മ്യൂച്വല്‍ ഫണ്ടും സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനും (എസ്ഐപി) ജനകീയമായ നിക്ഷേപ മാര്‍ഗമായി വളരുകയാണ്. മികച്ച ഫണ്ടുകളില്‍ എസ്ഐപി ചെയ്ത് സമ്പാദ്യം ഉണ്ടാക്കുന്നവര്‍ക്ക് മ്യൂച്വല്‍ ഫണ്ട് വഴി എങ്ങനെ മാസ വരുമാനം കണ്ടെത്താം എന്നു കൂടി അറിഞ്ഞാല്‍ നിക്ഷേപം കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനാകും. പ്രതിമാസം വരുമാനത്തിന് മ്യൂച്വല്‍ ഫണ്ടില്‍ സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാന്‍ ഉപയോഗിക്കാം.
തിരഞ്ഞെടുക്കുന്ന തുക, ആവശ്യമായ കാലയളവിലേക്ക് ഇതുവഴി പിൻവലിക്കാൻ സാധിക്കും. കയ്യിലുള്ള യൂണിറ്റുകളില്‍ നിന്ന് ആവശ്യമായവ വില്പന നടത്തി പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. എങ്ങനെ സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ ഉപയോഗിക്കാം എന്ന് നോക്കാം.
സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ
എസ്ഡബ്ലുപി എന്ന ചുരുക്കപേരിലാണ് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ അറിയപ്പെടുന്നത്. വിരമിക്കല്‍ കാലത്തേക്ക് മാസ വരുമാനം ആഗ്രഹിക്കുന്നൊരാള്‍ എസ്ഐപി വഴി സമ്പാദ്യം ഉണ്ടാക്കി ഇത് എസ്ഐപി വഴി പിന്‍വലിക്കാന്‍ സാധിക്കും. റിട്ടയര്‍മെന്റ് സേവിംഗ്സ്, ഗ്രാറ്റുവിറ്റി മറ്റു സമ്പാദ്യങ്ങള്‍ എന്നിവ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ച് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാന്‍ വഴി പണം പിന്‍വലിക്കാം. നിക്ഷേപത്തിലൂടെ സമ്പാദിച്ച യൂണിറ്റുകൾ വിൽപന നടത്തിയാണ് മാസ വരുമാനം ലഭിക്കുന്നത്.

മ്യൂച്വല്‍ ഫണ്ടില്‍ 10,000 യൂണിറ്റുള്ള വ്യക്തി മാസത്തില്‍ 5,000 രൂപ വരുമാനം നേടാൻ സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാന്‍ ഉപയോഗിച്ചാൽ, 10 രൂപ നെറ്റ് അസറ്റ് വാല്യു ഉള്ള ഫണ്ടിൽ നിന്ന് 500 യൂണിറ്റുകള്‍ വിൽപന നടത്തും. ബാക്കി അക്കൗണ്ടിലുള്ളത് 9,500 യൂണിറ്റുകളാണ്. അടുത്ത മാസം നെറ്റ് അസറ്റ് വാല്യു 20 രൂപയായാല്‍ 250 യൂണിറ്റുകള്‍ വിൽപന നടത്തി മാസ വരുമാനം കണ്ടെത്തും. നിക്ഷേപം തുടരുന്നതിനാൽ അക്കൗണ്ടിൽ ബാക്കിയുള്ള യൂണിറ്റുകൾ വളരും.
പിന്‍വലിച്ചാലും നിക്ഷേപം വളരും
സ്ഥിര വരുമാനം ഉറപ്പു വരുത്താന്‍ സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാനിന് സാധിക്കും. മാസത്തില്‍ നിശ്ചിത യൂണിറ്റ് വില്പന നടത്തുകയും ബാക്കി വരുന്ന നിക്ഷേപത്തിന് തുടര്‍ന്നും റിട്ടേണ്‍ ലഭിക്കുന്നതിനാല്‍ കാലക്രമേണ സമ്പാദ്യം വലുതാക്കാന്‍ സഹായിക്കും.
