കാശിന്റെ കാര്യമാണ്. ചുമ്മ വല്ല പദ്ധതികളില്‍ നിക്ഷേപിച്ച് ആദായത്തില്‍ കുറവ് വരുത്തരുത്. എന്ന് കരുതി എവിടെയെങ്കിലും കൊണ്ടു പോയി നിക്ഷേപിച്ച് പണം മുഴുവനായും നഷ്ടപ്പെടുത്തുകയും അരുത്. സുരക്ഷയും ആദായവും ഒത്തുവരുന്ന പദ്ധതികള്‍ തേടി പിടിച്ച് നിക്ഷേപിക്കണം. കയ്യിലൊരു അഞ്ച് ലക്ഷമുണ്ടെങ്കില്‍ എവിടെ നിക്ഷേപിക്കും. ആലോചനയിലാണോ. അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷത്തെ ഏഴ് ലക്ഷമാക്കി ഉയര്‍ത്തുന്നൊരു പദ്ധതിയുണ്ട്. സര്‍ക്കാര്‍ ഗ്യാരണ്ടി. ഇതിലുമപ്പുറം എന്ത് വേണം. പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് ആണ് ഇത്തരത്തില്‍ മികച്ച നേട്ടം തരുന്ന പദ്ധതി.
ആർക്കൊക്കെ ചേരാം
പ്രായപൂർത്തിയായ ഒരാൾക്ക് വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുടങ്ങാം, ജോയിന്റ് അക്കൗണ്ടിൽ പരമാവധി മൂന്ന് പേർക്കാണ് ചേരാനാവുക. പത്ത് വയസിൽ മുകളിൽ പ്രായമമുള്ള കുട്ടിക്കും സ്വന്തം പേരിൽ സർട്ടിഫിക്കറ്റ് വാങ്ങാനാകും. 10 ൽ കുറവ് പ്രായമുള്ളരൊൾക്ക് വേണ്ടി രക്ഷിതാക്കൾക്കും അക്കൗണ്ട തുറക്കാം. പദ്ധതിയിൽ ചേരുന്നതും വളരെ എളുപ്പമാണ്. തൊട്ടടുത്ത പോസ്റ്റ് ഓഫീസ് ബ്രാഞ്ച് സന്ദർശിച്ച് അപേക്ഷ ഫോം പൂരിപ്പിച്ച് നൽകിയാൽ നാഷണൽ സേവിംഗസ് സർട്ടിഫിക്കറ്റിൽ ചേരാം.
നിക്ഷേപ പരിധി
ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. നൂറിന്റെ ഗുണിതങ്ങളായി എത്ര വേണമെങ്കിലും നിക്ഷേപിക്കാം. ഉയർന്ന നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. ഒരാൾ ഒരേ സമയം എടുക്കാവുന്ന അക്കൗണ്ടുകളുടെ എണ്ണത്തിലും നിയന്ത്രണമില്ല. ഇതോടൊപ്പം എൻഎസ്‍സിയിൽ നടത്തുന്ന നിക്ഷേപത്തിന് ആദായ നികുതി ഇളവുണ്ട്. ആദായ നികുതി നിയമം സെക്ഷൻ 80 സി പ്രകാരം നിക്ഷേപത്തിന് 1.50 ലക്ഷം വരെ നികുതി കിഴിവുണ്ട്.
കാലാവധി
എന്‍എസ്സി പ്ലാനിന്റെ മെച്യൂരിറ്റി കാലയളവ് 5 വര്‍ഷമാണ്. നിക്ഷേപകന് താത്പര്യമുണ്ടെങ്കില്‍ 5 വര്‍ഷത്തെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാതിന് ശേഷം വീണ്ടും ഒരു 5 വര്‍ഷത്തേക്ക് നിക്ഷേപ കാലാവധി ഉയര്‍ത്തുവാന്‍ സാധിക്കും. നിക്ഷേപകന്റെ താത്പര്യത്തിനും സൗകര്യത്തിനും അനുസരിച്ച് നിക്ഷേപ കാലാവധി വീണ്ടും ദീര്‍ഘിപ്പിക്കുന്നതില്‍ തീരുമാനം കൈക്കൊള്ളാം.എന്‍എസ്സി എന്നത് നികുതി ലാഭിക്കുവാന്‍ സാധിക്കുന്ന നിക്ഷേപ മാര്‍ഗം കൂടിയാണ്. ആദായ നികുതി നിയമം വകുപ്പ് 80സി പ്രകാരം ഒരു സാമ്പത്തിക വര്‍ഷത്തിലെ നിക്ഷേപത്തിന്മേല്‍ 1.5 ലക്ഷം രൂപ വരെയുള്ള നികുതി ഇളവാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. 100 രൂപ, 500 രൂപ, 1000 രൂപ, 5000 രൂപ, 10,000 രൂപ എന്നിങ്ങനെയുള്ള മൂല്യങ്ങളിലായാണ് ഇപ്പോള്‍ നിങ്ങള്‍ക്ക് എന്‍എസ്സി ലഭ്യമാകുക. വിവിധ വിലകളിലുള്ളിലുള്ള എത്ര സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിച്ചും നിങ്ങള്‍ക്ക് എന്‍എസ്സിയില്‍ നിക്ഷേപം നടത്താം.
മികച്ച ആദായം
നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിന് നിലവിൽ തപാൽ വകുപ്പ് നൽകുന്നത് 6.8 ശതമാനം പലിശയാണ്. കൂട്ടു പലിശ രീതിയിൽ വാർഷിക തലത്തിലാണ് പലിശ ഈടാക്കുക. കാലാവധി പൂർത്തിയാകുമ്പോഴാണ് പലിശ അനുവദിക്കുകയുള്ളൂ. ഇത് പ്രകാരം എൻഎസ്‍സി യിൽ 1.000 രൂപ നിക്ഷേപിക്കുന്ന ഓരാൾക്ക അഞ്ച് വർഷത്തിന് ശേഷം 1,389.49 രൂപയാണ് തിരികെ ലഭിക്കുക. ഒരു ലക്ഷം രൂപയ്ക്ക് എന്‍എസ്സി വാങ്ങുന്നൊരാള്‍ക്ക് 1.38 ലക്ഷമാണ് അഞ്ച് വര്‍ഷം കൊണ്ട് ലഭിക്കുക. ഉയര്‍ന്ന പരിധിയില്ലാത്തതിനാല്‍ അഞ്ച് ലക്ഷം രൂപ നല്‍കി വാങ്ങുന്നൊരാള്‍ക്ക് മികച്ച ലാഭം നേടാം. അഞ്ച് ലക്ഷം രൂപ എൻഎസ്‍സിയിൽ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 6,94,746 രൂപയാകും തിരികെ ലഭിക്കുക. അതായത് നാഷണൽ സേവിംഗ്‌സ് സ്‌കീമിൽ നിന്ന് ലഭിക്കുന്ന ആദായം 1,94,746 രൂപയാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
