നിക്ഷേപങ്ങളിൽ വലിയ ആദായമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഇതിനായി ഇക്വിറ്റികളിലേക്ക് പലരും ചുവട് വെയ്ക്കുന്നു. ഓഹരി വിപണിയിലെ സങ്കീർണതകളിൽ വീണ് പലരുടെയും പണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ഈ നഷ്ട സാധ്യതയെടുക്കാൻ സാധിക്കാത്തവർ സ്ഥിര നിക്ഷേപം പോലുള്ള സുരക്ഷിത മാർഗങ്ങളിലേക്ക് പണം മാറ്റുന്നു. ഇവിടെ കിട്ടുന്നത് ഒറ്റ അക്ക ആദായമാണ്. ഇതിനപ്പുറം മികച്ച ആദായം നൽകുന്ന നഷ്ട സാധ്യത കുറഞ്ഞ മ്യൂച്വൽ ഫണ്ടുകൾ ഇന്ന് വിപണിയിലുണ്ട്. അത്തരത്തിലുള്ള ഫണ്ടാണ് ക്രെഡിറ്റ് റിസ്ക് ഫണ്ടുകൾ. ഡെബ്റ്റ് സെക്യൂരിറ്റിയിൽ പണം നിക്ഷേപിച്ച് കുറഞ്ഞ റിസ്കിൽ കൂടുതൽ ആദായമാണ് ഇത്തരം ഫണ്ടുകൾ നൽകുന്നത്. ഒറ്റ വർഷം കൊണ്ട് നിക്ഷേപം ഇരട്ടിപ്പിച്ച ഒരു ക്രെഡിറ്റ് റിസ്ക് മ്യൂച്വൽ ഫണ്ടാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.
ബിഒഐ എക്സഎ ക്രെഡിറ്റ് റിസ്ക് ഫണ്ട് - ഡയറക്ട് ഗ്രോത്ത്
ഏഴ് വര്‍ഷം പ്രായമുള്ളതാണ് ബിഒഐ എക്സഎ ക്രെഡിറ്റ് റിസ്ക് ഫണ്ട്. 2005 ഫെബ്രുവരി 27 ന് ബിഒഐ എക്സഎ മ്യൂച്വല്‍ ഫണ്ട് ഹൗസാണ് നിന്നാണ് ബിഒഐ എക്സഎ ക്രെഡിറ്റ് ഫണ്ട് അവതരിപ്പിച്ചത്. സ്മോള്‍ കാപ് ക്രെഡിറ്റ് റിസ്ക് ഫണ്ടാണിത്. ഫണ്ടിന്റെ എഎംയു 167.96 കോടി രൂപയാണ്. 2022 ജൂണ്‍ രണ്ട് പ്രകാരമുള്ള നാവ് 10.40 രൂപയാണ്. 1.28 ശതാമാനമാണ് എക്സെന്‍സ് നിരക്ക്. കാറ്റഗറി ശരാശരി 0.72 ആണ്. റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ 1 സ്റ്റാര്‍ റേറ്റിംഗാണ് ഫണ്ടിന് നല്‍കിയത്. ഒറ്റത്തവണ നിക്ഷേപത്തിന് 5,000 രൂപയാണ് ആവശ്യം. എസ്ഐപി യായി നിക്ഷേപം നടത്തുന്നതിനും 5,000 രൂപ ആവശ്യമുണ്ട്. ഫണ്ടില്‍ ലോക് ഇന്‍ പിരിയഡ് ഇല്ല. 365 ദിവസത്തിനുള്ളില്‍ യൂണിറ്റുകള്‍ പിന്‍വലിച്ചാല്‍ 4 ശതമാനം ചാര്‍ജ് ഈടാക്കും. 366-730 ദിവസത്തിനുള്ളില്‍ യൂണിറ്റുകള്‍ പിന്‍വലിച്ചാല്‍ 3 ശതമാനം ചാര്‍ജ് ഈടാക്കും. 732-1095 ദിവസത്തിനുള്ളില്‍ യൂണിറ്റുകള്‍ പിന്‍വലിച്ചാല്‍ 2 ശതമാനം ചാര്‍ജ് ഈടാക്കും.
വര്‍ഷം കൊണ്ട് ഇരട്ടിയാകുന്ന നിക്ഷേപം
ഒറ്റ വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാകകുന്ന ഫണ്ടാണ് ബിഒഐ എഎക്സഎ ക്രെഡിറ്റ് റിസ്ക് ഫണ്ട്. 2021 ജൂണ്‍ മൂന്നിന് നിക്ഷേപം ആരംഭിച്ച ഒരാള്‍ക്ക് ഒരു വര്‍ഷം കൊണ്ട് 113.2 ശതമാനം ആദായമാണ് ഫണ്ട് നല്‍കിയത്. അതായത് എസ്ഐപി വഴി മാസത്തില്‍ 10,000 രൂപ നിക്ഷേപിച്ചയാളുടെ നിക്ഷേപം 2022 ജൂണ്‍ മൂന്നിന് 2,55,836.42 രൂപയായി ഉയര്‍ന്നു. രണ്ട് വര്‍ഷം മുന്‍പ് എസ്ഐപി ആരംഭിച്ചയാള്ക്ക് 137.63 ശതമാനമാണ് ആദായം നല്‍കിയത്. 2.4 ലക്ഷം രൂപയുടെ നിക്ഷേപത്തിന്റെ മൂല്യം 5.7 ലക്ഷമായി ഉയര്‍ന്നു. 3.3 ലക്ഷമാണ് ലാഭം. മൂന്ന് വര്‍ഷത്തേക്ക് 108.62 ശതമാനം ലാഭമാണ് എസ്ഐപി നിക്ഷേപകര്‍ക്ക് നല്‍കിയത്. 3.6 ലക്ഷം നിക്ഷേപിച്ചയാള്‍ക്ക് 7.5 ലക്ഷം രൂപയായി നിക്ഷേപം ഉയര്‍ന്നു. 3.91 ലക്ഷം രൂപയാണ് ലാഭം. അഞ്ച് വര്‍ഷം നിക്ഷേപം നടത്തിയയാള്‍ക്ക് 56.73 ശതമാനമാണ് ഫണ്ട് നല്കിയ ലാഭം. 6 ലക്ഷത്തിന്റെ നിക്ഷേപത്തിന് 3.4 ലക്ഷം രൂപയാണ് ലാഭം കിട്ടിയത്.
പോര്‍ട്ടഫോളിയോ
ഫണ്ടിന്റെ 94.68 ശതമാനം നിക്ഷേപവും ഡെബ്റ്റ് ഫണ്ടിലാണ്. ഇതില്‍ 54 ശതമാനവും റിസ്ക് കുറഞ്ഞ നിക്ഷേപങ്ങളാണ്. ഷേബ പ്രോപ്പര്‍ട്ടീസ്, വേദാന്ത, പ്ിറമ്മല് ഹൗസിംഗ് ഫിനാന്‍സ്, ഗോദറേജ് ഇന്‍ഡസ്ട്രീസ്, മണപ്പുറം ഫിനാന്‍സ് എന്നി കമ്പനികളിലാണ് പ്രധാന നിക്ഷേപമുള്ളത്. സര്‍ക്കാര്‍ ഫണ്ടുകളില്‍ ഫണ്ട് നിക്ഷേപം നടത്തിയിട്ടില്ല. അതേസമയം കാറ്റഗറി ആവറേജ് 11.02 ശതമാനമാണ്. ദീര്‍ഘകാലത്തേക്ക് കുറഞ്ഞ റിസ്കില്‍ പണം നിക്ഷേപിക്കാന്‍ പറ്റുന്ന ഫണ്ടാണ് ബിഒഐ ക്രെഡിറ്റ് റിസ്ക് ഫണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
