അടിസ്ഥാനപരമായി മികച്ച നില്‍ക്കുന്ന 5 പെന്നി ഓഹരികള്‍; ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് വാങ്ങാം ഇവ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തീരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ കഴിയുന്ന ഓഹരികളെയാണ് പെന്നി സ്റ്റോക്കുകളെന്ന് വിളിക്കാറ്. പെന്നി സ്റ്റോക്കുകളില്‍ അപകടസാധ്യത കൂടുതലാണ്. വ്യവസായവുമായി ബന്ധപ്പെട്ട ചെറിയ വാര്‍ത്തകള്‍ പോലും പെന്നി സ്റ്റോക്കുകളുടെ വിലയില്‍ വലിയ ചാഞ്ചാട്ടം സൃഷ്ടിക്കും. പണലഭ്യത കുറവാണെന്ന കാര്യവും പെന്നി സ്റ്റോക്കുകളില്‍ നിക്ഷേപം നടത്തുമ്പോള്‍ പ്രത്യേകം ഓര്‍മിക്കണം.

പട്ടിക

ഇതേസമയം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം തരാന്‍ കഴിവുള്ള ഒരുപിടി പെന്നി ഓഹരികള്‍ ഇന്ന് വിപണിയിലുണ്ട്. ഈ അവസരത്തില്‍ മികച്ച ഫണ്ടമെന്റല്‍ ഘടകങ്ങള്‍ അവകാശപ്പെടുന്ന അഞ്ച് പെന്നി സ്റ്റോക്കുകള്‍ ചുവടെ കാണാം. ഓഹരി മൂലധനത്തില്‍ നിന്നും കരുതല്‍ ധനത്തില്‍ നിന്നും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിവുള്ളവരാണ് പട്ടികയിലുള്ള അഞ്ച് കമ്പനികളും. കുറഞ്ഞ ഡെറ്റ് ഇക്വിറ്റി അനുപാതം, വരുമാനം, ലാഭവളര്‍ച്ച തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് പട്ടിക ഒരുങ്ങുന്നത്.

എന്‍എസിഎല്‍ ഇന്‍ഡസ്ട്രീസ്

എന്‍എസിഎല്‍ ഇന്‍ഡസ്ട്രീസ്

കീടനാശിനികളില്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ നിര്‍മാണത്തിലാണ് നാഗാര്‍ജുന അഗ്രികെം ലിമിറ്റഡ് (എന്‍എസിഎല്‍) പ്രധാനമായും ഏര്‍പ്പെടുന്നത്. 1994 -ല്‍ കമ്പനി സ്ഥാപിതമായി. നിലവില്‍ 73.35 രൂപയാണ് ഈ സ്‌മോള്‍-കാപ്പ് കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 89 രൂപ വരെയുള്ള ഉയര്‍ച്ചയും 36 രൂപ വരെയുള്ള താഴ്ച്ചയും സ്റ്റോക്ക് കാഴ്ച്ചവെച്ചിട്ടുണ്ട്. കാര്‍ഷിക സെഗ്മന്റില്‍ പ്രചാരം കുറിക്കുന്ന എന്‍എസിഎല്‍ ആഭ്യന്തര വിപണിയില്‍ നിന്നാണ് സിംഹഭാഗം വരുമാനം കണ്ടെത്തുന്നത്. വിവിധ രാജ്യങ്ങളില്‍ കമ്പനി ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.

Also Read: ദീര്‍ഘകാല നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്; കുറഞ്ഞ പിഇ അനുപാതമുള്ള ഈ സ്റ്റോക്ക് ഇപ്പോള്‍ വാങ്ങാം!Also Read: ദീര്‍ഘകാല നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്; കുറഞ്ഞ പിഇ അനുപാതമുള്ള ഈ സ്റ്റോക്ക് ഇപ്പോള്‍ വാങ്ങാം!

 
ലാഭമികവ്

കഴിഞ്ഞവര്‍ഷം കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതൊന്നും നാഗാര്‍ജുന അഗ്രികെം ഇന്‍ഡസ്ട്രീസിന്റെ ബിസിനസിനെ കാര്യമായി അലട്ടിയില്ല. 2021 സാമ്പത്തിക വര്‍ഷം 846 കോടി രൂപയില്‍ നിന്ന് 1,191 കോടി രൂപയായി വരുമാനം ഉയര്‍ത്താന്‍ കമ്പനിക്ക് കഴിഞ്ഞു. 2017-2020 കാലഘട്ടത്തില്‍ ലാഭമികവ് കുറവാണെന്ന പേരുദോഷം എന്‍എസിഎല്‍ കേട്ടിരുന്നു. എന്നാല്‍ പോയവര്‍ഷം 50 കോടി രൂപ അറ്റാദായവും കമ്പനി കണ്ടെത്തി.

