'കീശ നിറയെ കാശു തരും കൂട്ടുപലിശ'; സമ്പന്നനാകാൻ 3 നിക്ഷേപങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

''കൂട്ടുപലിശ ലോകത്തിലെ എട്ടാം മഹാത്ഭുതമാണ്, ഇതിനെ കുറിച്ച് മനസിലാക്കിയവന്‍ ഇതുപയോഗിച്ച് സമ്പാദിക്കും, അല്ലാത്തവന്‍ കൂട്ടുപലിശ അടച്ചു കൊണ്ടിരിക്കും'' ശാസ്ത്രജ്ഞനായ ആല്‍ബെര്‍ട്ട് ഐന്‍സ്നിറ്റീന്റെ വാക്കുകളാണിത്. ഇപ്പോൾ തന്നെ കൂട്ടുപലിശയെ പറ്റി ഏകദേശ ധാരണയായി കാണുമല്ലോ. മുതലിനൊപ്പം പലിശയ്ക്കും ചേര്‍ത്ത് പലിശ കിട്ടുന്ന രീതിയാണ് കൂട്ടുപലിശ. നിക്ഷേപിക്കാൻ അനുയോജ്യം, അടച്ചു തുടങ്ങിയൽ കൈപൊള്ളുമെന്ന് അർഥം.

 

ദീര്‍ഘകാല നിക്ഷേപകര്‍

ദീര്‍ഘകാല നിക്ഷേപകര്‍ക്ക് കൂട്ടുപലിശ രീതിയിൽ മികച്ച ആദായമുണ്ടാക്കാന്‍ സാധിക്കും. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സാധാരണ പലിശയെക്കാള്‍ ഇരട്ടി ആദായം കൂട്ടുപലിശ വഴി ലഭിക്കും. കൂട്ടുപലിശയുടെ പരമാവധി ​ഗുണം ലഭിക്കാൻ നേരത്തെ നിക്ഷേപം ആരംഭിക്കുകയും വേണം. കൂട്ടുപലിശയുടെ ഗുണം ലഭിക്കുന്ന 3 നിക്ഷേപങ്ങളും ഏതൊക്കെ പ്രായത്തിൽ ചേർന്നാൽ പരമാവധി ​ഗുണം ലഭിക്കുമെന്നുമാണ് ചുവടെ ചേർക്കുന്നത്. 

Also Read: നിങ്ങളറിഞ്ഞില്ലേ; ഡെബിറ്റ് കാർഡിൽ ഒളിഞ്ഞിരിക്കുന്നുണ്ട് 10 ലക്ഷത്തിന്റെ സൗജന്യ അപകട ഇൻഷൂറൻസ്!

മ്യൂച്വല്‍ ഫണ്ടുകള്‍

മ്യൂച്വല്‍ ഫണ്ടുകള്‍

ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ ദീര്‍ഘകാലത്തേക്ക് മികച്ച നിക്ഷേപ മാര്‍ഗമാണ്. ഇതോടൊപ്പം കൂട്ടുപലിശയുടെ ഗുണവും മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് ലഭിക്കും. വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ ഹൃസ്വകാലത്തേക്ക് ബാധിക്കുമെങ്കിലും ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന ആദായം ഇവ നല്‍കുന്നുണ്ട്.ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ ദീര്‍ഘകാലത്തേക്ക് 12 ശതമാനം ആദായം നല്‍കിയാല്‍ എത്ര നേട്ടം ലഭിക്കുമെന്ന് നോക്കാം.

വര്‍ഷത്തില്‍ 1 ലക്ഷം രൂപ വീതം നിക്ഷേപിക്കുന്നൊരാള്‍ക്ക് 10 വര്‍ഷത്തിന് ശേഷം നിക്ഷേപം 19.7 ലക്ഷം രൂപയായി ഉയരും. 20 വര്‍ഷത്തിന് ശേഷം 80.7 ലക്ഷം രൂപയും 25 വര്‍ഷത്തിന് ശേഷം 1.49 കോടി രൂപയുമാകും.

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്

കൂട്ടുപലിശയുടെ ആനുകൂല്യം ലഭിക്കുന്ന മറ്റൊരു നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. ആദായ നികുതി ഇളവുകളും ലഭിക്കുന്നതിനാൽ പിപിഫ് നിക്ഷേപങ്ങൾക്ക് സ്വീകാര്യതയുണ്ട്. നിലവിലെ പലിശ നിരക്കായ 7.1 ശതമാനം പ്രകാരം വര്‍ഷത്തില്‍ 1 ലക്ഷം രൂപ വീതം നിക്ഷേപിക്കുന്നൊരാള്‍ക്ക് 15 വര്‍ഷം കൊണ്ട് 27.12 ലക്ഷം രൂപ ലഭിക്കും. 20 വര്‍ഷത്തില്‍ നിക്ഷേപം 44.38 ലക്ഷമായി ഉയരും. 25 വര്‍ഷത്തില്‍ 68.72 ലക്ഷവും 30ാം വര്‍ഷത്തില്‍ 1.03 കോടി രൂപയും പിപിഎഫില്‍ നിന്ന് ലഭിക്കും. 

Also Read: സഹകരണ സംഘം പൊളിഞ്ഞാലും നിക്ഷേപം കുലുങ്ങില്ല; ഈ വഴി അറിഞ്ഞിരിക്കൂ

സ്ഥിര നിക്ഷേപം

സ്ഥിര നിക്ഷേപം

ഇന്ത്യയില്‍ ഏറ്റവും പ്രചാരം കൂടിയ നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് സ്ഥിര നിക്ഷേപം. 7 ശതമാനം പലിശ നിരക്കിലെ ഉദാഹരണം നോക്കാം. വര്‍ഷത്തില്‍ 1ലക്ഷം രൂപ വീതം സ്ഥിര നിക്ഷേപത്തിനായി മാറ്റുകയാണെങ്കില്‍ 10 വര്‍ഷത്തിനുള്ളില്‍ 14.78 ലക്ഷം രൂപ ലഭിക്കും. 20 വര്‍ഷത്തില്‍ 43.86 ലക്ഷം രൂപയും 25 വര്‍ഷം കൊണ്ട് 67.68 ലക്ഷം രൂപയും ലഭിക്കും. 30 വര്‍ഷത്തിനുള്ളില്‍ 1.03 കോടി രൂപയും ലഭിക്കും. 

Also Read: 'ദീർഘകാല നിക്ഷേപം കാർന്നു തിന്നുന്ന അദൃശ്യ ശക്തി'; നിക്ഷേപം നഷ്ടത്തിലാകാതിരിക്കാൻ ഇക്കാര്യം അറിയാം

നേരത്തെ തുടങ്ങാം

നേരത്തെ തുടങ്ങാം

കൂട്ടുപലിശയിലൂടെ പരമാവധി നേട്ടം ലഭിക്കാന്‍ നിക്ഷേപം നേരത്തെ ആരംഭിക്കണം. പെൻഷൻ കാലത്തേക്ക് 5 കോടി രൂപ ആവശ്യമുള്ളൊരാൾക്ക് 25, 30, 35 വർഷങ്ങളിൽ എങ്ങനെ നിക്ഷേപിക്കണമെന്ന് നോക്കാം. 25 വയസുകാരന് 60 വയസില്‍ 5 കോടി രൂപ കണ്ടെത്താന്‍ മാസത്തില്‍ 7,700 രൂപ നിക്ഷേപിക്കണം. 12 ശതമാനം പലിശ ലഭിച്ചാല്‍ 5 കോടി രൂപ ലഭിക്കും. 32 ലക്ഷം രൂപയുടെ നിക്ഷേപം 4.7 കോടിയായി ഉയരും.

നിക്ഷേപം

30 വയസില്‍ ആരംഭിച്ചാല്‍ 5 കോടി ലഭിക്കാന്‍ മാസത്തിൽ 14,100 രൂപ നിക്ഷേപിക്കണം. 35ാം വയസില്‍ മാസം 26,500 രൂപ നിക്ഷേപിക്കേണ്ടിവരുംം. നേരത്തെ ആരംഭിക്കുന്നതിനാൽ 25 വയസില്‍ നിക്ഷേപം തുടങ്ങിയൊരാള്‍ക്ക് 35ാം വയസിൽ നിക്ഷേപിക്കുന്നൊരാളെക്കാൾ മാസത്തില്‍ 18,800 രൂപ ലാഭിക്കാൻ സാധിക്കും.

English summary

Mutual Fund, Ppf, Fixed deposits Are Providing Compounding Interest Rates

Mutual Fund, Ppf, Fixed deposits Are Providing Compounding Interest Rates
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X