അതേസമയം നിക്ഷേപത്തില്‍ ശ്രദ്ധിക്കേണ്ട കാര്യം, നിക്ഷേപം എക്കാലവും നിലനില്‍ക്കുമെന്ന് യാതൊരു ഉറപ്പും നല്‍കുന്നില്ല. സ്കീമിന്റെ വളര്‍ച്ചയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ നിക്ഷേപം വേഗത്തില്‍ കാലിയാകും. ഇങ്ങനെ വരുമ്പോള്‍ സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എത്ര ശതമാനം പിന്‍വലിക്കണമെന്ന് അറിയണം.
എത്ര ശതമാനം പിൻവലിക്കണം
ഉയര്‍ന്ന നിക്ഷേപം, ഭേദപ്പെട്ട റിട്ടേണ്‍, റിട്ടേണിനേക്കാള്‍ കുറഞ്ഞ പിന്‍വലിക്കല്‍ നിരക്ക്, ഇതായിരിക്കണം സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാനില്‍ പിന്തുടരേണ്ട പോളിസി. നിക്ഷേപം പൂര്‍ണമായും ഉപയോഗിച്ച് തീരാതിരിക്കാന്‍ റിട്ടേണ്‍ നിരക്കിനേക്കള്‍ താഴെ ആയിരിക്കണം പിന്‍വലിക്കല്‍ നിരക്ക്. 4-6 ശതമാനം വരെ വാര്‍ഷിക നിരക്കില്‍ പിന്‍വലിക്കാം എന്നാണ് വിദഗ്ധര്‍ മുന്നോട്ട് വെയ്ക്കുന്നത്. സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാന്‍ ചെയ്യാനായി ഒറ്റത്തവണയായി ഇക്വിറ്റി ഫണ്ടിലേക്ക് നിക്ഷേപിക്കുന്നതിന് അപകട സാധ്യതയുണ്ട്. ഇതിന് ബദലായി, ഡെബ്റ്റ്, ഹൈബ്രിഡ് ഫണ്ടുകള്‍ തിരഞ്ഞെടുക്കാം.
നികുതി
സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാന്‍ വഴി പിന്‍വലിക്കുമ്പോള്‍ ആദ്യം വാങ്ങിയ യൂണിറ്റുകളാണ് ആദ്യം റഡീം ചെയ്യുന്നത്. ഇക്വിറ്റി ഫണ്ടുകളില്‍ 1 വര്‍ഷത്തില്‍ താഴെ കാലമുള്ള നിക്ഷേപം പിന്‍വലിച്ചാല്‍ 15 ശതമാനം നികുതി ഈടാക്കും. 1 വര്‍ഷത്തില്‍ കൂടുതലാണെങ്കില്‍ 1 ലക്ഷം രൂപ വരെ നികുതിയില്ല. ശേഷം 10 ശതമാനം നികുതി നല്‍കണം. ഡെബ്റ്റ് ഫണ്ടില്‍ 2023 ഏപ്രില്‍ 1 മുതലുള്ള നിക്ഷേപങ്ങളില്‍ നിക്ഷേപകന്റെ നികുതി സ്ലാബ് അനുസരിച്ചാണ് നികുതി ഈടാക്കുന്നത്.
മാസ വരുമാനം എത്രകാലത്തേക്ക്
50 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 6 ശതമാനം വാര്‍ഷിക പിന്‍വലിക്കല്‍ പ്രകാരം മാസത്തില്‍ 25,000 രൂപ നേടാം. 50 ലക്ഷം രൂപ 8 ശതമാനം വാര്‍ഷിക റിട്ടേണ്‍ പ്രതീക്ഷിക്കുന്നൊരു ഡെബ്റ്റ് ഫണ്ടില്‍ നിക്ഷേപിക്കുകയും 10 വര്‍ഷത്തേക്ക് 25,000 രൂപ വീതം മാസ പിന്‍വലിക്കുകയും ചെയ്താല്‍ 30 ലക്ഷം രൂപയാണ് ആകെ പിന്‍വലിക്കപ്പെടുന്നത്.
ഇതിനൊപ്പം 8 ശതമാനം നിരക്കില്‍ നിക്ഷേപം വളരുന്നതിനാല്‍ ആകെ കോര്‍പ്പസ് 10 വര്‍ഷത്തിന് ശേഷം 62,91,518 രൂപയായി മാറും. അതിനാല്‍ നിക്ഷേപകന്റെ ആവശ്യാനുസരണം പണം ദീര്‍ഘനാളത്തേക്ക് പിന്‍വലിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications