കയ്യിൽ നല്ലൊരു തുക വന്നാൽ പണം അലമാരയിൽ തന്നെ സൂക്ഷിച്ചാൽ എത്ര കാലം കഴിഞ്ഞാലും ഒരു വർധനവും പണത്തിനുണ്ടാകുന്നില്ല. മാസത്തിൽ മിച്ചം പിടിക്കുന്ന തുക ഒരു കുടക്കയിൽ നിക്ഷേപിച്ചാലും പണം വളരില്ല. ഇവിടെ കയ്യിലെ പണത്തിന് യാതൊരു റിസ്കുമില്ലെന്ന് കാണാം. നേരെ മറിച്ച് പണം ബാങ്കിലേക്ക് സ്ഥിര നിക്ഷേപമായോ ആവർത്തന നിക്ഷേപമായോ മാറ്റുമ്പോൾ പോലും ചെറിയ തരത്തിലുള്ള റിസ്ക് നിക്ഷേപകരെടുക്കുന്നു. റിസ്കെടുക്കുന്നതിന് അനുസരിച്ചാണ് ആദായം ലഭിക്കുന്നത്.
നിക്ഷേപം വളരണമെങ്കിൽ ചെറിയ തോതിൽ റിസ്കെടുക്കണമെന്ന് അർഥം. ഇതുപ്രകാരം ദീർഘകാല ആവശ്യത്തിന് നിക്ഷേപിക്കാനൊരുങ്ങുന്നവർക്ക് കുറഞ്ഞ റിസ്കിൽ പറ്റിയ നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടുകൾ. മ്യൂച്വല്‍ ഫണ്ടില്‍ സിസ്റ്റാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ തിരഞ്ഞെടുക്കുന്നൊരാള്‍ക്ക് മാസത്തില്‍ ചെറിയ തുകകളായി നിക്ഷേപിച്ച് ദീര്‍ഘകാലത്തേക്ക് വലിയ ആദായം ഉണ്ടാക്കാന്‍ സാധിക്കും. മ്യൂച്വൽ ഫണ്ടിൽ ചെറിയ തുക നിക്ഷേപിച്ച് എങ്ങനെ വലിയ ആദായം നേടാമെന്ന് നോക്കാം.
ആദായം എങ്ങനെ
ദീര്‍ഘകാലത്തേക്ക് എസ്ഐപി ചെയ്യുന്നൊരാള്‍ക്ക് ഇക്വിറ്റി ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. പൊതുവിലുള്ള പ്രകടനം വിലയിരുത്തിയാൽ 20 വര്‍ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് 15-18 ശതമാനം ആദായം ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ നൽകുന്നുണ്ട്.
മിഡ് ടേമിലേക്ക് ഇക്വിറ്റി നിക്ഷേപങ്ങള്‍ 12 ശതമാനം ആദായം നല്‍കുന്നുണ്ട്. ദീര്‍ഘകാലത്തേക്കാണെങ്കില്‍ 1-2 ശതമാനം അധികം ആദായം പ്രതീക്ഷിക്കാം. ചെറിയ രീതിയില്‍ റിസ്കെടുക്കാന്‍ തയ്യാറുള്ള നിക്ഷേപകന് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളാണ് മികച്ച ഓപ്ഷനെന്ന് ട്രാന്‍സ്സെന്‍ഡ് കണ്‍സള്‍ട്ടന്റ്സ് വെല്‍ത്ത് മാനേജ്മെന്റ് ഡയറക്ടർ . കാര്‍ത്തിക് ജാവേരി പറയുന്നു.
കാൽക്കുലേറ്റർ
ദിവസം 150 രൂപ കരുതിയാല്‍ മാസത്തില്‍ 4500 രൂപ നിക്ഷേപിക്കാന്‍ സാധിക്കും. ഈ തുക ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ 20 വര്‍ഷത്തേക്കുള്ള ആദായം കണക്കാക്കാം. 15 ശതമാനം ആദായമാണ് പ്രതീക്ഷിക്കുന്നത്.
20 വര്‍ഷം നിക്ഷേപിച്ചാല്‍ ഒരാള്‍ക്ക് കാലാവധിയില്‍ 49,22,682 രൂപ ലഭിക്കും. 10,80,000 രൂപയുടെ നിക്ഷേപത്തില്‍ നിന്നാണ് ഇത്രയും തുക ലഭിക്കുന്നത്. ദീര്‍ഘകാലത്തെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ തുക ഉപകരിക്കും. ദിവസത്തിൽ അനാവശ്യ ചെലവുകള്‍ കണ്ടെത്തി ഒഴിവാക്കിയാല്‍ 150 രൂപ കണ്ടെത്തുക എളുപ്പമാകും.
ഇതിനൊടൊപ്പം ആദായം ഉയര്‍ത്താന്‍ ചെറിയ പൊടിക്കൈ പ്രയോഗിക്കാം. നിക്ഷേപത്തിനൊപ്പം വരുമാനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിശ്ചിത ശതമാനം തുക നിക്ഷേപത്തില്‍ വര്‍ധനവ് വരുത്തണം. വര്‍ഷത്തില്‍ ശമ്പളം വര്‍ധനവ് വരുത്തുമ്പോള്‍ എസ്ഐപി നിക്ഷേപത്തില്‍ 10 ശതമാനം വര്‍ധനവ് വരുത്താം. ഇത് 20 വർഷത്തെ നിക്ഷേപത്തിൽ വലിയ വർധനവിന് കാരണമാകും.
4,500 രൂപ മാസത്തില്‍ എസ്ഐപി നിക്ഷേപിക്കുന്നൊരാള്‍ക്ക് വര്‍ഷത്തില്‍ 10 ശതമാനം തുക എസ്ഐപിയിൽ വര്‍ധനവ് വരുത്തിയാൽ 20 വർഷം കൊണ്ട് 82,03,149 ലക്ഷം രൂപ നേടാന്‍ സാധിക്കും. 20 വര്‍ഷം കൊണ്ട് 30.92 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നത്.
മികച്ച ഫണ്ടുകൾ
5 വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വർഷത്തിൽ 15 ശതമാനത്തിലധികം ആദായം നൽകിയ ഫണ്ടുകളും അവയുടെ നെറ്റ് അസറ്റ് വാല്യുവും ഫണ്ടിലെ നിക്ഷേപത്തിനുള്ള ചെലവുകളും ചുവടെ കൊടുക്കുന്നു. 27.7.2022 അടിസ്ഥാനമാക്കിയുള്ളതാണ് നെറ്റ് അസറ്റ് വാല്യു.
പിജിഐഎം ഇന്ത്യ ഫ്ളെക്സി കാപ് ഫണ്ടിന്റെ വാര്‍ഷിക ആദായ നിരക്ക് 20.02 ശതമാനമാണ്. നെറ്റ് അസറ്റ് വാല്യു 26.82 രൂപയാണ്. 0.44 ശതമാനമാണ് എക്സ്പെന്‍സ് നിരക്ക്.
ക്വാന്‍ഡ് ലാര്‍ജ് കാപ് ഫണ്ടിന്റെ വാര്‍ഷിക ആദായ നിരക്ക് 19.84 ശതമാനമാണ്. നെറ്റ് അസ്റ്റ് വാല്യു 70.18 രൂപയമാണ്. എകസ്പെന്സ് നിരക്ക് 0.56 ശതമാനമാണ്.
മിറെ അസറ്റ് എമേര്‍ജിംഗ് ബ്ലൂചിപ്പ് ഫണ്ടിന്റെ വാര്‍ഷിക ആദായ നിരക്ക് 18.87 ശതമാനമാണ്. 100.74 രൂപയാണ് നെറ്റ് അസറ്റ് വാല്യു. 0.71 ശതമാനമാണ് എക്സ്പെന്‍സ് നിരക്ക്.
കനറ റൊബേക്കോ എമേര്‍ജിംഗ് ഇക്വിറ്റീസ് ഫണ്ടിന്റെ വാര്‍ഷിക ആദായ നിരക്ക് 17.15 ശതമാനമാണ്. 171.2 രൂപയാണ് നെറ്റ് അസറ്റ് വാല്യു. 0.6 ശതമാനമാണ് എക്സപെന്‍സ് നിരക്ക്.
More From GoodReturns

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക



Click it and Unblock the Notifications