ക്ഷമയുണ്ടോ? 15 വര്‍ഷത്തേക്ക് നിക്ഷേപിക്കാന്‍ ഈ തന്ത്രം ഉപയോഗിക്കാം; 1 കോടി രൂപ കയ്യിലിരിക്കും

നല്ലൊരു തുകയുടെ സമ്പാദ്യമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാകും ഭൂരിഭാഗവും. സാധിക്കുമെങ്കില്‍ കോടീശ്വരന്‍ തന്നെയാകാം. ഇതിന് സഹായിക്കുന്നവയാണ് നിക്ഷേപങ്ങൾ. സുരക്ഷിതമായി നില ഒരുക്കി തരുന്നൊരു സമ്പാദ്യം കയ്യിലുണ്ടെങ്കിൽ ഭാവി ജീവിതത്തെ പറ്റി പേടിക്കുകയും വേണ്ട. വിരമിക്കല്‍ കാലത്താണ് സമ്പാദ്യത്തിന്റെ പ്രധാന്യം മനസിലാകുന്നത്. നിലവിലെ ജീവിത രീതി വിരമിച്ച ശേഷവും പിന്തുടരാന്‍ ഇന്നത്തെ ചെലവിന്റെ പല മടങ്ങ് തുക ആവശ്യമാണ്. 

നിക്ഷേപം

ഭാവിയില്‍ വിരമിക്കൽ കാലത്ത് പണമില്ലാതെ വലയാതിരിക്കാന്‍ ഇന്ന് നിക്ഷേപിക്കേണ്ടതുണ്ട്. ഈ ആവശ്യങ്ങൾ മുൻ നിർത്തി നിക്ഷേപിക്കുന്നൊരാളെ കോടീശ്വരനാക്കാന്‍ ശേഷി മ്യൂച്വല്‍ ഫണ്ടുകള്‍ക്കുണ്ട്. വിപണിയുമായി ബന്ധപ്പെട്ടതിനാല്‍ കയറ്റിറക്കങ്ങൾ വഴിയുള്ള നഷ്ട സാധ്യതകള്‍ മ്യൂച്വല്‍ ഫണ്ടിനുമുണ്ട്.

എന്നാല്‍ ദീര്‍ഘകാല നിക്ഷേപം ഈ നഷ്ട സാധ്യതയുടെ തോത് കുറയ്ക്കുന്നുണ്ട്. ഇതിനാൽ നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ട് നല്ലൊരു മാർ​ഗമാണ്. മ്യൂച്വല്‍ ഫണ്ട് വഴി 15 വര്‍ഷത്തിനുള്ളിൽ 1 കോടി രൂപ നേടാന്‍ സാധിക്കുന്ന 15*15*15 റൂളിനെ പറ്റി അറിയാം. 

എന്താണ് 15*15*15 റൂള്‍

എന്താണ് 15*15*15 റൂള്‍

നിക്ഷേപത്തിലെ മൂന്ന് ഘടകങ്ങളെയാണ് 15*15*15 റൂള്‍ കൊണ്ട് ഉദ്യേശിക്കുന്നത്. നിക്ഷേപത്തിന്റെ മൂല്യം, കാലാവധി, പ്രതീക്ഷിക്കുന്ന ആദായം എന്നിവയാണ്. സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴിയാണ് ഈ റൂള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. 15,000 രൂപയുടെ പ്രതിമാസ എസ്ഐപി വഴി 15 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് 15 ശതമാനം ആദായം പ്രതീക്ഷിച്ചാൽ 1 കോടി രൂപയുടെ സമ്പാദ്യം നേടാം എന്നാണ് ഈ റൂൾ ചുരുക്കത്തിൽ പറഞ്ഞു വെയ്ക്കുന്നത്. ഈ രീതി എങ്ങനെ പ്രവർത്തിക്കുമെന്ന് നോക്കാം. 

പ്രവർത്തനം

പ്രവർത്തനം

മ്യൂച്വല്‍ ഫണ്ടിലെ എസ്ഐപി നിക്ഷേപ രീതിയില്‍ ഏറ്റവും ആകര്‍ഷകമായ റൂളാണ് 15*15*15 റൂള്‍. ഈ റൂൾ പ്രകാരം നിക്ഷേപിക്കുന്നൊരാൾക്ക് കോടിപതിയാകാനുള്ള കഴിവ് തന്നെയാണ് ഈ റൂളിന്റെ ആകര്‍ഷണീയത. മാസത്തില്‍ 15,000 രൂപ 15 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 27 ലക്ഷം രൂപയാണ് 180 മാസം കൊണ്ട് നടത്തുന്ന ആകെ നിക്ഷേപം.

ഈ നിക്ഷേപത്തിന് 15 ശതമാനം വാര്‍ഷിക ആദായം കണക്കാക്കിയാല്‍ 74,52,946 രൂപയുടെ ലാഭം നിക്ഷേപം വഴി ഉണ്ടാക്കാം. ഇതുവഴി കാലാവധിയിൽ തിരികെ ലഭിക്കുന്ന തുക 1,01,52,946 രൂപയായി ഉയരും. 15 വര്‍ഷത്തെ നിക്ഷേപം കൊണ്ട് ഒരു വ്യക്തിക്ക് കോടീശ്വരനായി മാറാം എന്ന് ചുരുക്കം. അടുത്ത 10 വര്‍ഷം കൂടി ഈ നിക്ഷേപം തുടര്‍ന്നാല്‍ 10 കോടി രൂപ ലഭിക്കും. 

2 കോടി നേടാം

2 കോടി നേടാം

15*15*15 രീതിയിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നൊരാൾക്ക് വർഷത്തിൽ എസ്ഐപി തുകയിൽ 15 ശതമാനം വർധനവ് വരുത്തിയാൽ സമ്പാദ്യം 2 കോടിയാക്കാം. 15,000 രൂപ ആദ്യ വർഷം നിക്ഷേപിച്ചൊരാൾക്ക് 15 ശതമാനം തുക എസ്ഐപിയിൽ ഉയർത്തിയാൽ രണ്ടാം വർഷം മുതൽ 17,250 രൂപ മാസ എസ്ഐപിയായി നിക്ഷേപിക്കണം.

ഈ നിക്ഷേപത്തിന് 15 ശതമാനം വാർഷിക ആദായം ലഭിച്ചാൽ 15 വർഷത്തിന് ശേഷം 2,07,30,046 രൂപ ലഭിക്കും. 85,64,474 രൂപയുടെ നിക്ഷേപമാണ് ഈ വളർച്ച നേടിയത്. 

ഏത് ഫണ്ട് തിരഞ്ഞെടുക്കണം

ഏത് ഫണ്ട് തിരഞ്ഞെടുക്കണം

മ്യൂച്വൽ ഫണ്ടിൽ 15 ശതമാനം ആദായം പ്രതീക്ഷിക്കുന്നൊരാൾ നിക്ഷേപിക്കേണ്ടത് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലാണ്. സ്മോൾ കാപ്, മിഡ്കാപ്, ലാർജ് കാപ് ഫണ്ടുകളിൽ നിന്ന് ഫണ്ട് തിരഞ്ഞെടുക്കാം. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ വിപണിയുടെ നഷ്ട സാധ്യത കൂടുതലുള്ള ഫണ്ടാണ്. എന്നാൽ ദീർഘകാല നിക്ഷേപത്തിലൂടെ കോസ്റ്റ് ആവറേജിം​ഗിന്റെ ​ഗുണം നിക്ഷേപകന് ലഭിക്കും. 

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X