മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഇന്ന് സാധാരണക്കാര്ക്കിടയിലു വലിയ ആകര്‍ഷകമായിട്ടുണ്ട്. ചെറിയ റിസ്കില്‍ വലിയ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നതിനാല്‍ ദീര്‍ഘകാല നിക്ഷേപത്തിന് പലരും തിരഞ്ഞെടുക്കുന്നത് മ്യൂച്വല്‍ ഫണ്ടുകളാണ്. തുടക്കകാരായ നിക്ഷേപകര്‍ വരുത്തി വെയ്ക്കുന്ന തെറ്റുകളിലൊന്നാണ് അനാവശ്യമായി ന്യൂ ഫണ്ട് ഓഫറുകളില്‍ (എന്‍എഫ്ഒ) നിക്ഷേപിക്കുക എന്നത്.
ഓഹരികളുടെ പ്രാരംഭ ഓഹരി വില്പന (ഐപിഒ) പോലെ അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ അവതരിപ്പിക്കുന്നത് എന്‍എഫ്ഒ വഴിയാണ്. 10 രൂപ എന്ന കുറഞ്ഞ നെറ്റ് അസറ്റ് വാല്യുവില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങാമെന്നതിനാല്‍ പലരും എന്‍എഫ്ഒയെ അമിതമായി ആശ്രയിക്കുന്നുണ്ട്. ഇത് യഥാര്‍ഥത്തില്‍ ലാഭകരമാണോ എന്ന് പരിശോധിക്കാം.
എന്താണ് എന്‍എഫ്ഒ
ഒരു മ്യൂച്വല്‍ ഫണ്ട് സ്കീം ആദ്യമായി നിക്ഷേപത്തിനായി ലഭ്യമാക്കുന്നതാണ് ന്യൂ ഫണ്ട് ഓഫര്‍ അഥവാ എന്‍എഫ്ഒ എന്ന് പറയുന്നത്. ഫണ്ട് മാനേജര്‍ക്ക് സ്കീമിന്റെ നിക്ഷേപ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി പോര്‍ട്ട്ഫോളിയോ നിര്‍മ്മിക്കാന്‍ കഴിയുന്ന തരത്തില്‍ കോര്‍പ്പസ് സമാഹരിക്കുകയാണ് എന്എഫ്ഒയുടെ ലക്ഷ്യം. ഒരു ഓപ്പണ്‍-എന്‍ഡ് സ്കീമാണെങ്കില്‍ എന്‍എഫ്ഒ കാലയളവ് അവസാനിച്ചതിന് ശേഷവും ഫണ്ടില്‍ നിക്ഷേപിക്കാം. എന്‍എഫ്ഒ കാലയളവ് സാധാരണയായി ഒരാഴ്ച മുതല്‍ 15 ദിവസം വരെയാണ്.

എന്‍എഫ്ഒയില്‍ നിക്ഷേപിച്ചത് കൊണ്ട് പ്രത്യേക നേട്ടമുണ്ടോ?
ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു കുറവാണെന്ന കാര്യത്തില്‍ എന്‍എഫ്ഒയില്‍ നിക്ഷേപിക്കുന്നത് വഴി വലിയ നേട്ടമില്ലെന്നതാണ് വാസ്തവം. ഉദാഹരണമായി എ എന്നും ബി എന്നും പേരുള്ള 2 ഫണ്ടുകളെ ഉദാഹരണമായി എടുക്കാം. എ എന്ന സ്കീം പുതുതായി ആരംഭിക്കുന്നതാണ്. ഫണ്ടിന്റെ മുഖവില 10 രൂപയാണ്. നേരത്തെ ആരംഭിച്ച ബി എന്ന ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു 50 രൂപയാണ് വില.
രണ്ട് ഫണ്ടിലും 50,000 രൂപ വീതം നിക്ഷേപിച്ചാല്‍ എ ഫണ്ടില്‍ 5000 യൂണിറ്റുകളും ബി ഫണ്ടില്‍ 1000 യൂണിറ്റുകളും ലഭിക്കും. രണ്ട് സ്കീമുകളും 20 ശതമാനം റിട്ടേണ്‍ നല്കിയാല് ലഭിക്കുന്ന നേട്ടം പരിശോധിക്കാം.
സ്കീം 20 ശതമാനം വളര്‍ന്നാല്‍ നെറ്റ് അസറ്റ് വാല്യു 20 ശതമാനം വളര്‍ന്നു എന്നര്‍ഥം. ഒരു വര്‍ഷത്തിന് ശേഷം എ എന്ന ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു 12 രൂപ (10 രൂപയുടെ 20%) ആവും. അതേസമയം ബി ഫണ്ടില്‍ 60 രൂപയാകും നെറ്റ് അസറ്റ് വാല്യു (50 രൂപയുടെ 20%). 1 വര്‍ഷത്തിനപ്പുറമുള്ള നേട്ടം പരിശോധിക്കുമ്പോള്‍ എ ഫണ്ടിന്റെ മൂല്യം 60,000 രൂപയാണ് (12* 5000 യൂണിറ്റ്).
ബി എന്ന ഫണ്ടിന്റെ മൂല്യവും 60,000 രൂപ (60*1000 യൂണിറ്റ്) തന്നെ. അതിനാല്‍ രണ്ട് യൂണിറ്റിലും തുല്യമായ തുക നിക്ഷേപിക്കുന്നൊരാള്‍ക്ക് എന്‍എഫ്ഒയില്‍ പ്രത്യേക നേട്ടമൊന്നും ലഭിക്കുന്നില്ല.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ ഫണ്ടുകളുടെ ട്രാക്ക് റെക്കോര്് പരിശോധിക്കും. എന്‍എഫ്ഒയില്‍ അതിന് സാധ്യതയില്ല. ഫണ്ട് വിതരണം പ്രാരംഭ ഓഹരി വില്പന പോലെയാണെന്ന് പറഞ്ഞെങ്കിലും പ്രവര്‍ത്തനങ്ങളില്‍ വലിയ വ്യത്യാസമുണ്ട്. ഒരു മ്യൂച്വല്‍ ഫണ്ടിന്റെ ഡിമാന്‍ഡും വിതരണവും നെറ്റ് അസറ്റ് വാല്യുവിനെ ബാധിക്കില്ല. അതിനാല്‍ ഡിമാന്റിന് അനുസരിച്ച് ലാഭം പ്രതീക്ഷിക്കാനാവില്ല. മറ്റൊരു പോരായ്മ പുതിയ ഫണ്ടുകളുടെ ഉയര്‍ന്ന ചെലവ് അനുപാതമാണ്.
പുതിയ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി (എയുഎം) ചുരുങ്ങിയ തുകയായതിനാല്‍ എന്‍എഫ്ഒ കള്‍ക്ക് ഉയര്‍ന്ന ചെലവ് അനുപാതം പ്രതീക്ഷിക്കാം. പുതിയ ഫണ്ടായതിനാല്‍ മാര്‍ക്കറ്റിംഗ്, പബ്ലിസിറ്റി, ഡിസ്ട്രിബ്യൂഷന്‍ എന്നിവയ്ക്കായി വന്‍തോതില്‍ പണം ചെലവഴിക്കേണ്ടി വരും. ഇത് ഫണ്ടിന്റെ ചെലവ് അനുപാതം ഉയര്‍ത്തും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
