മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപത്തിന് വേണ്ടിയുള്ളതാണ്. നിക്ഷേപിക്കാൻ പ്രയോഗിക്കുന്ന മാർഗം ചെറുതായൊന്ന് മാറ്റിപിടിച്ചാൽ തന്നെ വരുമാന മാർഗമാക്കാം. അതാണ് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ. എസ്‌ഐപിയുടെ നേര്‍ വിപരീതമാണ് സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍. എസ്ഡബ്ലുപി.
എസ്‌ഐപി വഴി മാസത്തില്‍ നിശ്ചിത തുക വീതം നിക്ഷേിപിക്കുമ്പോള്‍ എസ്ഡബ്ലുപി വഴി സ്ഥിരമായി നിശ്ചിത തുക നിക്ഷേപത്തില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിക്കും. വിശ്രമകാലത്തേക്ക് ധനസമാഹരണത്തിനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗമാണിത്. അതോടൊപ്പം നിക്ഷേപം വളരുമെന്നതിനാൽ ആവശ്യത്തിന് ശേഷം സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ അവസാനിപ്പിക്കുമ്പോൾ നിക്ഷേപിച്ച തുക തിരികെ ലഭിക്കുകയും ചെയ്യും. വിശദമായി നോക്കാം.
പ്രവർത്തനം എങ്ങനെ
കയ്യിലുള്ള യൂണിറ്റിനും നെറ്റ് അസറ്റ് വാല്യു അനുസരിച്ചുമാണ് വരുമാനം നേടാനാവുക. 10,000 യൂണിറ്റുള്ള വ്യക്തി മാസത്തില്‍ 5,000 രൂപ വരുമാനം നേടാൻ സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ ഉപയോഗിക്കുമ്പോൾ ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു 10 രൂപ ആണെങ്കിൽ ആദ്യ മാസം 500 യൂണിറ്റുകള്‍ വിൽപന നടത്തണം. ബാക്കി 9,500 യൂണിറ്റുകൾ അക്കൗണ്ടിലുണ്ടാകും. അടുത്ത മാസം നെറ്റ് അസറ്റ് വാല്യു 20 രൂപയായാല്‍ 250 യൂണിറ്റുകള്‍ വിൽപന നടത്തിയാൽ മതിയാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാനിലേക്ക് കടക്കുന്നതിന് മുൻപ് വിരമിക്കൽ കാലത്തെ ചെലവുകൾ കണക്കാക്കുക. വിരമിക്കലിന് ശേഷമുള്ള പ്രതിമാസ ചെലവുകൾ, പണപ്പെരുപ്പം, മുൻകൂട്ടിക്കാണാത്ത ആരോഗ്യ സംരക്ഷണ ചെലവുകൾ എന്നിവ ഉൾപ്പെടണം. അടുത്തതായി കയ്യിലുള്ള തുക അവലോകനം ചെയ്യുക. ഇതാണ് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാനിന്റെ അടിസ്ഥാനം.
കോർപ്പസ്, സാമ്പത്തിക ആവശ്യങ്ങൾ എന്നിവ അടിസ്ഥാനമാക്കി പിൻവലിക്കൽ നിരക്ക് കണക്കാക്കണം. ഏകദേശം 4-6 ശതമാനമാണ് സാധാരണയായി തിരഞ്ഞെടുക്കുന്ന പിൻവലിക്കൽ നിരക്ക്. ഇത് വ്യക്തിഗത സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ശരിയായ ഫണ്ട് തിരഞ്ഞെടുക്കുക എന്നതാണ്. റിസ്ക് ടോളറൻസും വരുമാന ആവശ്യങ്ങളും അടിസ്ഥാനമാക്കി ഇക്വിറ്റിയും ഡെബ്റ്റ് ഫണ്ടുകളും തിരഞ്ഞെടുക്കാം. വിപണി സാഹചര്യങ്ങളെയും വ്യക്തിഗത സാഹചര്യങ്ങളെയും അടിസ്ഥാനമാക്കിയാവണം നിക്ഷേപ തീരുമാനം എടുക്കാൻ.
നികുതി നേട്ടം
സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാനിന്റെ ഒരു ഗുണം അവയുടെ നികുതിയാണ്. വിരമിക്കൽ കാലത്തേക്ക് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ ഉപയോഗിക്കുമ്പോൾ കുറഞ്ഞ വരുമാനം കാരണം വിരമിച്ചവർ താഴ്ന്ന നികുതി ബ്രാക്കറ്റിലാണെന്നതിനാൽ നികുതി ഭാരം കുറയും. തുടക്കത്തിൽ സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ വഴി പിൻവലിക്കലിക്കുന്ന തുകയുടെ പ്രധാന ഭാഗം നിക്ഷേപിച്ച തുകയായിരിക്കും. ഇതിന് നികുതി നൽകേണ്ടതില്ല. എന്നാൽ പിൻവലിച്ച തുകയുടെ ദീർഘകാല മൂലധന നേട്ടം നികുതി വിധേയമായിരിക്കും.
പിൻവലിക്കുന്ന തുകയ്ക്ക് നികുതി ഈടാക്കുന്നത് ഇപ്രകാരമാണ്. ഇക്വിറ്റി ഫണ്ടുകളില്‍ 1 വര്‍ഷത്തില്‍ താഴെ കാലമുള്ള നിക്ഷേപം പിന്‍വലിച്ചാല്‍ 15 ശതമാനം നികുതി ഈടാക്കും. 1 വര്‍ഷത്തില്‍ കൂടുതലാണെങ്കില്‍ 1 ലക്ഷം രൂപ വരെ നികുതിയില്ല. ശേഷം 10 ശതമാനം നികുതി നല്‍കണം.
ഡെബ്റ്റ് ഫണ്ടില്‍ 2023 ഏപ്രില്‍ 1 മുതലുള്ള നിക്ഷേപങ്ങളില്‍ നിക്ഷേപകന്റെ നികുതി സ്ലാബ് അനുസരിച്ചാണ് നികുതി ഈടാക്കുന്നത്. സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ വഴി പിന്‍വലിക്കുമ്പോള്‍ ആദ്യം വാങ്ങിയ യൂണിറ്റുകളാണ് ആദ്യം റഡീം ചെയ്യുന്നത്.
50,000 രൂപ സ്വന്തമാക്കാം
സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാനിന് അനുയോജ്യമായ ഫണ്ട് തിരഞ്ഞെടുക്കുന്നത് കയ്യിലുള്ള നിക്ഷേപത്തിന്റെയും വലുപ്പവും ആവശ്യമായ തുകയെയും ആശ്രയിച്ചിരിക്കും. ഒരു കോടി രൂപയുടെ സമ്പാദ്യമുള്ളവർക്ക് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവവൽ പ്ലാൻ വഴി 50,000 രൂപ പ്രതിമാസ വരുമാനം വേണമെങ്കിൽ 6 ശതമാനം വാർഷിക പിൻവലിക്കൽ നിരക്കിൽ നിക്ഷേപം ക്രമീകരിക്കാം. ഒരു അഗ്രസീവ് ഇക്വിറ്റി ഫണ്ട് വഴി ഇതി ഉപയോഗിക്കാം.
50 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 6 ശതമാനം വാര്‍ഷിക പിന്‍വലിക്കല്‍ പ്രകാരം മാസത്തില്‍ 25,000 രൂപ നേടാം. 50 ലക്ഷം രൂപ 8 ശതമാനം വാര്‍ഷിക റിട്ടേണ്‍ പ്രതീക്ഷിക്കുന്നൊരു ഡെബ്റ്റ് ഫണ്ടില്‍ നിക്ഷേപിക്കുകയും 10 വര്‍ഷത്തേക്ക് 25,000 രൂപ വീതം മാസ പിന്‍വലിക്കുകയും ചെയ്താല്‍ 30 ലക്ഷം രൂപയാണ് ആകെ പിന്‍വലിക്കുന്നത്. 8 ശതമാനം നിരക്കില്‍ നിക്ഷേപം വളരുന്നതിനാല്‍ ആകെ കോര്‍പ്പസ് 10 വര്‍ഷത്തിന് ശേഷം 62,91,518 രൂപയായി മാറും.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications