മാസത്തില്‍ നീക്കിയിരിപ്പായി കയ്യിലെത്തുന്ന പണം നിക്ഷേപിച്ച് വളര്‍ത്തിയെടുക്കാന്‍ ഇന്നുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗം മ്യൂച്വല്‍ ഫണ്ടില്‍ എസ്ഐപി നിക്ഷേപം നടത്തുക എന്നതാണ്. മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ വിവിധയിനം സ്കീമുകളില്‍ നിന്ന് ഓരോരുത്തര്‍ക്കും ആവശ്യമുള്ളത് തിരഞ്ഞെടുക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. റിസ്കെടുക്കാനുള്ള ശേഷി, നിക്ഷേപ കാലയളവ് എന്നിവ അടിസ്ഥാനമാക്കിയാണ് ഫണ്ടുകള്‍ തിരഞ്ഞെടുക്കേണ്ടത്.
ഇക്വിറ്റിയിലെ റിസകെടുക്കാന് സാധിക്കുന്നവര്‍ക്കും 5 വര്‍ഷത്തോളം നിക്ഷേപം തുടരാന്‍ സാധിക്കുന്നവര്‍ക്കും മികച്ച ആദായം നേടാന്‍ സ്മോള്‍ കാപ് ഫണ്ടുകളെ തിരഞ്ഞെടുക്കാം. കഴിഞ്ഞ 10 വര്‍ഷത്തെ പ്രകടനം നോക്കിയാല്‍ മികച്ച പ്രകടനം നടത്തിയൊരു ഫണ്ടാണ് എസ്ബിഐ സ്മോള്‍ കാപ് ഫണ്ട്.
എസ്ബിഐ സ്മോള്‍ കാപ് ഫണ്ട്
സ്മോള്‍ കാപ് കമ്പനികളില്‍ നിക്ഷേപിക്കുന്ന എസ്ബിഐ മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള ഫണ്ടാണ് എസ്ബിഐ സ്മോള്‍ കാപ് ഫണ്ട്. ബിഎസ്ഇ 250 സ്മോള്‍ കാപ് സൂചികയെയാണ് ഫണ്ട് ട്രാക്ക് ചെയ്യുന്നത്. 2009 സെപ്റ്റംബറിലാണ് ഫണ്ട് ആരംഭിക്കുന്നത്. ആരംഭിച്ചത് മുതല്‍ റെഗുലര്‍ പ്ലാനില്‍ 24.71 ശതമാനം റിട്ടേണും ഡയറക്ട് പ്ലാനില്‍ 19.39 ശതമാനം റിട്ടേണും നല്കി.

15,590.43 കോടിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി. 365 ദിവസത്തിനിടെ നിക്ഷേപം പിന്‍വലിച്ചാല്‍ 1 ശതമാനം എക്സിറ്റ് ലോഡുണ്ട്. ഒറ്റത്തവണ നിക്ഷേപത്തിന് 5,000 രൂപയുണ്ട്. 500 രൂപ മുതല്‍ എസ്ഐപി ആരംഭിക്കാം.
എസ്ബിഐ സ്മോള്‍ കാപ് ഫണ്ട് ഡയറക്ട് പ്ലാന്‍ ചെലവ് കുറഞ്ഞ ഫണ്ടാണ്. 0.7 ശതമാനമാണ് ചെലവ് അനുപാതം. 125.22 രൂപയാണ് ഡയറക്ട് പ്ലാനിന്റെ നെറ്റ് അസറ്റ് വാല്യു. റെഗുലര്‍ പ്ലാനില്‍ 1.68 ശതമാനമാണ് ചെലവ് അനുപാതം. ഇത് കാറ്റഗറി ശരാശരിയേക്കാള്‍ കൂടുതലാണ്. 111.75 രൂപയാണ് ഏപ്രില്‍ 21 നുള്ള നെറ്റ് അസറ്റ് വാല്യു.
ഫണ്ട് പ്രകടനം
എസ്ബിഐ സ്മോള്‍ കാപ് ഫണ്ട് ഡയറക്ട് പ്ലാനിന്റെ 10 വര്‍ഷത്തെ റിട്ടേണ്‍ 26.09 ശതമാനാണ്. റെഗുലര്‍ പ്ലാന്‍ 25 ശതമാനത്തിന് അടുത്ത് ആദായം നല്കി. ഡയറക്ട് പ്ലാനില്‍ 1 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപം നടത്തിയ വ്യക്തിക്ക് ഏപ്രില്‍ 21 നുള്ള മൂല്യം 10,18.945 രൂപയാണ്. 5 വര്‍ഷത്തിനിടെ റിട്ടേണ്‍ 15.08 ശതമാനായിരുന്നു. 1 ലക്ഷത്തിന്റെ നിക്ഷേപം 2,01,959 രൂപയായി.
10 വര്‍ഷത്തെ എസ്ഐപി റിട്ടേണ്‍ 22.9 ശതമാനമാണ്. 5,000 രൂപയുടെ പ്രതിമാസ എസ്ഐപി നിക്ഷേപം 20,14,940 രൂപയായി ഉയര്‍ന്നു.5 വര്‍ഷത്തെ എസ്ഐപി റിട്ടേണ്‍ 22.74 ശതമാനമാണ്. 5000രൂപയുടെ എസ്ഐപി 527183 രൂപയായി മാറി. 3 ലക്ഷത്തിന്റെ നിക്ഷേപത്തില്‍ നിന്നാണ് ഈ നേട്ടം.
പോര്‍ട്ട്ഫോളിയോ
എസ്ബിഐ സ്മോള്‍ കാപ് ഫണ്ടിന്റെ പോര്‍ട്ട്ഫോളിയോയിലെ പ്രധാന ഓഹരികള്‍, ബ്ലൂ സ്റ്റാര്‍, ത്രിവേണി ടര്‍ബൈന്‍, കാര്‍ബോറണ്ടം യൂണിവേഴ്സല്‍, കാലാപട്ടറി പവര്‍ ട്രാന്സ്മിഷന്, ഇഎല്‍ജിഐ എക്യുപ്മെന്റ്സ്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, ടിടികെ പ്രസ്റ്റീജ്, വേദാന്ത ഫാഷന്‍സ്, ഫിനോലെക്സ് ഇന്‍ഡസ്ട്രീസ്, ലെമണ്‍ റീ ഹോട്ടല്‍സ്, പിവിആര്‍ എന്നിവയാണ്.
എസ്ബിഐ സ്മോള്‍ കാപ് ഫണ്ടിന്റെ 19.45 ശതമാനവും ക്യാപിറ്റല്‍ ഗുഡ്സ് കമ്പനികളിലും 14.35 ശതമാനം ഉപഭോക്തൃ ഉത്പ്പന്നങ്ങന്ന കമ്പനികളിലും 8.3 ശതമാനം കണ്‍സ്ട്രക്ഷന്‍ കമ്പനികളിലും 7.07 ശതമാനം കെമിക്കല്‍ കമ്പനികളിലുമാണ്. പോര്‍ട്ട്ഫോളിയോയുടെ 69.05 ശതമാനം സ്മോള്‍ കാപ് ഓഹരികളും 0.7 ശതമാനം ലാര്‍ജ് ക്യാപ് ഓഹരികളും 16.17 ശതമാനം മിഡ് കാപ് ഓഹരികളുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications