നിക്ഷേപിക്കുന്ന പണം മികച്ച രീതിയില്‍ വളരണം എന്നാഗ്രഹിക്കുന്നൊരാള്ക്ക് പറ്റിയ നിക്ഷേപം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളാണ്. മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്ഐപി വഴിയോ ഒറ്റത്തവണ നിക്ഷേപം വഴിയോ ദീര്‍ഘകാല നിക്ഷേപം നടത്തുന്നവര്‍ക്ക് മികച്ച റിട്ടേണ്‍ പ്രതീക്ഷിക്കാം. നേരത്തെ ആരംഭിക്കുന്നവര്‍ക്ക് കോമ്പൗണ്ടിന്റെ ഗുണം വഴി മികച്ച തുക നേടാന്‍ സാധിക്കും.
വിപണി സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് ആദായം ലഭിക്കുന്നത്. ഇതിനാല്‍ ഇക്വിറ്റി ഫണ്ടുകളില്‍ റിസ്കുണ്ടെന്ന് നിക്ഷേപകര്‍ അറിയണം. ദീര്‍ഘകാല നിക്ഷേപത്തിലൂടെ അപകട സാധ്യത കുറയ്ക്കാനും 12-15 ശതമാനം വരെ റിട്ടേണ്‍ ലഭിക്കാനും സാധിക്കും. 50 ലക്ഷം രൂപ കയ്യിലുള്ളൊരു വ്യക്തി 15 വര്‍ഷം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിൽ നിക്ഷേപിച്ചാൽ എങ്ങനെ 5 കോടി രൂപ നേടിയെടുക്കാം എന്ന് നോക്കാം.
15 വർഷത്തെ നിക്ഷേപ പ്ലാൻ
കയ്യില്‍ 50 ലക്ഷം രൂപയുള്ള വ്യക്തിക്ക് ഈ തുക ഒറ്റത്തവണ നിക്ഷേപം വഴി 15 വര്‍ഷത്തേക്ക് എത്ര രൂപയാക്കി വളര്‍ത്താന്‍ സാധിക്കുമെന്ന് നോക്കാം. 15 വര്‍ഷത്തെ നിക്ഷേപ കാലയളവില്‍ 15 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിച്ചാല്‍ നിക്ഷേപം 4,06,85,308 രൂപയായി വളരുമെന്നാണ് മ്യൂച്വല്‍ ഫണ്ട് കാല്‍ക്കുലേറ്റര്‍ കാണിക്കുന്നത്. ഇതിനൊപ്പം 15*15*15 നിക്ഷേപ റൂൾ വഴിയൊരു നിക്ഷേപവും നടത്തണം.

15 വർഷത്തേക്കുള്ള 15,000 രൂപയുടെ പ്രതിമാസ എസ്ഐപിക്ക് 15 ശതമാനം റിട്ടേൺ ലഭിച്ചാൽ നിക്ഷേപം 1 കോടി രൂപയായി വളരുമെന്നാണ് ഈ റൂൾ പറയുന്നത്. ഒറ്റത്തവണ നിക്ഷേപം വഴിയുള്ള 4.06 കോടിയും എസ്ഐപി വഴിയുള്ള 1 കോടി രൂപയും ചേർത്താൽ 15 വർഷം കൊണ്ട് 5 കോടി രൂപ നേടാം.
എസ്ഐപി നിക്ഷേപം
എസ്ഐപി നിക്ഷേപം വഴി 5 കോടി നേടാന്‍ പ്രതിമാസം വലിയൊരു തുക നിക്ഷേപിക്കേണ്ടതായിട്ടുണ്ട്. 15 ശതമാനം റിട്ടേണ്‍ ്പ്രതീക്ഷിക്കുന്ന ഫണ്ടില്‍ 15 വര്‍ഷം നിക്ഷേപിക്കുന്നൊരാള്‍ക്ക് വര്‍ഷത്തില്‍ 10 ശതമാനം എസ്ഐപി സെറ്റ്അപ്പ് ചെയ്താല്‍ 45,045 രൂപയില്‍ പ്രതിമാസ എസ്ഐപി തുടങ്ങാം.
15 വര്‍ഷം കൊണ്ട് 5 കോടി എന്ന നിക്ഷേപത്തിലേക്ക് എത്താന്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലാര്‍ജ് ആന്‍ഡ് മിഡ് കാപ് ഫണ്ട്, ആദിത്യ ബിര്‍ള സണ്‍ ലൈഫ് മള്‍ട്ടി കാപ് ഫണ്ട്, നിപ്പോണ്‍ ഇന്ത്യ ഫ്ളെക്സി കാപ് ഫണ്ട് എന്നിവയാണ് ഓപ്റ്റിമ മണി മാനേജേഴ്സ് സിഇഒ പങ്കജ് മന്ത്പാല് നിര്‍ദ്ദേശിക്കുന്നത്.
50 ലക്ഷം 5 വർഷത്തേക്ക് നിക്ഷേപിക്കാൻ
കയ്യിലുള്ള 50 ലക്ഷം രൂപ 5 വർഷത്തേക്കാണ് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ ബാലൻസ്ഡ് അഡ്വാൻസ് ഫണ്ടുകളോ ഡൈനാമിക് അസറ്റ് അലോക്കേഷൻ ഫണ്ടുകളോ അനുയോജ്യമായവയായിരിക്കും. ഈ ഫണ്ടുകൾ വിപണിയുടെ മൂല്യനിർണ്ണയത്തെ അടിസ്ഥാനമാക്കി അവരുടെ ഇക്വിറ്റി അലോക്കേഷൻ ക്രമീകരിക്കുന്നവയാണ്.
ആക്സിസ് നിഫ്റ്റി 100 ഇൻഡക്സ് ഫണ്ട്, ആക്സിസ് നിഫ്റ്റി 50 ഇൻഡക്സ് ഫണ്ട് എന്നിവയുടെ റെഗുലർ- ഗ്രോത്ത് സ്കീമും ക്വാൻഡ്-ഫോക്കസ്ഡ് ഫണ്ട്, നിപ്പോൺ ഇന്ത്യ ലാർജ് കാപ് ഫണ്ട് എന്നിവയുടെ ഡയറക്ട്- ഗ്രോത്ത് പ്ലാനും നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
