നിക്ഷേപിക്കാനും നല്ല സമ്പാദ്യമുണ്ടാക്കാനുമുള്ള മാർഗങ്ങളിലൊന്നാണ് മ്യൂച്വൽ ഫണ്ട്. മാസത്തിൽ നിക്ഷേപിക്കാനും ദീർഘകാലത്തേക്ക് മികച്ച റിട്ടേണുണ്ടാക്കാനും മ്യൂച്വൽ ഫണ്ട് സഹായിക്കുന്നുണ്ട്. അതുപോലെ മാസ വരുമാനത്തിനും മ്യൂച്വൽ ഫണ്ടുകളുടെ സഹായം നേടാം. മാസത്തിലെ ചെലവുകൾ തീർക്കാനോ വിരമിക്കൽ കാലത്തേക്ക് വരുമാന മാർഗമായി കാണാനോ മ്യൂച്വൽ ഫണ്ടുകളെ ഉപയോഗിക്കാവുന്നതാണ്. മ്യൂച്വൽ ഫണ്ട് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ ഉപയോഗിക്കാം. നിക്ഷേപത്തിന് മുൻപ് വേണ്ട മുന്നൊരുക്കങ്ങളും എങ്ങനെ സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോലൽ പ്ലാൻ പ്രവർത്തിക്കുന്നു എന്നും പരിശോധിക്കാം.
മുന്നൊരുക്കങ്ങൾ
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്ന് പരമാവധി വരുമാനം നേടുന്നതിന് സ്വന്തം ബജറ്റ് തയ്യാറാക്കിയുള്ള മുന്നൊരുക്കം നടത്തേണ്ടതുണ്ട്. പലചരക്ക് സാധനങ്ങൾ, യൂട്ടിലിറ്റി ബില്ലുകൾ, ആരോഗ്യ ചെലവുകൾ, ഗതാഗത ചെലവ് എന്നിവ ഉൾപ്പെടുന്ന ദൈനംദിന അവശ്യങ്ങൾ ലിസ്റ്റ് ചെയ്യുക. ഇതിന് ശേഷം നിക്ഷേപത്തിന് എത്രമാത്രം തുക ലഭ്യമാകുന്നു എന്ന് കണക്കാക്കുക.
ക്രെഡിറ്റ് കാർഡുകൾ, വ്യക്തിഗത വായ്പകൾ, ഭവനവായ്പകൾ തുടങ്ങിയ ഉയർന്ന പലിശ നിരക്കിലുള്ള വായ്പകൾ വേഗത്തിൽ തീർക്കുക. ഇതിലൂടെ മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപം പരമാവധിയാക്കാനും സാമ്പത്തിക സമ്മർദ്ദം ഇല്ലാതാക്കാനും ഇത് സഹായിക്കും.

മ്യൂച്വൽ ഫണ്ടുകൾ മാർക്കറ്റ് റിസ്കുകൾക്ക് വിധേയമാണ്. നേരത്തെ നിക്ഷേപം ആരംഭിക്കുന്നവരാണെങ്കിൽ ഇക്വിറ്റ ഫണ്ട് തിരഞ്ഞെടുക്കാം. നിക്ഷേപിക്കുന്നത് മുതിർന്ന പൗരന്മാരാണെങ്കിൽ സുരക്ഷിതമായ മ്യൂച്വൽ ഫണ്ട് നിക്ഷേപ ഓപ്ഷനുകൾ കണ്ടെത്തണം. നിക്ഷേപങ്ങളുടെ സുരക്ഷ നിലനിർത്തിക്കൊണ്ടുതന്നെ മികച്ച വരുമാനം ലഭിക്കുന്ന ഫണ്ടുകളായ ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകൾ, ബാലൻസ്ഡ് അഡ്വാൻസ് ഫണ്ടുകൾ, ഇക്വിറ്റി സേവിംഗ്സ് ഫണ്ടുകൾ എന്നിവ തിരഞ്ഞെടുക്കാം.
സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ
മ്യൂച്വൽ ഫണ്ടിൽ സ്ഥിര വരുമാനം ഉണ്ടാക്കാനുള്ള വഴിയാണ് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ (എസ്ഡബ്ലുപി). സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനി (എസ്‌ഐപി)ന്റെ നേർ വിപരീതമാണ് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ. നിക്ഷേപത്തിലൂടെ സമ്പാദിച്ച യൂണിറ്റുകൾ വിൽപന നടത്തിയാണ് മാസ വരുമാനം ലഭിക്കുന്നത്. ആവശ്യത്തിന് യൂണിറ്റുകൾ പിൻവലിച്ചാലും അക്കൗണ്ടിലുള്ള ബാക്കി യൂണിറ്റുകൾ വളരും.
എസ്ഡബ്ലുപി പ്രവർത്തിക്കുന്നത് എങ്ങനെ
മ്യൂച്വൽ ഫണ്ടിൽ 10,000 യൂണിറ്റുള്ള വ്യക്തി മാസത്തിൽ 5,000 രൂപ വരുമാനം ആഗ്രഹിക്കുമ്പോൾ സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം. ഫണ്ടിൻ നെറ്റ് അസറ്റ് വാല്യു 10 രൂപയാണെങ്കിൽ ആദ്യ മാസം 5,000 രൂപ ലഭിക്കാൻ 500 യൂണിറ്റുകൾ വില്പന നടത്തേണ്ടതായി വരും.
ഇവിടെ ബാക്കി അക്കൗണ്ടിലുള്ളത് 9,500 യൂണിറ്റുകളാണ്. അടുത്ത മാസം നെറ്റ് അസറ്റ് വാല്യു 20 രൂപയായാൽ 250 യൂണിറ്റുകൾ വില്പന നടത്തിയാലാണ് മാസം 5,000രൂപ ലഭിക്കുക.
മാസം 15,000 രൂപ നേടാം
മാസം 15,000 രൂപ വരുമാനം ആഗ്രഹിക്കുന്ന വ്യക്തി സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ എങ്ങനെ നിക്ഷേപം ക്രമീകരിക്കണമെന്ന് നോക്കാം. 8 ശതമാനം ആദായം ലഭിക്കുന്നൊരു ഡെബ്റ്റ് ഫണ്ടിൽ 12 ലക്ഷം രൂപ നിക്ഷേപിച്ചാൽ 9 വർഷത്തേക്ക് പ്രതിമാസം 15,000 രൂപ പിൻവലിക്കാൻ സാധിക്കും. 69,772 രൂപ മിച്ചം ലഭിക്കും.
25 ലക്ഷം നിക്ഷേപിക്കാൻ സാധിക്കുന്നൊരാൾക്ക് 8 ശതമാനം ആദായം ലഭിക്കുന്ന ഫണ്ടിൽ നിന്ന് 25 വർഷത്തേക്ക് പ്രതിമാസം 15,000 രൂപ നേടാനാകും.
25 ലക്ഷം രൂപ ഉണ്ടാക്കാൻ വലിയ തുക പ്രതിമാസം നീക്കി വെയ്‌ക്കേണ്ടതില്ല. പ്രതിമാസ എസ്‌ഐപി വഴി 5,000 രൂപ 12 ശതമാനം ആദായം ലഭിക്കുന്നൊരു ഇക്വിറ്റി ഫണ്ടിൽ 15 വർഷത്തേക്ക് നിക്ഷേപിച്ചാൽ 25.22 ലക്ഷം രൂപ നേടാൻ സാധിക്കും. ഈ തുക പ്രതിമാസ വരുമാനം ആവശ്യമാകുന്ന ഘട്ടത്തിൽ എസ്ഡബ്ലുപി പ്ലാനിലേക്ക് മാറ്റിയാൽ മതിയാകും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications