മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് ദീര്‍ഘനാളത്തേക്ക് സമ്പത്ത് ഉണ്ടാക്കിയെടുക്കാനുള്ള ഏറ്റവും സൗകര്യപ്രദമായ മാര്‍ഗമാണ് സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴി നിക്ഷേപിക്കുക എന്നത്. നിശ്ചിത ഇടവേളകളിലായി ചിട്ടയോടെയുള്ള നിക്ഷേപം എസ്‌ഐപി വഴി സാധിക്കും. വിവിധ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി മാസത്തിൽ നിശ്ചിത തുക മാറ്റിവെയ്ക്കാൻ സാധിക്കുന്നവർക്ക് എസ്ഐപി മികച്ചൊരു ഓപ്ഷനാണ്. അതോടൊപ്പം, നിക്ഷേപകന്റെ താല്പര്യപ്രകാരം മാസത്തിലോ ആഴ്ചയിലെ ത്രൈമാസത്തിലോ വർഷത്തിലോ എസ്‌ഐപി വഴി നിക്ഷേപിക്കാം.
മ്യൂച്വൽ ഫണ്ടിൽ എസ്ഐപി വഴി നിക്ഷേപം ആരംഭിക്കും മുന്‍പ് നിക്ഷേപ ലക്ഷ്യത്തെ പറ്റി ധാരണയുണ്ടാക്കണം. ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ എത്ര കാലം നിക്ഷേപിക്കണമെന്നതിനെ പറ്റി ഏകദേശ ധാരണയുണ്ടാക്കുന്നതും നല്ലതാണ്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ ദീർഘകാലത്തേക്ക് നിക്ഷേപിക്കുമ്പോൾ 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ 10 വർഷത്തെ കണക്ക് നോക്കിയാൽ നിരവധി മ്യൂച്വല്‍ ഫണ്ടുകള്‍ 12 ശതമാനത്തിലധികം വാര്‍ഷിക വരുമാനം നല്‍കിയിട്ടുണ്ട്.
12 ശതമാനം വാർഷിക റിട്ടേൺ ലഭിക്കുന്ന ഫണ്ടില്‍ നിന്ന് 20 ലക്ഷം, 10 ലക്ഷം രൂപ എന്നിങ്ങനെ നേടാന്‍ എത്ര കാലം, എത്ര രൂപയുടെ പ്രതിമാസ എസ്‌ഐപി ചെയ്യണമെന്ന് മനസിലാക്കാം.

20 ലക്ഷം നേടാൻ എത്രകാലം കാത്തിരിക്കണം
പ്രതിമാസം 10,000 രൂപയുടെ എസ്‌ഐപി ചെയ്യുന്നൊരാള്‍ക്ക് 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിച്ചാല്‍ 9 വര്‍ഷവും 2 മാസവും കൊണ്ട് 20 ലക്ഷം നേടാന്‍ സാധിക്കും. 20,000 രൂപയുടെ എസ്‌ഐപിയാണെങ്കില്‍ 5 വര്‍ഷം 10 മാസം കൊണ്ട് 20 ലക്ഷം രൂപ നേടാന്‍ സാധിക്കും.
മാസത്തില്‍ എസ്‌ഐപിയായി 25,000 രൂപ നിക്ഷേപിക്കാന്‍ സാധിക്കുന്നൊരാള്‍ക്ക് 4 വര്‍ഷം 11 മാസം കൊണ്ട് 20 ലക്ഷം എന്ന ലക്ഷ്യത്തിലേക്ക് എത്താം. 30,000 രൂപയുടെ പ്രതിമാസ എസ്‌ഐപിക്ക് 12 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ നിക്ഷേപം 4 വര്‍ഷം 3 മാസം കൊണ്ട് 20 ലക്ഷമായി ഉയരും.
10 ലക്ഷം നേടാൻ എത്രകാലം
12 ശതമാനം റിട്ടേണ്‍ നിരക്കില്‍ 10 ലക്ഷം രൂപ സമ്പാദിക്കാനായി നിക്ഷേപിക്കുന്ന വ്യക്തി എത്ര കാലം എത്ര രൂപയുടെ പ്രതിമാസ എസ്‌ഐപി നടത്തണമെന്ന് നോക്കാം. 12 ശതമാനം റിട്ടേണ്‍ പ്രതീക്ഷിക്കുന്ന ഫണ്ടില്‍ 10,000 രൂപ പ്രതിമാസം എസ്‌ഐപി വഴി നിക്ഷേപിക്കുന്നവര്‍ക്ക് 5 വര്‍ഷം 10 മാസമാണ് 10 ലക്ഷം രൂപ നേടാന്‍ കാത്തിരിക്കേണ്ടത്. 70 മാസമാണ് ഇവിടെ എസ്‌ഐപി നടത്തുന്നത്. 7 ലക്ഷത്തിന്റെ നിക്ഷേപത്തില്‍ നിന്നാണ് 10 ലക്ഷം സ്വന്തമാക്കാന്‍ സാധിക്കുക.
പ്രതിമാസം 20,000 രൂപയുടെ എസ്‌ഐപി ചെയ്യുമ്പോള്‍ 3 വര്‍ഷം 5 മാസം കൊണ്ട് 10 ലക്ഷമെന്ന നേട്ടത്തിലേക്ക് എത്താനാകും. 25,000 രൂപ എസ്‌ഐപി വഴി നിക്ഷേപിക്കുമ്പോള്‍ 34 മാസത്തെ (2 വര്‍ഷം 10 മാസം) എസ്‌ഐപി വഴി നിക്ഷേപം 10 ലക്ഷമാകും. പ്രതിമാസ എസ്ഐപി 30,000 രൂപയാണെങ്കിൽ 2 വർഷം 5 മാസത്തെ നിക്ഷേപം വഴി 10 ലക്ഷം സ്വന്തമാക്കാം.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
