1 വര്‍ഷം കൊണ്ട് 28.91% റിട്ടേണ്‍; 10,000 രൂപയുടെ എസ്‌ഐപി 5 വര്‍ഷം കൊണ്ട് 11.50 ലക്ഷമായി; മ്യൂച്വല്‍ ഫണ്ടിതാ

അച്ചടക്കത്തോടെ ദീർഘകാല നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടിൽ വിജയിക്കുള്ള വഴി. അതേസമയം മ്യൂച്വൽ ഫണ്ടുകളെ വിലയിരുത്താൽ ഹ്രസ്വകാലത്തുള്ള പ്രകടനങ്ങൾ പരി​ഗണിക്കുകയും വേണം. മിഡ് കാപ് ഓഹരികളിൽ നിക്ഷേപം നടത്തുന്ന മിഡ് കാപ് മ്യൂച്വൽ ഫണ്ടുകളെ വിലയിരുത്തിയാൽ ഒരു വർഷത്തിനിടെ മികച്ച പ്രകടനം നടത്തിയ നിരവധി ഫണ്ടുകളെ കാണാം.

അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ ഡാറ്റ പ്രകാരം 8 മിഡ് കാപ് ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകളാണ് 1 വർഷത്തിനുള്ളിൽ 19 ശതമാനം റിട്ടേൺ നൽകിയത്. ഇവയിൽ മുന്നിൽ മോട്ടിലാൽ ഓസ്വാൾ മിഡ്‌ കാപ് ഫണ്ട് ഡയറക്‌ട് പ്ലാനാണ്.

28.91 ശതമാനമാണ് 1 വർഷത്തെ വളർച്ച. ഇതോടൊപ്പം ദീർഘകാല പ്രകടനം പരിശോധിച്ചാൽ 5 വർഷത്തിനിടെ നിക്ഷേപം ഇരട്ടിയോളം വളർത്താനും ഫണ്ടിന് സാധിച്ചു. നിക്ഷേപത്തിന് പരി​ഗണിക്കുന്നവർ അറിയേണ്ട വിശദാംശങ്ങൾ നോക്കാം.

1 വര്‍ഷം കൊണ്ട് 28.91% റിട്ടേണ്‍; 10,000 രൂപയുടെ എസ്‌ഐപി 5 വര്‍ഷം കൊണ്ട് 11.50 ലക്ഷമായി; ഫണ്ടിതാ

മോത്തിലാൽ ഒസ്വാൾ മിഡ് കാപ് ഫണ്ട്

ക്രിസില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നല്‍കിയിട്ടുള്ള ഫണ്ടാണ് മോത്തിലാല്‍ ഒസ്വാള്‍ മിഡ് കാപ് ഫണ്ട്. 4,033.33 കോടി രൂപയാണ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി. ജൂണ്‍ രണ്ടിന് ഡയറക്ട് പ്ലാനിന്റെ നെറ്റ് അസറ്റ് വാല്യു 63.24 രൂപയാണ്. 0.76 ശതമാനമാണ് ചെലവ് അനുപാതം.

റെ​ഗുലർ പ്ലാനിൽ നെറ്റ് അസറ്റ് വാല്യു 56.46 രൂപയാണ്. ചെലവ് അനുപാതം 1.87 ശതമാനമാണ്. മോത്തിലാല്‍ ഒസ്വാള്‍ മിഡ് കാപ് ഫണ്ടില്‍ കുറഞ്ഞ നിക്ഷേപം 500 രൂപയാണ്. എസ്‌ഐപി നിക്ഷേപത്തിനും 500 രൂപ മതിയാകും. 15 ദിവസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ 1 ശതമാനം എക്‌സിറ്റ് ലോഡ് ഈടാക്കും.

പ്രകടനം

മോത്തിലാല്‍ ഒസ്വാള്‍ മിഡ് കാപ് ഫണ്ട് ഡയറക്ട് പ്ലാനില്‍ 5 വര്‍ഷത്തെ പ്രകടനം പരിശോധിക്കാം. പ്രതിമാസം 10,000 രൂപ വീതം എസ്‌ഐപി വഴി നിക്ഷേപിച്ചവര്‍ക്ക് 26.26 ശതമാനം വാര്‍ഷിക റിട്ടേണാണ് ഫണ്ട് നല്‍കിയത്. 6 ലക്ഷത്തിന്റെ നിക്ഷേപം 11.47 ലക്ഷമായി വളര്‍ന്നു. ഒറ്റത്തവണ നിക്ഷേപമായി 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ 2.35 ലക്ഷമായി വളര്‍ന്നു.

1 വര്‍ഷത്തിനിടെ 28.91 ശതമാനം റിട്ടേണാണ് ഫണ്ട് നല്‍കിയത്. 1 ലക്ഷത്തിന്റെ നിക്ഷേപം 1.28 ലക്ഷമായി വളര്‍ന്നു. 10,000 രൂപ വീതം എസ്‌ഐപി വഴി നിക്ഷേപിച്ചവര്‍ക്ക് 1 വര്‍ഷം കൊണ്ട് 1.38 ലക്ഷം രൂപ നേടാനായി. 

റെ​ഗുലർ പ്ലാൻ

റെഗുലര്‍ പ്ലാനില്‍ 1 വര്‍ഷത്തിനിടെയുള്ള പ്രകടനം 27.43 ശതമാനമാണ് 1 ലക്ഷത്തിന്റെ നിക്ഷേപം.1.27 ലക്ഷമാക്കി ഉയര്‍ത്തി. എസ്‌ഐപി നിക്ഷേപകര്‍ക്ക് 1 വര്‍ഷത്തിനിടെ 28.45 ശതമാനം റിട്ടേണ്‍ നല്‍കി. 10,000 രൂപയുടെ എസ്‌ഐപി 1.37 ലക്ഷം രൂപയായി. 5 വർഷം നടത്തേക്ക് നടത്തിയ 10,000 രൂപയുടെ എസ്ഐപി 11,08 ലക്ഷം രൂപയായി ഉയർന്നു. 6 ലക്ഷത്തിന്റെ നിക്ഷേപത്തിൽ നിന്നാണ് ഈ നേട്ടം. 

നിക്ഷേപങ്ങൾ

മോത്തിലാല്‍ ഒസ്വാള്‍ മിഡ് കാപ് ഫണ്ടിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ 28 ഓഹരികളാണുള്ളത്. 17.81 ശതമാനം മിഡ് കാപ് ഓഹരികളും 43.61 ശതമാനം സ്‌മോള്‍ കാപ് ഓഹരികളുമാണ്. ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫ് ഇന്ത്യ, പ്രസിസ്റ്റന്റ് സിസ്റ്റം ലിമിറ്റഡ്, കെപിഐടി ടെക്‌നോളജീസ് ലിമിറ്റഡ്, സിജി പവര്‍ ആന്‍ഡ് ഇന്‍ഡസട്രിയല്‍ സൊല്യൂഷന്‍, നവീന്‍ ഫ്‌ലൂറിന്‍ ഇന്റര്‍നാഷണല്‍ എന്നിവയാണ് കൂടുതൽ നിക്ഷേപമുള്ള 5 ഓഹരികള്‍.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X