എസ്‌ഐപി നിക്ഷേപകര്‍ ശ്രദ്ധിക്കുക; ജൂലൈ 1 മുതല്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിനും പുതിയ നിയമങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2022- 23 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിന് ഇന്നു ആരംഭമായിരിക്കുകയാണ്. സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചില നിയമങ്ങളില്‍ നേരത്തെ പ്രഖ്യാപിക്കപ്പെട്ട മാറ്റങ്ങളും നിയമങ്ങളും ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

കെവൈസി ഇല്ലാത്ത ഡീമാറ്റ് അക്കൗണ്ട് മരവിപ്പിക്കുന്നത് മുതല്‍ ഡിജിറ്റല്‍ ആസ്തികള്‍ക്കു ടിഡിഎസ് ചുമത്തിയത് ഉള്‍പ്പെടെ നിക്ഷേപകരെ നേരിട്ട സ്വാധീനിക്കുന്ന പല മാറ്റങ്ങളും ഇന്നു മുതല്‍ നടപ്പിലായി. ഇത്തരത്തില്‍ പൊതു അക്കൗണ്ടില്‍ നിന്നും മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം തടയുന്ന നിയമവും ജൂലൈ 1 മുതല്‍ നിലവില്‍വന്നു.

നിക്ഷേപകര്‍ക്ക് എങ്ങനെ ?

നിക്ഷേപകര്‍ക്ക് എങ്ങനെ ?

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നിക്ഷേപകരുടെ ട്രേഡിങ് അക്കൗണ്ട് ഉപയോഗപ്പെടുത്തി മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം നടത്താനാവില്ല. അതായത് ഇനി മുതല്‍ നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നേരിട്ട് മ്യൂച്ചല്‍ ഫണ്ട് ഹൗസിന്റെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും കൈമാറ്റം ചെയ്യേണ്ടത്. ഇതോടെ മ്യൂച്ചല്‍ ഫണ്ട് മേടിക്കാന്‍ നിക്ഷേപകന്‍ ഫണ്ട് ഹൗസിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം അയച്ചു കൊടുക്കണം. സമാനമായി മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം പിന്‍വലിച്ചാല്‍ നേരിട്ട് നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് പണം വരവുവെയ്ക്കും.

Also Read:യൂട്യൂബറിനും ക്രിപ്‌റ്റോയ്ക്കും പുതിയ നികുതി; നാളെ മുതല്‍ നടപ്പാക്കുന്ന 5 നിയമങ്ങള്‍Also Read:യൂട്യൂബറിനും ക്രിപ്‌റ്റോയ്ക്കും പുതിയ നികുതി; നാളെ മുതല്‍ നടപ്പാക്കുന്ന 5 നിയമങ്ങള്‍

എസ്‌ഐപി

എസ്‌ഐപി

പുതിയ നിയമം വരുന്നതോടെ ബ്രോക്കര്‍ മുഖേന ബ്രോക്കിങ് അക്കൗണ്ടിലെ മിച്ചം തുകയില്‍ നിന്നും മ്യൂച്ചല്‍ ഫണ്ട് ഹൗസിലേക്ക് പണം കൈമാറ്റം ചെയ്തു കൊടുത്തിരുന്നത് തടയപ്പെടും. അതിനാല്‍ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) മുഖേന നിക്ഷേപം നടത്തുന്നവര്‍, തങ്ങളുടെ അക്കൗണ്ടില്‍ നിന്നും നേരിട്ട്് പണം മ്യൂച്ചല്‍ ഫണ്ട് ഹൗസിലേക്ക് പോകുന്നതിനായി അനുശാസനം നല്‍കണം. ഇതിനു വേണ്ടി നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് (NACH) പുതിയ നിര്‍ദേശപത്രം സമര്‍പ്പിക്കണം. ഇത് ഓണ്‍ലൈന്‍ വഴി ചെയ്യാവുന്നതാണ്.

ശ്രദ്ധിക്കേണ്ടവ:

ശ്രദ്ധിക്കേണ്ടവ:

അതുപോലെ ശരിയായ ബാങ്ക് അക്കൗണ്ട് തന്നെയാണോ ഇത്തരത്തില്‍ ബന്ധിപ്പിക്കുന്നതെന്ന് നിക്ഷേപകര്‍ ഉറപ്പു വരുത്തണം. കാരണം ഇനി മുതല്‍ മ്യൂച്ചല്‍ ഫണ്ട് വിറ്റതിനു ശേഷമുള്ള പണവും നേരിട്ട ബാങ്ക് അക്കൗണ്ടിലേക്ക് വരുന്നതിനാല്‍ തെറ്റായ ബാങ്ക് അക്കൗണ്ട് കൊടുത്താല്‍ പണം നഷ്ടമാകാം. മ്യൂച്ചല്‍ ഫണ്ട് യൂണിറ്റുകള്‍ വില്‍ക്കുന്ന നടപടി ക്രമത്തിന്‍ 2FA- 2 ഫാക്ടര്‍ ഓഥന്റിക്കേഷന്‍- ഏര്‍പ്പെടുത്തുന്നത് സുരക്ഷയും കൃത്യതയും വര്‍ധിപ്പിക്കും. സമാനമായി നോമിനിയുടെ സ്റ്റാറ്റസും പരിശോധിച്ചു ഉറപ്പു വരുത്തുക.

Also Read: അമേരിക്കയും റഷ്യയും 'ചരടുവലിച്ചു'! എന്നിട്ടും കൂസാതെ മുന്നോട്ട്; തലയുയര്‍ത്തിപ്പിടിച്ച് 8 ഓഹരികള്‍Also Read: അമേരിക്കയും റഷ്യയും 'ചരടുവലിച്ചു'! എന്നിട്ടും കൂസാതെ മുന്നോട്ട്; തലയുയര്‍ത്തിപ്പിടിച്ച് 8 ഓഹരികള്‍

സെബി

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മൂലധന വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെബി (SEBI), മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിനായി പൊതുഫണ്ട് സ്വരൂപിക്കുന്നതിനെ വിലക്കിക്കൊണ്ട് ആദ്യമായി മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയത്. 2022 ഏപ്രില്‍ 1 മുതല്‍ ഇക്കാര്യം നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടത്. പിന്നീട് സമയപരിധി ജൂലൈ 1-ലേക്ക് നീട്ടിനല്‍കുകയായിരുന്നു. ഫണ്ടുകളുടെ കൈമാറ്റത്തിന് സൗകര്യപ്രദവും കാര്യശേഷിയുമുള്ള സാങ്കേതികവിദ്യകളെ സന്നിവേശിപ്പിച്ച സംവിധാനം തയ്യാറാക്കുന്നതിനായായിരുന്നു തീരുമാനം വൈകിപ്പിച്ചത്. നേരത്തെ പല ഉപഭോക്താക്കളും എസ്‌ഐപി ഇടപാടുകള്‍ മുടങ്ങുന്നതായി പരാതി ഉന്നയിച്ചിരുന്നു.

NFO

നിര്‍ദേശം നടപ്പാക്കുന്നതിനും വേണ്ട സജ്ജീകരണങ്ങള്‍ തയ്യാറാക്കാനും വേണ്ടി പുതിയ സ്‌കീമുകളുടെ ഫണ്ട് ഓഫറുകള്‍ (NFO) നിര്‍ത്തിവയ്ക്കാനും എല്ലാ മ്യൂച്ചല്‍ ഫണ്ട് ഹൗസിനോടും സെബി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 2021 ഓക്ടാബര്‍ 4-നു ശേഷം പദ്ധതിയിട്ടിരുന്ന എല്ലാ എന്‍എഫ്ഒ-കളും വിവിധ മ്യൂച്ചല്‍ ഫണ്ടുകള്‍ വിപണിയില്‍ അവതരിപ്പിക്കാതെ മാറ്റിവച്ചിരിക്കുകയാണ്.

അതുപോലെ വിതരണക്കാര്‍, ഓണ്‍ലൈന്‍ സംവിധാനം, സ്‌റ്റോക്ക് ബ്രോക്കര്‍, ഇന്‍വസ്റ്റ്‌മെന്റ് അഡൈ്വസര്‍ തുടങ്ങിയവര്‍ നിക്ഷേപകരില്‍ നിന്നും പൊതുവായി ഫണ്ട് സ്വരൂപീച്ചതിനു ശേഷം മ്യൂച്ചല്‍ ഫണ്ട് ഹൗസിലേക്ക് പണംമാറ്റി സ്‌കീമുകളുടെ യൂണിറ്റുകള്‍ വാങ്ങുന്ന രീതി അവസാനിപ്പിക്കണമെന്നും സെബി കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. നിക്ഷേപകരുടെ പണം ദുരുപയോഗം ചെയ്യാതിരിക്കുന്നതിനായാണ് ഈ നടപടി.

മ്യൂച്ചല്‍ ഫണ്ട്

മ്യൂച്ചല്‍ ഫണ്ട്

ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ വിമുഖതയുള്ളവര്‍ക്കും ദീര്‍ഘകാലയളവിലെ നേട്ടം കൊയ്യുന്നതിനൊപ്പം റിസ്‌ക് ലഘൂകരിക്കുന്നതിനുമുള്ള സുപ്രധാന മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്ചല്‍ ഫണ്ടുകള്‍. സാമ്പത്തിക വിശകലനത്തിലുള്ള സാധാരണക്കാരുടെ പരിചയക്കുറവ് മൂലമുണ്ടാകാവുന്ന നഷ്ടങ്ങളെ, താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രൊഫഷണല്‍ ആയി കൈകാര്യം ചെയ്യുന്നതിനുള്ള അവസരം കൂടിയാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ നല്‍കുന്നത്. വേറൊരു തരത്തില്‍ പറഞ്ഞാല്‍, ഒരു കൂട്ടം നിക്ഷേപകരില്‍ നിന്ന് സമാഹരിക്കുന്ന പണം, ഒന്നായി ചേര്‍ത്ത് സ്വരൂപിച്ച ശേഷം പ്രൊഫഷണല്‍ ഫണ്ട് മാനേജരുടെ മേല്‍നോട്ടത്തില്‍ കൈകാര്യം ചെയ്യുന്ന രീതിയാണിത്.

Read more about: stock market share market
English summary

Mutual Fund Investment: SEBI Imposed New Rules Applied From July 1st On Pool Account SIP Investments

Mutual Fund Investment: SEBI Imposed New Rules Applied From July 1st On Pool Account SIP Investments
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X