കൈ നിറയെ കാശ് വാരാൻ എൻപിഎസ്; നികുതി ഇളവോടെ സാമ്പാദിക്കാം; 60-ാം വയസിൽ പെൻഷനും ഉറപ്പ്

നിക്ഷേപ തീരുമാനങ്ങൾ പലപ്പോഴും വീട്, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ലക്ഷ്യങ്ങൾ വെച്ചുള്ളതോ നികുതി ആനുകൂല്യങ്ങൾ തേടിയുള്ളതോ ആണ്. വിരമിക്കൽ കാല നിധിയായും നികുതി ആനുകൂല്യം തരുന്ന നിക്ഷേപമായും പലരും കണ്ടിരുന്നത് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിനെയാണ്.

കുറഞ്ഞ പലിശ നിരക്കും ഉയരുന്ന ചെലവുകളും പരി​ഗണിക്കുമ്പോൾ ഈ നിക്ഷേപം വഴി നേട്ടമുണ്ടാക്കാൻ സാധിക്കില്ല. സെക്ഷൻ 80സി പ്രകാരമുള്ള 1.50 ലക്ഷം രൂപയുടെ നികുതി ഇളവ് മാത്രമാണ് ഈ നിക്ഷേപം വഴി ലഭിക്കുന്നത്. ഇതിനേക്കാൾ നികുതി ഇളവും ആദായവും നൽകുന്നൊരു നിക്ഷേപമാണ് നാഷണൽ പെൻഷൻ സ്കീം. ഇതിന്റെ വിശദാംശങ്ങളാണ് ചുവടെ നൽകുന്നത്. 

നാഷണണൽ പെൻഷൻ സ്കീം

നാഷണണൽ പെൻഷൻ സ്കീം

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പെൻഷൻ ഫണ്ട് റെ​ഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് എൻപിഎസ് നിയന്ത്രിക്കുന്നത്. 18 വയസിനും 70 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് എൻപിഎശിൽ ചേരാൻ സാധിക്കും. പോയിന്റ് ഓഫ് പ്രസൻസ് കേന്ദ്രം വഴി ഓൺലൈനായോ ഓഫ്‍ലൈനായോ എൻപിഎസ് അക്കൗണ്ട് ആരംഭിക്കാം.

എൻപിഎസിൽ അക്കൗണ്ട് എടുക്കുന്നതോടെ 12 അക്ക് പ്രാൻ നമ്പർ ലഭിക്കും. ഓഹരി വിപണിയുമായി ബന്ധിപ്പിച്ച, പ്രൊഫഷണലുകൾ നിയന്ത്രിക്കുന്ന പെൻഷൻ ഫണ്ടുകളിൽ ഇഷ്ടമുള്ള തുക നിക്ഷേപിക്കാം. എൻപിഎസിൽ നിക്ഷേപിക്കുന്ന തുക 60 വയസിന് ശേഷം മാത്രമാണ് പിൻവലിക്കാൻ സാധിക്കുന്നത്. 

നികുതി ഇളവുകൾ

നികുതി ഇളവുകൾ

പൂർണമായും നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപമായാണ് (EEE) നാഷണൽ പെൻഷൻ സ്കീം പരി​ഗണിക്കുന്നത്. നിക്ഷേപിക്കുന്ന തുക, ആദായം, കാലാവധിയിൽ പിൻവലിക്കുന്ന തുക എന്നിവയ്ക്ക് നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപമാണ് എൻപിഎസ്. പദ്ധതിയിലേക്ക് നിക്ഷേപിക്കുന്ന തുകയ്ക്ക് സെക്ഷൻ 80സിസിഡി (1ബി) പ്രകാരം 50,000 രൂപ നികുതി കിഴിവും സെക്ഷൻ 80സി പ്രകാരം 1.50 ലക്ഷം രൂപയുടെ നികുതി ഇളവും ലഭിക്കും.

നിക്ഷേപം കാലാവധിയിലെത്തുമ്പോൾ ഒറ്റത്തവണ പിൻവലിക്കുന്ന തുകയ്ക്ക് പൂർണമായും നികുതി ഇളവ് ലഭിക്കും. തൊഴിലുടമ പെൻഷൻ അക്കൗണ്ടിലേക്ക് നൽകുന്ന വിഹിതത്തിനും നികുതി ആനുകൂല്യങ്ങൾ ലഭിക്കും. സെക്ഷൻ 80സിസിഡി (2) പ്രകാരം അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർത്ത തുകയുടെ 10 ശതമാനം വരെ നികുതി ഇളവിന് അർ​ഹതയുണ്ട്. 

കുറഞ്ഞ ചെലവ്

കുറഞ്ഞ ചെലവ്

മ്യൂച്വൽ ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ചെലവിന്റെ കാര്യത്തിൽ എൻപിഎസ് വളരെ പിന്നിലാണ്. മ്യൂച്വൽ ഫണ്ടുകൾ 1.50 ശതമാനം മുതൽ 2 ശതമാനം വരെ ചെലവ് അനുപാതം ഈടാക്കുന്നുണ്ട്. എൻപിഎസിൽ മാനേജ്മെന്റ് ചെലവ് ഇതിലും കുറവാണ്.

പിൻവലിക്കൽ ചെലവ് എൻപിഎസിൽ മൊത്തെ കോർപ്പസിന്റെ 0.125 ശതമാനമാണ്. പ്രാരംഭ വരിക്കാരിൽ നിന്ന് രജിസ്ട്രേഷൻ ചാർജായി 200 രൂപ മുതൽ 400 രൂപ വരെ ഈടാക്കുന്നുണ്ട്. തുടർന്നുള്ള മാസ അടവുകൾക്ക് 30 രൂപയോ 0.50 ശതമാനമോ ഈടാക്കും. 

പിൻവലിക്കൽ

പിൻവലിക്കൽ

പെൻഷൻ പദ്ധതിയായതിനാൽ 60-ാം വയസിലാണ് എൻപിഎസിലെ പിൻവലിക്കൽ. ടെയർ1 അക്കൗണ്ട്, ടെയർ2 എന്നിങ്ങനെ 2 വ്യത്യസ്ത അക്കൗണ്ടുകൾ എൻപിഎസിൽ ആരംഭിക്കാം. ടെയർ1 അക്കൗണ്ടിലാണ് പെൻഷൻ നിക്ഷേപം നടത്തുന്നത്. ഇതിനാണ് 60 വയസ് എന്ന നിബന്ധന. ഈ അക്കൗണ്ടിലെ നിക്ഷേപത്തിന്റെ 60 ശതമാന 60 വയസ് പൂർത്തിയായ ശേഷം പിൻവലിക്കാം.

ബാക്കി 40 ശതമാനം പെൻഷനു വേണ്ടി ആന്യുറ്റിയിലേക്ക് മാറ്റും. നികുതി ബാധ്യതയില്ലാതെ 3 തവണ നിക്ഷേപത്തിന്റെ 25 ശതമാനം വരെ പിൻവലിക്കാൻ സാധിക്കും. ടെയർ-2 വിൽ നിക്ഷേപം നടത്തുന്നുണ്ടെങ്കിൽ അവ ആവശ്യ സമയത്ത് പിൻവലിക്കാം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X