A Oneindia Venture

അഞ്ച് വര്‍ഷം കൊണ്ട് 7 ലക്ഷം രൂപ സ്വന്തമാക്കാന്‍ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം; ബാങ്കിനേക്കാള്‍ പലിശ നിരക്ക്

ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കുന്നവർക്കുള്ള വലിയ നേട്ടം മൂലധന വളർച്ച തന്നെയാണ്. നിക്ഷേപിച്ച തുകയ്ക്കൊപ്പം പലിശ വരുമാനവും ചേർത്ത് നല്ലൊരു തുക കൂടി ലഭിക്കുന്നതാണ് സ്ഥിര നിക്ഷേപത്തിന്റെ നേട്ടം. സ്ഥിര നിക്ഷേപത്തിന്റെ നേട്ടങ്ങളോടെ നികുതി ഇളവും കേന്ദ്ര സർക്കാർ ​ഗ്യാരണ്ടിയും ചേരുന്നൊരു നിക്ഷേപം ഇത്തരക്കാർക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ബാങ്കിനേക്കാൾ പലിശ നേടാൻ സാധിക്കുകയും ചെയ്താൽ ഇതാകും ഉചിതമായ തീരുമാനം. ലഘു സമ്പാദ്യ പദ്ധതികളിൽ ഉൾപ്പെട്ട നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റാണ് ഈ നേട്ടങ്ങളെല്ലാം ചേർന്ന പദ്ധതി. ഇതിന്റെ വിശദാംശങ്ങൾ ചുവടെ നോക്കാം.

 

പലിശ നിരക്ക്

പലിശ നിരക്ക്

എസ്ബിഐയുടെ പലിശ നിരക്കുമായി താരതമ്യം ചെയ്താൽ 5 വർഷത്തേക്ക് നാഷണൽ സേവിം​ഗ്സ് സര്‍ട്ടിഫിക്കറ്റിൽ നിന്നാണ് ഉയർന്ന പലിശ ലഭിക്കുന്നത്. പൊതുജനങ്ങൾക്ക് 6.25 ശതമാനം പലിശയാണ് എസ്ബിഐ 5 വർഷത്തേക്ക് നൽകുന്നത്. 5 വര്‍ഷത്തേക്കുള്ള നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റ് നിക്ഷേപത്തിന് 7 ശതമാനം പലിശയാണ് ലഭിക്കുന്നത്. വര്‍ഷത്തില്‍ കൂട്ടുപലിശ രീതിയിലാണ് പലിശ കണക്കാക്കുന്നത്.

1,000 രൂപ നിക്ഷേപിച്ചൊരാള്‍ക്ക് ആദ്യ വര്‍ഷത്തില്‍ 70 രൂപയാണ് പലിശയായി ലഭിക്കുക. രണ്ടാം വര്‍ഷത്തില്‍ 74.9 രൂപയും മൂന്നാം വര്‍ഷത്തില്‍ 80.14 രൂപയും പലിശയായി നേടാം. നാലാം വര്‍ഷത്തില്‍ 85.75 രൂപയായി പലിശ ഉയരും. അഞ്ചാം വര്‍ഷം 91.76 രൂപ പലിശ ലഭിക്കും. 1000 രൂപ നിക്ഷേപിക്കുന്നയാള്‍ക്ക് കാലാവധിയില്‍ 1,402.55 രൂപ പലിശയായി ലഭിക്കും. 

ആർക്കൊക്കെ ചേരാം

ആർക്കൊക്കെ ചേരാം

പ്രായ പൂര്‍ത്തിയായവര്‍ക്കും 18 വയസിന് താഴെ പ്രായമുള്ളവര്‍ക്കും നാഷണൽ സേവിം​ഗ്സ് സര്‍ട്ടിഫിക്കറ്റ് അക്കൗണ്ട് ആരംഭിക്കാം. 10 വയസ് പൂര്‍ത്തിയായവരാണെങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. രക്ഷിതാവിന് മക്കളുടെ പേരിലും അക്കൗണ്ടെടുക്കാം. ഒരാള്‍ക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും ആരംഭിക്കാന്‍ സാധിക്കും. പ്രവാസികള്‍ക്ക് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ സാധിക്കില്ല. ചുരുങ്ങിയത് 1,000 രൂപ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിക്കണം. 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. നിക്ഷേപത്തിന് പരിധിയില്ല. 

കാലാവധി, നികുതി ഇളവ്

കാലാവധി, നികുതി ഇളവ്

നാഷണൽ സേവിം​ഗ്സ് സര്‍ട്ടിഫിക്കറ്റിലെ നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും. നിക്ഷേപം ആരംഭിച്ച് 5 വര്‍ഷത്തിന് ശേഷമാണ് കാലാവധിയെത്തുക. 5 വര്‍ഷ ലോക്ഇന്‍ പിരിയഡുള്ള നിക്ഷേപമാണിത്. കാലാവധിയിൽ ലഭിക്കുന്ന തുകയ്ക്ക് നികുതി സ്ലാബ് അനുസരിച്ച് നികുതി നൽകേണ്ടി വരും. രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളില്‍ നിന്നും ഈ പദ്ധതിയില്‍ ചേരാന്‍ സാധിക്കും. 

കാല്‍ക്കുലേറ്റര്‍

കാല്‍ക്കുലേറ്റര്‍

പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയായതിനാല്‍ റിസ്‌കില്ലാതെ നല്ലൊരു തുക കയ്യിലെത്താന്‍ നാഷണല്‍ സേവിംഗ്‌സ സര്‍ട്ടിഫിക്കറ്റിലെ നിക്ഷേപം വഴി സാധിക്കും. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റില്‍ 5 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് ലഭിക്കുന്ന ആദായം എത്രയാമെന്ന് നോക്കാം. 5 ലക്ഷം രൂപ 5 വര്‍ഷത്തേക്ക് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് ലഭിക്കുന്ന പലിശ 2,01,276 രൂപയാണ്. കാലാവധിയില്‍ 7,01,276 രൂപ ലഭിക്കും.

കാലാവധിക്ക് മുന്‍പുള്ള പിന്‍വലിക്കല്‍

കാലാവധിക്ക് മുന്‍പുള്ള പിന്‍വലിക്കല്‍

മൂന്ന വര്‍ഷം പൂര്ത്തിയായ നിക്ഷേപം 3 വര്‍ഷത്തിനും 6 മാസത്തിനും ഇടയില്‍ പിന്‍വലിച്ചാല്‍ 1,000 രൂപ നിക്ഷേപിച്ച വ്യക്തിക്ക് 1191.02 രൂപ തിരികെ ലഭിക്കും. നാല് വര്‍ഷത്തിന് മുന്‍പാണെങ്കില്‍ 1,226.23 രൂപയും 4 വര്‍ഷം 6 മാസത്തിന് ഇടയില്‍ പിന്‍വലിച്ചാല്‍ 1262.48 രൂപയും ലഭിക്കും. 4 വര്‍ഷം 6 മാസത്തിനും 5 വർഷത്തിനും ഇടയിൽ നിക്ഷേപം പിൻവലിച്ചാൽ 1,299.8 രൂപ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X