കയ്യിലെ പണം ഉപയോഗിച്ച് കെട്ടിടം പണിത് വാടക വാങ്ങി വരുമാനം കണ്ടെത്താന്‍ ശ്രമിക്കുന്നവരുണ്ടാകും. സ്വര്‍ണം വാങ്ങി നിക്ഷേപം നടത്തിയവരുണ്ടാകും. എന്നാൽ ഈ രിതിയകളിൽ നിന്നെല്ലാം മാറി കൂടുതല്‍ പേര് ആശ്രയിക്കുന്നത് ബാങ്ക് സ്ഥിര നിക്ഷേപങ്ങളേയായിരിക്കും. പണം ഉയര്‍ന്ന സുരക്ഷയില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നൊരിടം എന്ന നിലയ്ക്കാണ് സ്ഥിര നിക്ഷേപത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നത്.
ഉറപ്പുള്ള പലിശ നിരക്ക് എന്നിവയെല്ലാം സ്ഥിര നിക്ഷേപത്തിന് പരമ്പരാഗത നിക്ഷേപകരിൽ താൽപര്യമുണർത്തുന്നവയാണ്. എന്നാല്‍ നിരവധിയായ പുതിയ നിക്ഷേപ മാര്‍ഗങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമായിട്ടുണ്ട്. ഡിജിറ്റൽ കാലത്ത് റിയൽ എസ്റ്റേറ്റിന്റെ നേട്ടങ്ങൾ ലഭിക്കാൻ കെട്ടിടം പണിതിടേണ്ട ആവശ്യമില്ല. സ്വർണം വാങ്ങി വീട്ടിൽ വെച്ച് നഷ്ടപ്പെടുമോയെന്നുള്ള ആശങ്കയ്ക്കും ഇനി സ്ഥാനമില്ല. പരമ്പരാഗത നിക്ഷേപ രീതികലിൽ നിന്ന് മാറി. നല്ല സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്ന 4 നിക്ഷേപങ്ങളാണ് ചുവടെ വിശദീകരിക്കുന്നത്.
മ്യൂച്വല്‍ ഫണ്ട്
സാമ്പത്തിക നില ഒന്ന് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നൊരാള്‍ക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. ഓഹരിയധിഷ്ഠിത, ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളും ഇവയുടെ സംയോജനമായ ഹൈബ്രിഡ് ഫണ്ടുകളിലും നിക്ഷേപിക്കാന്‍ സാധിക്കും. നിക്ഷേപത്തിന് വൈവിധ്യ വ്തകരണം സാധ്യമാകുന്നു എന്നതാണ് മ്യൂച്വല്‍ ഫണ്ടിന്റെ ഏറ്റവും വലിയ ഗുണം. ദീര്‍ഘകാല നിക്ഷേപം നടത്തുന്നവര്‍ക്കോ വിരമിക്കല്‍ കാലത്തേക്കുള്ള ഫണ്ട് തയ്യാറാക്കുന്നവര്ക്കോ മ്യൂച്വല്‍ ഫണ്ട് ഉപയോഗപ്പെടുത്താം.
നഷ്ട സാധ്യത കുറച്ച് നിക്ഷേപിക്കാന്‍ ഇന്ഡസ്ക്സ് ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. തുടക്കകാര്‍ക്ക് അനുയോജ്യമായ ഫണ്ടാണിത്. സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി നിശ്ചിത ഇടവേളകളിലോ ഒറ്റത്തവണയായോ നിക്ഷേപിക്കാം.
ഓഹരികള്‍
മ്യൂച്വല്‍ ഫണ്ട് വഴിയല്ലാതെ നേരിട്ടും നിക്ഷേപകര്‍ക്ക് കമ്പനികളുടെ ഓഹരികള്‍ വാങ്ങി നിക്ഷേപിക്കാം. വലിയ തോതിലുള്ള സാമ്പത്തിക നേട്ടം നല്കുന്നവയാണ് ഓഹരിയിലെ നിക്ഷേപങ്ങള്‍ ഉദാഹരണത്തിന് 2007 ജനുവരിയില്‍ ബജാജ് ഫിനാന്‍സ് ഓഹരിയില്‍ 10,000 രൂപ നിക്ഷേപിച്ചൊരാള്‍ക്ക് 2022 ജനുവരിയില്‍ 18 ലക്ഷം രൂപ ലഭിക്കുമായിരുന്നു. 180 മടങ്ങാണ് നിക്ഷേപം വളര്‍ന്നത്. ഇതുപോലെ നഷ്ട സാധ്യതയും ഓഹരി നിക്ഷേപത്തിനുണ്ട്.
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സാണ് ഒരു ഉദാഹരണം. നഷ്ട സാധ്യതയ്ക്കൊപ്പം മികച്ച ഓഹരികള്‍ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. 5000 ത്തിലധികം കമ്പനികള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ നിന്ന് മികച്ചവ തിരഞ്ഞെടുക്കുകയാണ് വെല്ലുവിളി.
റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്
പരമ്പരാഗത റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തില്‍ നിന്ന് വിഭിന്നമായി പരോക്ഷമായി പ്രോപ്പര്‍ട്ടിയില്‍ ഉടമസ്ഥാവകാശവും ആദായവും നല്കുന്ന നിക്ഷേപമാണ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്. ഷോപ്പിംഗ് സെന്ററുകള്‍, ഹോട്ടലുകൾ, ഓഫീസ് കെട്ടിടങ്ങള്‍ തുടങ്ങിയ റിയൽ എസ്റ്റേറ്റ് ആസ്തികളിലാണ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് നിക്ഷേപിക്കുന്നത്. സ്ഥിരമായി ഡിവിഡന്റ് വിതരണം ചെയ്യുന്നവയാണ് നിക്ഷേപങ്ങൾ.
ആസ്തി എപ്പോഴും ട്രേഡ് ചെയ്യാൻ സാധിക്കില്ലെന്നതാണ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റിലെ നിക്ഷേപങ്ങളുടെ പോരായ്മ. ഇതിനാൽ തന്നെ അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കുള്ള ഫണ്ട് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റിൽ നിക്ഷേപിക്കുന്നത് തിരിച്ചടിയാകും.
ഗോള്‍ഡ് ഫണ്ടുകള്‍
ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ വിപണിയാണ് ഇന്ത്യ. ആഡംബരത്തിനൊപ്പം നിക്ഷേപത്തിനും ഇന്ത്യന്‍ വീടുകളില്‍ സ്വര്‍ണത്തെ കണക്കാക്കുന്നു. ഡിജിറ്റല്‍ കാലത്ത് ഭൗതിക സ്വര്‍ണത്തിന്റെ ഉപയോഗം കുറയ്ക്കാനും നിക്ഷേപം നടത്താനും തിരഞ്ഞെടുക്കാവപുന്നവയാണ് ഗോള്‍ഡ് ഫണ്ടുകള്‍. സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപമാണിത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
