പൊതുവെ ബജറ്റിലാണ് പണമിടപാട് സംബന്ധിച്ച മാറ്റങ്ങളുണ്ടാകാറുള്ളത്. ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് നടക്കാനിരിക്കെ മാറ്റങ്ങൾ ബജറ്റിലും പ്രതീക്ഷിക്കുന്നുണ്ട്. വലിയ പ്രഖ്യാപനങ്ങളുണ്ടാകില്ലെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷകൾ ഉയരത്തിലാണ്. അതേസമയം ബജറ്റിന് മുൻപ് പണമിടപാടിൽ മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുകയാണ് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ.
പണമിടപാട് രീതിയായ ഐഎംപിഎസിലാണ് ഫെബ്രുവരി ഒന്ന് മുതൽ മാറ്റങ്ങൾ വരുന്നത്. യുപിഐ പോലുള്ള ഇടപാടുകൾ സജീവമാകുന്ന കാലത്ത് ഐഎംപിഎസിലെ ഇടപാടുകളെ കൂടുതൽ ലളിതമാക്കുകയാണ് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഐഎംപിഎസിലെ മാറ്റങ്ങൾ വിശദമായി നോക്കാം.

ഐഎംപിഎസിലെ മാറ്റങ്ങൾ
ബാങ്കിൽ നിന്ന് മറ്റൊന്നിലേക്ക് ഓൺലൈനായി പണം കൈമാറ്റം ചെയ്യുന്ന സംവിധാനമാണ് ഇമ്മിഡിയേറ്റ് പേയ്മെന്റ് സർവീസ് അഥവാ ഐഎംപിഎസ്. ഫെബ്രുവരി ഒന്ന് മുതൽ ഐഎംപിഎസിലെ ഇടപാടുകൾ കൂടുതൽ ലഘുകരിക്കുകയാണ്. പണം സ്വീകരിക്കുന്ന വ്യക്തിയുടെ മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടിൻ്റെ പേരും ചേർത്ത് ഐഎംപിഎസ് വഴി പണം കൈമാറാൻ കഴിയും. നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സർക്കുലർ പ്രകാരം ഗുണഭോക്താവിനെ ചേർക്കേണ്ട ആവശ്യമില്ല.
ഐഎഫ്എസ്‍സി കോഡ് ചേർക്കാതെ തന്നെ ഇടപാട് നടത്താൻ സാധിക്കും. 2024 ജനുവരി 31-നകം എല്ലാ ഐഎംപിഎസ് ചാനലുകളിലും മൊബൈൽ നമ്പർ + ബാങ്കിൻ്റെ പേര് മുഖേനയുള്ള ഫണ്ട് കൈമാറ്റം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എൻപിസിഐ എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകിയിരുന്നു. 5 ലക്ഷം രൂപ വരെയുള്ള പണമയക്കലാണ് ഗുണഭോക്താവിനെ ചേർക്കാതെ ഉപയോഗിക്കാൻ സാധിക്കുക.
ഐഎംപിഎസ്
മൊബൈൽ ഫോണുകൾ വഴിയുള്ള തൽക്ഷണ ഇൻ്റർബാങ്ക് ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സേവനമാണ് ഇമ്മീഡിയറ്റ് പേയ്‌മെൻ്റ് സർവീസ്. ഇൻറർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് ആപ്പുകൾ, ബാങ്ക് ശാഖകൾ, എടിഎമ്മുകൾ, എസ്എംഎസ്, ഐവിആർഎസ് തുടങ്ങിയ വിവിധ ചാനലുകൾ വഴിയും ഐഎംപിഎസ് സേവനം ഉപയോഗിക്കാൻ സാധിക്കും. പണമിടപാടിനുള്ള ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഒരു മാർഗമാണിത്.
അക്കൗണ്ട് + ഐഎഫ്എസ്‍സി ഉപയോഗിച്ചുള്ള P2A മോഡും മൊബൈൽ നമ്പർ +എംഎംഐഡി ഉപയോഗിച്ചുള്ള P2P മോഡുകൾ വഴിയാണ് ഐഎംപിഎസ് ഇടപാടുകൾ നടത്തുന്നത്. ഒരു മൊബൈൽ നമ്പറിൽ ഒന്നിലധികം അക്കൗണ്ട് ലിങ്ക് ചെയ്തവരാണെങ്കിൽ ഡിഫോൾട്ട് അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യും. ഉപഭോക്തൃ സമ്മതം നൽകിയില്ലെങ്കിൽ ഇടപാട് ബാങ്ക് നിരസിക്കും.
ഇടപാടിന് മുൻപ്
ഐഎപിഎസ് ഉപയോഗിച്ച് മൊബൈൽ ബാങ്കിംഗ് വഴി പണമയക്കുന്നതിന് ബാങ്കിൻ്റെ മൊബൈൽ ബാങ്കിംഗ് സേവനത്തിൽ രജിസ്റ്റർ ചെയ്യണം. ബാങ്കിൽ നിന്ന് മൊബൈൽ മണി ഐഡൻ്റിഫയറും (എംഎംഐഡി) എംപിൻ എന്നിവ ലഭിക്കും. മൊബൈൽ ബാങ്കിംഗിനായി ബാങ്കിന്റെ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ഗുണഭോക്താവും രജിസ്ട്രേഷൻ പൂർത്തിയാക്കണം. മൊബൈൽ നമ്പർ ബന്ധപ്പെട്ട ബാങ്കിലെ അക്കൗണ്ടുമായി ലിങ്ക് ചെയ്യുകയും ബാങ്കിൽ നിന്ന് മൊബൈൽ മണി ഐഡൻ്റിഫയർ (എംഎംഐഡി) സ്വന്തമാക്കുകയും വേണം.
എങ്ങനെ ഐഎംപിഎസ് ഉപയോഗിക്കുക
ആപ്പിൽ 'ഫണ്ട് ട്രാൻസ്ഫർ' ക്ലിക്ക് ചെയ്ത് ഐഎംപിഎസ് തിരഞ്ഞെടുക്കുക. ഗുണഭോക്താവിൻ്റെ മൊബൈൽ മണി ഐഡൻ്റിഫയർ, പണമയക്കുന്നയാളുടെ എംപിഎൻ എന്നിവ നൽകി കൈമാറാൻ ആഗ്രഹിക്കുന്ന തുക രേഖപ്പെടുത്തുക. 'കൺഫേം' ക്ലിക്ക് ചെയ്താൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. ഈ ഒടിപി രേഖപ്പെടുത്തിയാൽ ഇടപാട് പൂർത്തിയാകും.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications