പണമുണ്ടാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ലോട്ടറിയടിച്ചാല്‍ നിമിഷങ്ങള്‍ കൊണ്ട് പണക്കാരനാകാമെങ്കിലും നിക്ഷേപകനെ സംബന്ധിച്ച് തിരഞ്ഞെടുപ്പും കാത്തിരിപ്പും ക്ഷമയും അനിവാര്യമാണ്. മികച്ച നിക്ഷേപങ്ങള്‍ തിരഞ്ഞെടുത്ത് അവയെ പറ്റി പഠിച്ച് മുടങ്ങാതെ തുടരുന്നവര്‍ക്ക് നല്ലൊരു തുകയുണ്ടാക്കാനാകും. ഓരോ നിക്ഷേപകരും പണകണ്ടെത്തുന്നത് ഓരോ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാകും. ഇത്തരത്തില്‍ 10 വര്‍ഷത്തേക്ക് 10,000 രൂപ നിക്ഷേപിക്കാനുള്ളൊരാള്ക്ക് ഏറ്റവും ആദായം നല്കുന്ന നിക്ഷേപം ഏതാണെന്ന് നോക്കാം.
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍
മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം ഉയര്‍ന്ന ആദായവും ഉയര്‍ന്ന നഷ്ട സാധ്യതയുള്ളവയുമാണ്. മാസത്തില്‍ സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാന്‍ വഴി നിക്ഷേപിക്കാന്‍ മ്യൂച്വല്‍ ഫണ്ടു വഴി സാധിക്കും. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ ദീര്‍ഘകാല നിക്ഷേപത്തിന് 12 ശതമാനം വാര്‍ഷിക ആദായം പ്രതീക്ഷിക്കാവുന്നതാണ്. ഇതുപ്രകാരം 10 വര്‍ഷത്തേക്ക് മാസം 10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 23.23 ലക്ഷം രൂപ നേടാന്‍ സാധിക്കും.
ഇതോടൊപ്പം വര്‍ഷത്തില്‍ വരുമാനം വര്‍ധിക്കുന്നതിന് അനുസരിച്ച് നിശ്ചിത ശതമാനം തുക എസ്ഐപിയില്‍ വര്‍ധനവ് വരുത്താന്‍ (എസ്ഐപി സെറ്റ്അപ്പ്) സാധിക്കും. എസ്ഐപി തുക വര്‍ഷത്തില്‍ 10 ശതമാനം വര്‍ധനവ് വരുത്തിയാല്‍ 10 വര്‍ഷത്തിന് ശേഷം 31.84 ലക്ഷം രൂപ നേടാനാകും. അതേസമയം 10 വര്‍ഷം കൊണ്ട് 1 കോടി രൂപ നേടാന്‍ 21,000 രൂപ മാസം നിക്ഷേപിക്കുകയും വര്‍ഷത്തില്‍ 20 ശതമാനം തുക എസ്ഐപിയില്‍ വര്‍ധിപ്പിക്കുകയും ചെയ്യണം.
റിക്കറിംഗ് ഡെപ്പോസിറ്റ്
ആവര്‍ത്തന നിക്ഷേപം റിസ്കില്ലാത്തൊരു നിക്ഷേപ മാര്‍ഗമാണ്. മാസത്തില്‍ നിക്ഷേപിക്കുന്ന നിശ്ചിത തുകയ്ക്ക് പലിശ ചേര്‍ത്ത് തിരികെ ലഭിക്കുന്ന പദ്ധതിയാണിത്. 5 വര്‍ഷമാണ് ആര്‍ഡിയുടെ കാലാവധി. പോസ്റ്റ് ഓഫീസിലാണെങ്കില്‍ 5.8 ശതമാനമാണ് റിക്കറിംഗ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക്. എസ്ബിഐയില്‍ 5.50 ശതമാനവും യെസ് ബാങ്ക് പോലുള്ള സ്വകാര്യ ബാങ്കില്‍ 6-7.5 ശതമാനം വരെയും പലിശ ലഭിക്കും.
5 വര്‍ഷമാണ് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന്റെ കാലാവധി. 5 വര്‍ഷം അധികമായി കാലാവധി ഉയര്‍ത്താം. ചേരുന്ന സമയത്തെ പലിശ നിരക്കാണ് തുടര്‍ന്നും ലഭിക്കുക. 10,000 രൂപ 10 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നൊരാള്‍ക്ക് 4.26 ലക്ഷം രൂപ പലിശയായി ലഭിക്കും. ആകെ 16.26 ലക്ഷം രൂപയാണ് പലിശ ലഭിക്കുക.
സ്വകാര്യ ബാങ്കില്‍ 6.7 ശതമാനം പലിശ നിരക്കില്‍ 10 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 5.08 ലക്ഷം രൂപ പലിശയായി ലഭിക്കും. 17.08 ലക്ഷം രൂപ ആകെ ലഭിക്കും.
ചിട്ടികള്‍
10,000 രൂപ മാസ അടവുള്ള ചിട്ടി തിരഞ്ഞെടുത്താലും വലിയൊരു തുക നേടാന്‍ സാധിക്കും. മറ്റ് നിക്ഷേപങ്ങളിലേത് പോലെ പണം ലഭിക്കാന്‍ കാലാവധിയോളം കാത്തിരിക്കേണ്ട ആവശ്യമില്ല. ചിട്ടിയില്‍ ലേലം, നറുക്ക് എന്നിവയിലൂടെ വേഗത്തില്‍ പണം നേടാം.
10,000 രൂപ മാസ അടവുള്ള 100 മാസത്തേക്കുള്ള 10 ലക്ഷത്തിന്റെ മള്‍ട്ടിഡിവിഷന്‍ ചിട്ടിയില്‍ ചേര്‍ന്നൊരാള്‍ക്ക് ആദ്യ മാസം നറുക്ക് 9.5 ലക്ഷം രൂപ നേടാന്‍ സാധിക്കും. 35 ശതമാനം കിഴിവില്‍ ലേലം വിളിച്ചെടുത്താല്‍ 6.5 ലക്ഷം രൂപ വരെയും നേടാന്‍ സാധിക്കും. ഈ തുക 100 മാസം കൊണ്ട് മാത്രമാണ് അടച്ചു തീര്‍ക്കേണ്ടത്. ലാഭ വിഹിതം ചേര്‍ത്ത് കുറഞ്ഞ തുകയില്‍ ചിട്ടി അടച്ചു തീര്‍ക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