പോസിറ്റീവ് ഘടകങ്ങൾ

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയുള്ള ശരാശരി ഡിവിഡന്റ് പേഔട്ട് അനുപാതം 9.3 ശതമാനമാണ്. ഡെറ്റ് ടു ഇക്വിറ്റി അനുപാതം 0.44 ആയി നിയന്ത്രിച്ചു നിര്‍ത്താനും എന്‍എസിഎല്ലിന് സാധിച്ചു. 2018 മുതല്‍ കമ്പനിയുടെ ഡെറ്റ് ഇക്വിറ്റി അനുപാതം തുടര്‍ച്ചയായി കുറയുന്നുണ്ട്. ശക്തമായ സപ്ലൈ ചെയിന്‍, വിപുലമായ ഉത്പന്നനിര, നല്ല ഉപഭോക്താക്കള്‍, മികച്ച സാമ്പത്തികം, വൈവിധ്യമാര്‍ന്ന ഭൂമിശാസ്ത്രപരമായ വ്യാപനം എന്നിവ നാഗാര്‍ജുന അഗ്രികെം ലിമിറ്റഡിന്റെ പോസിറ്റീവ് ഘടകങ്ങളാണ്.

Also Read: കുതിച്ചുകയറി ഇന്‍ഫ്രാസ്ട്രക്ചര്‍ മ്യൂച്വല്‍ ഫണ്ടുകള്‍; ഈ 10 ഓഹരികളില്‍ വന്‍നിക്ഷേപം!Also Read: കുതിച്ചുകയറി ഇന്‍ഫ്രാസ്ട്രക്ചര്‍ മ്യൂച്വല്‍ ഫണ്ടുകള്‍; ഈ 10 ഓഹരികളില്‍ വന്‍നിക്ഷേപം!

 
ഇന്റര്‍നാഷണല്‍ കണ്‍വേയേഴ്‌സ് ലിമിറ്റഡ്

ഇന്റര്‍നാഷണല്‍ കണ്‍വേയേഴ്‌സ് ലിമിറ്റഡ്

കണ്‍വേയര്‍ ബെല്‍റ്റിങ്, വിന്‍ഡ് എനര്‍ജി, കോര്‍പ്പറേറ്റ് എന്നിങ്ങനെ മൂന്നു പ്രധാന സെഗ്മന്റുകളിലാണ് ഇന്റര്‍നാഷണല്‍ കണ്‍വേയേഴ്‌സ് ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്. പിവിസി കണ്‍വേയര്‍ ബെല്‍റ്റുകളുടെ നിര്‍മാണത്തിലും വില്‍പ്പനയിലും കമ്പനിക്ക് പ്രചാരമുണ്ട്. ഭൂഗര്‍ഭ ഖനികളില്‍ കല്‍ക്കരി, സിമന്റ് മുതലായവ കൊണ്ടുപോകാന്‍ പിവിസി കണ്‍വേയര്‍ ബെല്‍റ്റുകളാണ് ഉപയോഗിക്കാറ്. മൊസൈക്ക്, ബെല്‍റ്റ്‌ടെക്ക് പോലുള്ള ഇന്ത്യയ്ക്ക് പുറത്തുള്ള കമ്പനികളാണ് ഇന്റര്‍നാഷണല്‍ കണ്‍വേയേഴ്‌സ് ലിമിറ്റഡിന്റെ സുപ്രധാന ഉപഭോക്താക്കള്‍. വരുമാനത്തിന്റെ വലിയൊരു ഭാഗം ഇവരില്‍ നിന്നാണ് കമ്പനി കണ്ടെത്തുന്നതും.

ക്ലയന്റുമാർ

ഇന്ത്യയില്‍ ശ്രീ സിമന്റ്, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ കമ്പനികള്‍ ഇന്റര്‍നാഷണല്‍ കണ്‍വേയേഴ്‌സ് ലിമിറ്റഡിന്റെ ക്ലയന്റുമാരാണ്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനം 23.7 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നത് കാണാം. കയറ്റുമതി ഓര്‍ഡറുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് 2021 സാമ്പത്തിക വര്‍ഷം വരുമാനം 85 കോടി രൂപയില്‍ നിന്ന് 169 കോടി രൂപയായാണ് ഉയര്‍ന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കമ്പനിയുടെ ലാഭവും 42.8 ശതമാനം വാര്‍ഷിക വളര്‍ച്ച കണ്ടെത്തി.

Also Read: കഴിഞ്ഞ 4 പാദങ്ങളില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടിയ 5 ഓഹരികള്‍; പട്ടികയില്‍ ഭാരത് ഡയനാമിക്‌സും!Also Read: കഴിഞ്ഞ 4 പാദങ്ങളില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടിയ 5 ഓഹരികള്‍; പട്ടികയില്‍ ഭാരത് ഡയനാമിക്‌സും!

 
ഓഹരി വില

ഇന്ന് കമ്പനിക്ക് കാര്യമായ കടബാധ്യതകളില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയുള്ള ശരാശരി ഡിവിഡന്റ് പേഔട്ട് 18.6 ശതമാനമാണ്. സാമ്പത്തികം മെച്ചപ്പെടുന്ന പശ്ചാത്തലത്തില്‍ മുന്നോട്ടുള്ള നാളുകളില്‍ കൂടുതല്‍ ലാഭവിഹിതം പ്രതീക്ഷിക്കാം.

സ്ഥിരമായ ഓര്‍ഡര്‍ ബുക്ക്, ആഭ്യന്തര വിപണിയിലെ കുറഞ്ഞ മത്സരം, പ്രമുഖരായ ക്ലയന്റുമാര്‍ എന്നിവ ഇന്റര്‍നാഷണല്‍ കണ്‍വേയേഴ്‌സ് ലിമിറ്റഡിലെ പോസിറ്റീവ് ഘടകങ്ങളാണ്. നിലവില്‍ 66.35 രൂപയാണ് കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 81 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 57.85 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 26.

എന്‍ബിസിസി (ഇന്ത്യ) ലിമിറ്റഡ്

എന്‍ബിസിസി (ഇന്ത്യ) ലിമിറ്റഡ്

അടിസ്ഥാന സൗകര്യ വികസന രംഗത്തുള്ള പൊതുമേഖലാ കമ്പനിയാണ് എന്‍ബിസിസി. 2020 സാമ്പത്തിക വര്‍ഷം അറ്റാദായം ഇടിഞ്ഞെങ്കിലും 2021 സാമ്പത്തിക വര്‍ഷം ലാഭം കുത്തനെ ഉയര്‍ത്തിയാണ് കമ്പനി നിക്ഷേപകരുടെ വിശ്വാസം തിരിച്ചുപിടിച്ചത്. ഇക്കഴിഞ്ഞ സെപ്തംബര്‍ പാദത്തിലാകട്ടെ, അറ്റാദായം ഇരട്ടിച്ച് 65.64 കോടി രൂപയുമായി. ജൂലായ് - സെപ്തംബര്‍ കാലയളവില്‍ എന്‍ബിസിസിയുടെ വില്‍പ്പന വരുമാനം 1,302 കോടി രൂപയിലാണ് എത്തിനിന്നത്. കഴിഞ്ഞ 13 വര്‍ഷമായി എന്‍ബിസിസിക്ക് കടങ്ങളില്ല.

Also Read: പോയവാരം 25-50% വരെ നേട്ടം സമ്മാനിച്ച 13 സ്‌മോള്‍-കാപ്പ് ഓഹരികള്‍Also Read: പോയവാരം 25-50% വരെ നേട്ടം സമ്മാനിച്ച 13 സ്‌മോള്‍-കാപ്പ് ഓഹരികള്‍

 
ട്രാക്ക് റെക്കോർഡ്

2007 മുതല്‍ മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ട്രാക്ക് റെക്കോര്‍ഡ് കമ്പനിക്കുണ്ട്. 2021 സാമ്പത്തിക വര്‍ഷം 47 ശതമാനം ലാഭവിഹിതമാണ് കമ്പനി നിക്ഷേപകര്‍ക്ക് നല്‍കിയത്. കേന്ദ്ര സ്വകാര്യവത്കരിക്കാന്‍ ഒരുങ്ങുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ എന്‍ബിസിസിയും വൈകാതെ പേരുചേര്‍ക്കും. നിലവില്‍ 46.70 രൂപയാണ് കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 59 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 25.60 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 29.90.

എഞ്ചിനീയേഴ്‌സ് ഇന്ത്യ

എഞ്ചിനീയേഴ്‌സ് ഇന്ത്യ

ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്തുനിന്നുള്ള മറ്റൊരു പൊതുമേഖലാ സ്ഥാപനമാണ് എഞ്ചിനീയേഴ്‌സ് ഇന്ത്യ. അടിസ്ഥാന സൗകര്യ വികസനം, സൗരോര്‍ജം, ആണവോര്‍ജം, മാലിന്യ സംസ്‌കരണം തുടങ്ങിയ സെക്ടറുകളില്‍ കമ്പനി പ്രോജക്ട് മാനേജ്‌മെന്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. 2021 സാമ്പത്തിക വര്‍ഷം 3,144 കോടി രൂപയാണ് എഞ്ചിനീയേഴ്‌സ് ഇന്ത്യ വരുമാനം കുറിച്ചത്. 2018-2021 കാലഘട്ടത്തില്‍ 7 ശതമാനം സംയോജിത വാര്‍ഷിക വരുമാന വളര്‍ച്ച എഞ്ചിനീയേഴ്‌സ് ഇന്ത്യ കയ്യടക്കുന്നു.

Also Read: 68% വിലക്കുറവില്‍; ഈ ഹിന്ദുജ ഗ്രൂപ്പ് കമ്പനിയെ വിട്ടുകളയേണ്ട; മികച്ച നേട്ടം സമ്മാനിക്കുംAlso Read: 68% വിലക്കുറവില്‍; ഈ ഹിന്ദുജ ഗ്രൂപ്പ് കമ്പനിയെ വിട്ടുകളയേണ്ട; മികച്ച നേട്ടം സമ്മാനിക്കും

 
പദ്ധതികൾ

ഇതേസമയം, കഴിഞ്ഞ രണ്ടു പാദങ്ങളില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം തുടര്‍ച്ചയായി താഴേക്ക് പോവുകയാണ്. അറ്റാദായം പരിശോധിച്ചാല്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 12.3 ശതമാനമാണ്. കാലങ്ങളായി ലാഭവിഹിതം നല്‍കുന്ന പതിവ് എഞ്ചിനീയേഴ്‌സ് ഇന്ത്യയ്ക്കുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ശരാശരി ഡിവിഡന്റ് പേഔട്ട് 61.9 ശതമാനമാണ്. ഡിവിഡന്റ് യീല്‍ഡ് 2.77 ശതമാനം.

നവരത്‌ന പദവിയുള്ള എഞ്ചിനീയേഴ്‌സ് ഇന്ത്യയ്ക്ക് കടബാധ്യതകളില്ല. ഇപ്പോള്‍ ഹരിത ടെക്‌നോളജി രംഗത്ത് ചുവടുവെയ്ക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഇതിന്റെ ഭാഗമായി ഫിന്‍ലാന്‍ഡിലെ ചെംപോളിസ് കമ്പനിയുമായി എഞ്ചിനീയേഴ്‌സ് ഇന്ത്യ ധാരണയിലെത്തിയിട്ടുണ്ട്. ജൈവവസ്തുക്കള്‍ ഉപയോഗിച്ച് ഹരിത ഇന്ധനം ഉത്പാദിപ്പിക്കാനുള്ള കരുനീക്കമാണ് കമ്പനി നടത്തുന്നത്.

നിലവില്‍ 72.05 രൂപയാണ് കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 93.30 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 67.65 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 33.41.

ഗുജറാത്ത് മിനറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍

ഗുജറാത്ത് മിനറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍

ധാതുഖനനത്തിലാണ് ഗുജറാത്ത് മിനറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രധാനമായും ഏര്‍പ്പെടുന്നത്. ഇതിന് പുറമെ വൈദ്യുത ഉത്പാദനത്തിലും മറ്റു ഖനന പദ്ധതികളിലും കമ്പനി സാന്നിധ്യം അറിയിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒഴിച്ച് ഒരിക്കല്‍പ്പോലും നഷ്ടം കുറിച്ചിട്ടില്ലാത്ത കമ്പനിയാണ് ഗുജറാത്ത് മിനറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍. കോവിഡ് മഹാമാരി നടമാടിയ കഴിഞ്ഞ വര്‍ഷം 41 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തി. 2020 സാമ്പത്തിക വര്‍ഷം 202 കോടി രൂപ അറ്റാദായം കുറിച്ചുകൊണ്ടാണ് ഗുജറാത്ത് മിനറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ മുന്നേറിയത്.

Also Read: 3 മാസത്തിനകം 33% ലാഭം; 50 രൂപയുടെ ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക് വാങ്ങുന്നോ?Also Read: 3 മാസത്തിനകം 33% ലാഭം; 50 രൂപയുടെ ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക് വാങ്ങുന്നോ?

 
ഡിവിഡന്റ് യീൽഡ്

പോയവര്‍ഷം നഷ്ടം നേരിട്ടെങ്കിലും കമ്പനിയുടെ ഡെറ്റ് ഇക്വിറ്റി അനുപാതം പൂജ്യമാണ്. 1997 മുതല്‍ മുടങ്ങാതെ മികച്ച ലാഭവിഹിതം നല്‍കുന്ന ചരിത്രം ഗുജറാത്ത് മിനറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനുണ്ട്. നിലവില്‍ 71.20 രൂപയാണ് കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 83.35 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 45.30 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. ഡിവിഡന്റ് യീല്‍ഡ് 0.28 ശതമാനം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

NACL Industries To Engineers India; 5 Fundamentally-Strong Penny Stocks To Give Long-Term Gains

NACL Industries To Engineers India; 5 Fundamentally-Strong Penny Stocks To Give Long-Term Gains. Read in Malayalam.
Story first published: Sunday, December 12, 2021, 23:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X