വലിയ സാമ്പത്തിക ലക്ഷ്യങ്ങളുണ്ടാകുമ്പോൾ കുറഞ്ഞ നിക്ഷേപത്തിൽ ലക്ഷ്യത്തിലെത്താൻ ഏറ്റവും അനുയോജ്യമായ മാർഗം മ്യൂച്വൽ ഫണ്ടുകളിൽ എസ്ഐപി വഴി നിക്ഷേപിക്കുക എന്നതാണ്. പ്രതിമാസ കാലയളവിൽ നിശ്ചിത തുക ചിട്ടയായി നിക്ഷേപിക്കുന്നത് വഴി ദീർഘകാല നിക്ഷേപത്തിലൂടെ കുറഞ്ഞ ചെലവിൽ സാമ്പത്തിക ലക്ഷ്യം നേടാൻ സാധിക്കും. എസ്ഐപി വഴി നിക്ഷേപിക്കുന്നവർക്ക് വാർഷിക വരുമാനം വർധിക്കുന്നതിന് അനുസരിച്ച് വർഷത്തിൽ തുക വർധിപ്പിക്കാൻ സാധിച്ചാൽ വേഗത്തിൽ നിക്ഷേപം ലക്ഷ്യത്തിലെത്തിക്കാം. ഇതിന് എസ്ഐപി സെറ്റ്-അപ്പ് എന്നാണ് പറയുന്നത്.
സെറ്റ്-അപ്പ് സൗകര്യം വഴി മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് നിശ്ചിത ഇടവേളകൾക്ക് നിശ്ചിത തുക വർധിപ്പിക്കാൻ അനുവദിക്കും. ഓരോ വർഷവും നിക്ഷേപ തുക 10 ശതമാനം വർദ്ധിപ്പിക്കുന്നതിലൂടെ നിക്ഷേപകർക്ക് നിക്ഷേപ ലക്ഷ്യങ്ങളിൽ വേഗത്തിൽ എത്തിച്ചേരാനാകും. 10 കോടി രൂപ എന്ന ലക്ഷ്യത്തിലേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് 12 ശതമാനം വാർഷിക വരുമാനം പ്രതീക്ഷിച്ചാൽ എത്ര രൂപയുടെ പ്രതിമാസ എസ്ഐപി വഴി വേഗത്തിൽ നിക്ഷേപം ലക്ഷ്യത്തിലെത്തുമെന്ന് നോക്കാം.
10,000 രൂപയുടെ എസ്‌ഐപി
10,000 രൂപയുടെ പ്രതിമാസ എസ്ഐപി വഴി 12 ശതമാനം വാർഷിക വരുമാനത്തിൽ 38 വർഷവും 7 മാസവും കൊണ്ട് 10 കോടി രൂപ നേടാൻ സാധിക്കും. പ്രതിമാസ എസ്‌ഐപി തുകയിൽ 10 ശതമാനം സെറ്റ് അപ്പ് ചെയ്താൽ 30 വർഷവും 11 മാസവും കൊണ്ട് 10 കോടി രൂപ നേടാം. 30-ാം വയസിൽ നിക്ഷേപം ആരംഭിച്ചാൽ വിരമിക്കൽ കാലത്ത് 10 കോടി കയ്യിലെത്തും.

20,000 രൂപ എസ്‌ഐപി
എസ്‌ഐപി നിക്ഷേപത്തിൽ വാർഷിക വർധനയില്ലാതെ 20,000 രൂപ 12 ശതമാനം വാർഷിക റിട്ടേൺ നൽകുന്ന ഫണ്ടിൽ നിക്ഷേപിച്ചാൽ 32 വർഷവും 11 മാസവും കൊണ്ട് 10 കോടി രൂപയിലെത്തും. പ്രതിമാസ എസ്‌ഐപി തുകയിൽ 10 ശതമാനം വാർഷിക വർധനവ് വരുത്തിയാൽ 26 വർഷവും 1 മാസവും മതിയാകും 10 കോടി രൂപയിലെത്താൻ.
25,000 രൂപ എസ്‌ഐപി
25,000 രൂപ പ്രതിമാസ എസ്ഐപിയിലേക്ക് മാറ്റിവെയ്ക്കാൻ സാധിക്കുമെങ്കിൽ വാർഷിക വർധനയില്ലാതെ 12 ശതമാനം വാർഷിക റിട്ടേണിൽ 31 വർഷവും ഒരു മാസവും കൊണ്ട് 10 കോടി രൂപയിലെത്തും. പ്രതിമാസ എസ്‌ഐപി തുകയിൽ 10 ശതമാനം വാർഷിക വർധനവ് വരുത്തിയാൽ 12 ശതമാനം റിട്ടേണിൽ 24 വർഷവും 7 മാസവും 10 കോടി രൂപയിലെത്തും.
30,000 രൂപ എസ്‌ഐപി
വാർഷിക വർധനയില്ലാതെ 30,000 രൂപ പ്രതിമാസം 12 ശതമാനം വാർഷിക റിട്ടേണിൽ നിക്ഷേപിക്കുന്ന വ്യക്തിക്ക് 10 കോടി രൂപയിലെത്താൻ 29 വർഷവും 7 മാസവുമാണ് നിക്ഷേപിക്കേണ്ടത്. 30,000 രൂപയുടെ പ്രതിമാസ എസ്‌ഐപിയിൽ 5 ശതമാനം വാർഷിക വർധനവ് വരുത്തിയാൽ 23 വർഷവും 5 മാസവും കൊണ്ട് 10 കോടി രൂപയിലെത്തും.
40,000 രൂപയുടെ എസ്‌ഐപി
40,000 രൂപ പ്രതിമാസ എസ്‌ഐപി, വാർഷിക വർധനവില്ലാതെ നടത്തുമ്പോൾ 12 ശതമാനം വാർഷിക റിട്ടേണിൽ 27 വർഷവും 3 മാസവും കൊണ്ട് 10 കോടി രൂപയിലെത്താൻ സാധിക്കും. പ്രതിമാസ എസ്‌ഐപി തുകയിൽ 5 ശതമാനം വാർഷിക വർധനവ് വരുത്തിയാൽ 21 വർഷവും 6 മാസവും കൊണ്ട് 10 കോടി രൂപയിലെത്തും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
