നിക്ഷേപിക്കാൻ വലിയ തുക കയ്യിലില്ലാത്തൊരാളാണെങ്കിൽ, ചെറിയ തുകകളായി നിക്ഷേപിക്കാൻ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാനാണ് അനുയോജ്യം. ദീര്‍ഘകാലത്തേക്ക് എസ്‌ഐപി വഴി നിക്ഷേപിക്കുമ്പോള്‍ സ്‌മോള്‍ കാപ് മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നത് കണ്ണഞ്ചിമിപ്പിക്കുന്ന റിട്ടേണുകള്‍ നേടാന്‍ സഹായകമാകും. സ്‌മോള്‍ കാപ് കമ്പനികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളായതിനാല്‍ ഉയര്‍ന്ന റിസ്‌കും സ്‌മോള്‍ കാപ് ഫണ്ടുകള്‍ക്കുണ്ട്. റിസ്‌കെടുത്തവര്‍ക്ക് മികച്ച നേട്ടം നല്‍കിയൊരു സ്‌മോള്‍ കാപ് ഫണ്ടാണ് നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ട്- റെഗുലർ പ്ലാന്‍.
നിപ്പോൺ ഇന്ത്യ സ്മോൾ കാപ് ഫണ്ട്
നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന് കീഴിലുള്ള സ്‌മോള്‍ കാപ് ഫണ്ട് സ്‌കീമാണ് നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ട്. 2010 സെപ്റ്റംബർ 16 നാണ് ഫണ്ട് ആരംഭിച്ചത്. ഫണ്ടിന്റെ റെഗുലര്‍ പ്ലാന്‍ കഴിഞ്ഞ 3 മാസത്തിനിടെ മാത്രം 19.05 ശതമാനം റിട്ടേൺ നല്‍കി.
1 വര്‍ഷത്തിനിടെ 33.93 ശതമാനം റിട്ടേണും മൂന്ന് വര്‍ഷത്തിനിടെ 44.84 ശതമാനം റിട്ടേണും ഫണ്ട് നല്‍കി. 5 വര്‍ഷത്തിനിടെ 44.84 ശതമാനവം 10 വര്‍ഷത്തിനിടെ 29.62 ശതമാനവുമാണ് ഫണ്ടിന്റെ റിട്ടേണ്‍. ഫണ്ട് ആരംഭിച്ചത് മുതൽ 20.89 ശതമാനം റിട്ടേണ്‍ നല്‍കി.

എസ്ഐപി കാല്‍ക്കുലേറ്റര്‍
നിപ്പോണ്‍ സ്‌മോള്‍ കാപ് ഫണ്ടിന്റെ റെഗുലർ പ്ലാനിൽ പ്രതിമാസം 10,000 രൂപ വീതം 10 വര്‍ഷത്തേക്ക് എസ്‌ഐപി വഴി നിക്ഷേപം നടത്തിയൊരാള്‍ക്ക് ലക്ഷാധിപതിയാകാന്‍ സാധിച്ചു എന്ന് കാണാം. 10 വര്‍ഷത്തേക്ക് 25.96 ശതമാനം റിട്ടേണ്‍ നല്‍കിയ ഫണ്ടിൽ 10,000 രൂപയുടെ പ്രതിമാസം എസ്‌ഐപി വഴി നടത്തിയ നിക്ഷേപം 43.94 ലക്ഷം രൂപയായി വളര്‍ന്നു.
1 ലക്ഷം രൂപ അപ്പ്ഫ്രന്‍ഡ് നിക്ഷേപവും പ്രതിമാസം 10,000 രൂപ എസ്‌ഐപി ചെയ്തവര്‍ക്ക് 57.53 ലക്ഷം രൂപ നേടാനായി. ഒറ്റത്തവണയായി നിക്ഷേപിച്ച 1 ലക്ഷം രൂപ 10 വര്‍ഷം കൊണ്ട് 13.40 ലക്ഷം രൂപയായി വളര്‍ന്നു.
ഫണ്ട് വിശദാംശം
31,945 കോടി രൂപയാണ് നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ടിന്റെ ആകെ ആസ്തി. റെഗുലര്‍ പ്ലാനിന് 1.58 ശതമാനമാണ് ചെലവ് അനുപാതം. ഓഗസ്റ്റ് 10 നുള്ള നെറ്റ് അസറ്റ് വാല്യു 116.73 രൂപയാണ്. ക്രിസില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നല്‍കിയ ഓഹരിയില്‍ ഒറ്റത്തവണ നിക്ഷേപത്തിന് 5,000 രൂപ വേണം. 100 രൂപ മുതല്‍ അധിക നിക്ഷേപം നടത്താം.
1,000 രൂപ മുതല്‍ പ്രതിമാസ എസ്‌ഐപി ആരംഭിക്കാം. 30 ദിവസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ 1 ശതമാനം എക്‌സിറ്റ് ലോഡുണ്ട്.
ഫണ്ട് പോർട്ട്ഫോളിയോ
നിപ്പോൺ ഇന്ത്യ സ്മോൾ കാപ് ഫണ്ടിന് ആഭ്യന്തര ഇക്വിറ്റികളിൽ 96.8 ശതമാനം നിക്ഷേപമുണ്ട്. ഇതിൽ 7.58 ശതമാനം നിക്ഷേപവും ലാർജ് കാപ് ഓഹരികളിലും 7.72 ശതമാനം മിഡ്കാപ് ഓഹരികളിലും 58.44 ശതമാനം സ്മോൾ കാപ് ഓഹരികളിലുമാണ്. ആകെ 180 ഓഹരികളാണ് ഫണ്ടിന്റെ പോർട്ട്ഫോളിയോയിലുള്ളത്.
ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റസ് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, കെപിഐടി ടെക്‌നോളജീസ് ലിമിറ്റഡ്, ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ്‍, അപര്‍ ഇന്‍ഡസ്ട്രീസ്, സൈഡസ് വെല്‍നസ്, തേജസ് നെറ്റ് വര്‍ക്ക്‌സ് എന്നിവയാണ് പ്രധാന നിക്ഷേപങ്ങൾ.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications