം ലഭിക്കും.
പബ്ലിക്ക് ഇഷ്യു വഴി പുറത്തിറക്കുന്ന നോൺ കൺവേർട്ടബിൾ ഡിബഞ്ചറുകൾ എക്സ്ചേഞ്ചുകളിലൂടെ വാങ്ങാൻ സാധിക്കും. ഇതിനായി ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. നിക്ഷേപിക്കുന്നതിന് മുൻപ് നോൺ കൺവേർട്ടബിൾ ഡിബഞ്ചർ ഇഷ്യു ചെയ്യുന്ന കമ്പനിയുടെ വിശ്വാസ്യത പരിശോധിക്കണം. ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ നൽകുന്ന റേറ്റിംഗും ഒരു സുരക്ഷാ ഘടകമാണ്. ആവശ്യമുള്ളപ്പോൾ വിപണിയിൽ വിറ്റുമാറാം എന്നത് നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറിന്റെ നേട്ടമാണ്.
ആർക്കൊക്കെ നിക്ഷേപിക്കാം
ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കും ഇന്ത്യക്കാരായ വ്യക്തിഗത നിക്ഷേപകർക്കും നോൺ കൺവേർട്ടബിൾ ഡിബഞ്ചറുകളിൽ നിക്ഷേപിക്കാം.
1000 രൂപ മുഖവിലയുള്ള നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറില്‍ 10,000 രൂപയാണ് കുറഞ്ഞ നിക്ഷേപം. ഡീമാറ്റ് അക്കൗണ്ട് വഴി ഓൺലൈനായി നിക്ഷപം നടത്താം. ഇവ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യാനും കമ്പനി ഉദ്യേശിക്കുന്നുണ്ട്. 25 മാസം, 37 മാസം, 61 മാസം എന്നിങ്ങനെ 3 വ്യത്യസ്ത കാലാവധിയില്‍ നിക്ഷേപിക്കാം.
പലിശ നിരക്ക്
നവംബറില്‍ ഇഷ്യു ചെയ്ത കടപ്പത്രത്തേക്കാള്‍ 0.35-0.50 ശതമാനം അധിക നിരക്ക് ഇത്തവണ മുത്തൂറ്റ് ഫിനാൻസ് നല്‍കുന്നുണ്ട്. 7 നിക്ഷേപ ഓപ്ഷന്‍ വഴി മാസത്തിലോ വാര്‍ഷിക പലിശ വാങ്ങുന്ന തരത്തിലോ കാലാവധിയില്‍ പലിശ പിന്‍വലിക്കുന്ന തരത്തിലോ നിക്ഷേപം നടത്താം. 8.25 ശതമാനം മുതല്‍ 8.60 ശതമാനം പലിശയാണ് നികേഷപകര്‍ക്ക് ലഭിക്കുന്നത്.
25 മാസത്തേക്ക് വാർഷിക പലിശ അടിസ്ഥാനത്തിൽ 8.25 ശതമാനം പലിശ നേടാം. 37 മാസത്തേക്ക് വാര്‍ഷിക പലിശ വാങ്ങുമ്പോള്‍ 8.50 ശതമാനവും മാസ പലിശയ്ക്ക് 8.25 ശതമാനും പലിശ ലഭിക്കും. 61 മാസത്തേക്കിത് 8.60 ശതമാനം, 8.35 ശതമാനം എന്നിങ്ങനെയാണ്.
സുരക്ഷ
ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഐസിആര്‍എ എഎ പ്ലസ് സ്റ്റേബിള്‍ റേറ്റിംഗാണ് മുത്തൂറ്റ് ഫിനാൻസിന്റെ നോൺ കൺവേർട്ടബിൾ ഡിബഞ്ചറുകൾക്ക് നല്‍കിയിട്ടുള്ളത്. ഇത് ഉയര്‍ന്ന സുരക്ഷിതത്വം കാണിരക്കുന്നു. കമ്പനിയെ സാമ്പത്തികമായി പരിഗണിക്കുമ്പോള്‍ മികച്ച സ്ഥിതിയിലാണ് കമ്പനി. കഴിഞ്ഞ 5 വർഷത്തിനിടെ സ്വര്‍ണം വായ്പ ഇരട്ടിയാക്കാന്‍ കമ്പനിക്ക് സാധിച്ചു. 56,177 കോടിയുടെ സ്വർണ വായ്പകളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്.
ശ്രദ്ധിക്കേണ്ടവ
മുത്തൂറ്റ് ഫിനാന്‍സിൽ ശ്രദ്ധിക്കേണ്ട കാര്യം കമ്പനിയുടെ വ്യാപാരത്തിൽ, ലോൺ ബുക്കിന്റെ 89 ശതമാനവും സ്വർണ വായ്പകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മൈക്രോഫിനാന്‍സ്, ഭവന വായ്പ, വാഹന വായ്പ എന്നിവയഥാക്രമം 7.4 ശതമാനം, 2.3 ശതമാനം, 0.3 ശതമാനം എന്നിങ്ങനെയാണ്. 2022 ജൂണ്‍ 30 വരെയുള്ള കണക്കാണിത്. സ്വര്‍ണ വായ്പകൾ അപകടസാധ്യതയുള്ളവയായി കണക്കാക്കപ്പെടുന്നു എന്ന് നിക്ഷേപകർ ശ്രദ്ധിക്കണം.
ക്രെഡിറ്റ് നിലവാരത്തിന്റെ ഏറ്റവും ഉയർന്ന റേറ്റിംഗായ AAA റേറ്റിംഗ് ഈ കടപ്പത്രത്തിന് ലഭിച്ചിട്ടില്ല. ഇന്നത്തെ കാലത്ത് പലിശ നിരക്ക് ബാങ്ക് നിരക്കിനോളം സമാനമാണ്. രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കാലയളവിലേക്ക് കടപത്രം 8.25-8.60 ശതമാനം വാഗ്ദാനം ചെയ്യുമ്പോള്‍ ചില ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങള്‍ക്ക് സമാനമായ കാലയളവിൽ 7-7.5 ശതമാനം വരെ പലിശ നൽകുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8 ശതമാനം വരെ നൽകുന്നുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications