മ്യൂച്വൽ ഫണ്ട് നിക്ഷേപം ദീർഘകാലത്തേക്ക് മികച്ച റിട്ടേൺ നൽകാൻ ശേഷിയുള്ളവയാണെങ്കിലും നിക്ഷേപം തുടങ്ങുമ്പോഴെടുക്കുന്ന ചെറിയ തെറ്റുകൾ ഭാവിയിൽ നഷ്ടപ്പെടുത്തുന്നത് ലക്ഷങ്ങളായിരിക്കും. മ്യൂച്വൽ ഫണ്ട് സ്കീമിന്റെ വാർഷിക വരുമാനത്തിൽ 1.25 ശതമാനത്തിന്റെ വ്യത്യാസം വന്നാൽ അത് നിസ്സാരമെന്ന് തോന്നുന്നുണ്ടോ?
1.25 ശതമാനം എന്ന നിസാര സംഖ്യ ഹ്രസ്വകാല നിക്ഷേപത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കില്ല. എന്നാൽ ദീർഘകാലാ നിക്ഷേപം നടത്തുന്നൊരാളുടെ ലക്ഷങ്ങളോ കോടികളോ കവരുന്നത് ഈ നിസാരം ദശാംശങ്ങളായിരിക്കും. മ്യൂച്വൽ ഫണ്ടിലെ ഡയറക്ട് പ്ലാനും റെഗുലർ പ്ലാനും തമ്മിലാണ് റിട്ടേണിൽ ഇത്തരം വ്യത്യാസങ്ങൾ വരുന്നത്. ഈ അപകടം പലരും നിക്ഷേപം ആരംഭിക്കുമ്പോൾ മനസിലാക്കുന്നില്ലെന്നതാണ് പ്രശ്നം.
ഡയറക്ട് പ്ലാനും റെഗുലർ പ്ലാനും
മ്യൂച്വൽ ഫണ്ടുകളിൽ ഡയറക്ട് പ്ലാൻ വഴിയും റെഗുലർ പ്ലാൻ വഴിയും നിക്ഷേപം നടത്താൻ സാധിക്കും. നിക്ഷേപിക്കുന്നൊരാൾക്ക് കുറഞ്ഞ ചെലവിൽ നിക്ഷേപിക്കാൻ സാധിക്കുന്നത് ഡയറക്ട് പ്ലാനിലൂടെയാണ്. ഡയറക്ട് പ്ലാനിൽ നിക്ഷേപിക്കുന്നവർക്ക് നേരിട്ട് മ്യൂച്വൽ ഫണ്ട് ഹൗസുകളിൽ നിന്ന് നിക്ഷേപം നടത്താം. റെഗുലർ പ്ലാനിലാണെങ്കിൽ ബ്രോക്കറേജ് വഴിയാണ് നിക്ഷേപം നടക്കുന്നത്. നിക്ഷേപകർക്ക് കമ്മീഷൻ ഫീസോ വിതരണ ചാർജുകളോ നൽകേണ്ടതില്ല എന്നതിനാൽ ഡയറക്ട് പ്ലാനിലാണ് കുറഞ്ഞ ചെലവ് അനുപാതം ലഭിക്കുക.

കമ്മീഷൻ ചാർജുകൾ ഉൾപ്പെടാത്തതിനാൽ സ്വന്തമായി നിക്ഷേപം നടത്താൻ ഇഷ്ടപ്പെടുന്ന നിക്ഷേപകർ ഡയറക്ട് പ്ലാൻ വഴി നിക്ഷേപിക്കാം. ഡയറക്ട് പ്ലാനിൽ ചെലവ് അനുപാതം കുറവായിരിക്കും. റെഗുലർ പ്ലാനുകളെ അപേക്ഷിച്ച് റിട്ടേണും കൂടുതലായിരിക്കും. ഒരു ഫണ്ടിന്റെ ഡയറക്ട്, റെഗുലർ പ്ലാനുകളുടെ പോർട്ട്ഫോളിയോ തുല്യമായിരിക്കും. അതേസമയം ഡയറക്ട് പ്ലാനിന്റെ നെറ്റ് അസറ്റ് വാല്യു റെഗുലർ പ്ലാനിനേക്കാളും ഉയർന്നതാകും. ഇവയിലെ നിക്ഷേപം എങ്ങനെ റിട്ടേണിൽ വ്യത്യാസപ്പെടുന്നു എന്ന് നോക്കാം.
ഡയറക്ട് പ്ലാൻ vs റെഗുലർ പ്ലാൻ
ഡയറക്ട് പ്ലാനിലും റെഗുലർ പ്ലാനിലും ഫണ്ടുകളുടെ പ്രകടനം വ്യത്യാസപ്പെടും. ഉദാഹരമായി നിപ്പോൺ ഇന്ത്യ സ്മോൾ കാപ് ഫണ്ടിന്റെ പ്രകടനം പരിശോധിക്കാം. ഓഗസ്റ്റ് 31 വരെയുള്ള കണക്ക് പ്രകാരം കഴിഞ്ഞ 10 വർഷങ്ങളിൽ നിപ്പോൺ ഇന്ത്യ സ്മോൾ കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ 31.46 ശതമാനം വാർഷിക വരുമാനം നൽകിയപ്പോൾ റെഗുലർ പ്ലാൻ 30.21 ശതമാനം റിട്ടേൺ നൽകി.
ഫണ്ടിൻറെ ഡയറക്ട്, റെഗുലർ പ്ലാനുകളുടെ വാർഷിക വരുമാനം തമ്മിലുള്ള വ്യത്യാസം 1.25 ശതമാനം ആണ്. ഇതേ ഫണ്ടിന്റെ ഡയറക്ട് പ്ലാനിൽ പ്രതിമാസം 10,000 രൂപ എസ്ഐപി വഴി 10 വർഷം മുൻപ് നിക്ഷേപിച്ചൊരാൾക്ക് ലഭിച്ചത് 83.5 ലക്ഷം രൂപയാണ്. അതേസമയം, റെഗുലർ പ്ലാനിൽ 10,000 രൂപയുടെ എസ്ഐപിയിൽ നിന്ന് 10 വർഷം കൊണ്ട് നേടാനായത് 76.4 ലക്ഷം രൂപയാണ്. 7 ലക്ഷം രൂപയുടെ വ്യത്യാസം ഡയറക്ട് പ്ലാനും റെഗുലർ പ്ലാനും തമ്മിലുണ്ടായി.
വേഗത്തിൽ വളരും ഡയറക്ട് പ്ലാൻ
ഉയർന്ന റിട്ടേണും കുറഞ്ഞ ചെലവ് അനുപാതവും കാരണം നിക്ഷേപകന്റെ പണം വേഗത്തിൽ വളരുന്നത് ഫണ്ടിന്റെ ഡയറക്ട് പ്ലാനിലാണ്. ഡയറക്ട് പ്ലാനുകൾ ചെലവ് കുറഞ്ഞതാണെങ്കിലും നിക്ഷേപകർക്ക് മികച്ച മ്യൂച്വൽ ഫണ്ടുകൾ കണ്ടെത്തി നിക്ഷേപം ആരംഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടാം.
അനുയോജ്യമായ മ്യൂച്വൽ ഫണ്ട് സ്കീമുകൾ തിരഞ്ഞെടുക്കുന്നതിൽ വൈദഗ്ധ്യം ഇല്ലാത്തവരാണെങ്കിൽ ഡയറക്ട് പ്ലാനിലേക്ക് പോകുന്നത് നിക്ഷേപ തിരഞ്ഞെടുപ്പ് തെറ്റാൻ സാധ്യതയുണ്ട്. ഇവിടെ സെബി രജിസ്ട്രേഡ് സാമ്പത്തിക ഉപദേശകരുടെ സഹായത്തോടെ റെഗുലർ പ്ലാനുകൾ പരിഗണിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
