കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റുവാങ്ങിയ ക്ഷീണം പതിയെ മാറ്റുകയാണ് നാഷണല്‍ അലൂമിനിയം കമ്പനി ലിമിറ്റഡ് അഥവാ നാല്‍കോ. നടപ്പു സാമ്പത്തിക വര്‍ഷം ഓഹരിയുടമകള്‍ക്ക് രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം നല്‍കാനുള്ള മാനേജ്മെന്റ് തീരുമാനം നാല്‍കോ ഓഹരികള്‍ക്ക് പുത്തനുണര്‍വ് സമ്മാനിക്കുകയാണ്.
പോയവര്‍ഷത്തെ മള്‍ട്ടിബാഗര്‍ സ്റ്റോക്കുകളില്‍ ഒന്നായ നാല്‍കോ, 109 രൂപ റേഞ്ചില്‍ നേരിട്ട പ്രതിരോധം ഭേദിച്ചുകഴിഞ്ഞു. പുതിയ തലങ്ങള്‍ തൊടാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ നാല്‍കോ.
വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍ 100 രൂപ റേഞ്ചില്‍ സ്റ്റോക്കിന് ശക്തമായ പിന്തുണ ഒരുങ്ങുന്നുണ്ട്. ഹ്രസ്വകാലം തൊട്ട് ഇടക്കാലയളവില്‍ നാല്‍കോയുടെ ഓഹരി വില 164 രൂപയിലേക്ക് ചുവടുവെയ്ക്കും.
പറഞ്ഞുവരുമ്പോള്‍ പ്രശസ്ത നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാല 'പൈസയിറക്കിയിട്ടുള്ള' ഓഹരിയാണിത്. നാല്‍കോയുടെ സാധ്യത വിശദീകരിച്ച് ബ്രോക്കറേജായ ചോയിസ് ബ്രോക്കിങ്ങിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ രംഗത്തുവരുന്നുണ്ട്.
'സമീപകാലത്തെ വീഴ്ച്ചയില്‍ നിന്നും തിരിച്ചുവരികയാണ് നാല്‍കോ. 100 രൂപ റേഞ്ചിന് മുകളില്‍ തുടരെ ക്ലോസ് ചെയ്യാന്‍ സ്റ്റോക്കിന് ഇപ്പോള്‍ കഴിയുന്നുണ്ട്. നിലവിലെ അവസ്ഥയില്‍ ചാര്‍ട്ട് പാറ്റേണില്‍ പോസിറ്റീവ് ട്രെന്‍ഡാണ് നാല്‍കോ ഓഹരികള്‍ അറിയിക്കുന്നത്. റിസ്ക് എടുക്കാന്‍ താത്പര്യമുള്ള ട്രേഡര്‍മാര്‍ക്ക് ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ കമ്പനിയുടെ ഓഹരികള്‍ വാങ്ങാം. ഹ്രസ്വകാല ടാര്‍ഗറ്റ് 124 രൂപ. സ്റ്റോപ്പ് ലോസ് 108 രൂപ', സുമീത് ബഗാഡിയ പറയുന്നു.
സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിന്റെ റിസര്‍ച്ച് മേധാവി സന്തോഷ് മീണ നാല്‍കോയുടെ ഫണ്ടമെന്റല്‍ വിവരങ്ങള്‍ വിലയിരുത്തുന്നുണ്ട്.
'സുസ്ഥിരമായ വിപുലീകരണ കാലഘട്ടത്തിലൂടെയാണ് മെറ്റല്‍ സെക്ടര്‍ ഇപ്പോള്‍ കടന്നുപോകുന്നത്. സമ്പദ്വ്യവസ്ഥ സജീവമാകുന്നതും വൈദ്യുത വാഹന വ്യവസായം വളരുന്നതും മുന്നോട്ടുള്ള നാളുകളില്‍ അലൂമിനിയത്തിന് ഗുണം ചെയ്യും. ഉക്രൈനും റഷ്യയും തമ്മിലെ സംഘര്‍ഷവും നാല്‍കോ പോലുള്ള ഇന്ത്യയിലെ അലൂമിനിയം കമ്പനികള്‍ക്കാണ് വളര്‍ച്ചാ സാഹചര്യം ഒരുക്കുന്നത്. കാരണം ലോകത്തെ മുന്‍നിര അലൂമിനിയം ഉത്പാദകരാണഅ റഷ്യ. ഉക്രൈന് സംഘര്‍ഷം മുന്‍നിര്‍ത്തി റഷ്യയ്ക്ക് മേല്‍ മറ്റു രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ ഇന്ത്യന്‍ അലൂമിനിയം കമ്പനികളുടെ ബിസിനസ് മെച്ചപ്പെടും', സന്തോഷ് മീണ അറിയിക്കുന്നു.
ഹ്രസ്വകാലം തൊട്ട് ഇടക്കാലത്തേക്ക് നാല്‍കോ ഓഹരികള്‍ പോര്‍ട്ട്ഫോളിയോയില്‍ സമാഹരിക്കാമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. 'ടെക്നിക്കല്‍ വശം പരിശോധിച്ചാല്‍, 100 രൂപ റേഞ്ച് ഭേദിച്ച് പുതിയ വിപുലീകരണ ഘട്ടത്തിലേക്ക് നാല്‍കോ ഓഹരികള്‍ കടന്നുകഴിഞ്ഞു. സമീപകാലത്ത് സ്റ്റോക്ക് നേരിടുന്ന തിരുത്തല്‍ വാങ്ങലിനുള്ള അവസരമായി വേണം കാണാന്‍. 128 രൂപയിലാണ് അടുത്ത പ്രതിരോധം രൂപംകൊള്ളുന്നത്. ഇതു ഭേദിക്കാന്‍ കഴിഞ്ഞാല്‍ ഹ്രസ്വകാലം തൊട്ട് ഇടക്കാലയളവില്‍ 141 രൂപയിലേക്കും 164 രൂപയിലേക്കും ചലനം പ്രതീക്ഷിക്കാം', സന്തോഷ് മീണ നിര്‍ദേശിക്കുന്നു.
ഫെബ്രുവരിയിലാണ് രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചത്. 5 രൂപ മുഖവിലയില്‍ പ്രതിയോഹരിക്ക് 3 രൂപ വീതം ലാഭവിഹിതം നാല്‍കോ കൈമാറും. റെക്കോര്‍ഡ് തീയതി ഫെബ്രുവരി 18. മാര്‍ച്ച് 7 ആകുമ്പോഴേക്കും ലാഭവിഹിതം പൂര്‍ണമായി നല്കിത്തീരുമെന്നാണ് നാല്‍കോ അറിയിച്ചിട്ടുള്ളത്. വിഖ്യാത നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് നാല്‍കോയില്‍ വലിയ നിക്ഷേപമുണ്ട്. ഡിസംബര്‍ പാദത്തിലെ കണക്കുപ്രകാരം കമ്പനിയുടെ 2.50 കോടി ഓഹരികളാണ് ജുന്‍ജുന്‍വാലയുടെ പക്കലുള്ളത് (1.36 ശതമാനം ഓഹരി പങ്കാളിത്തം).
ബുധനാഴ്ച്ച 116 രൂപയിലാണ് നാല്‍കോ ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 128.25 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 50.70 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 7.49. ഡിവിഡന്റ് യീല്‍ഡ് 5.17 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications