അഞ്ച് വര്‍ഷ നിക്ഷേപത്തിന് ബാങ്കുകളേക്കാള്‍ പലിശ നേടാം; ഒപ്പം നികുതി ലാഭവും; ഉ​ഗ്രൻ സർക്കാർ പദ്ധതി

ആദായ നികുതി ഇളവ് തേടുന്നവരുടെ ഒരു ആശ്രയമാണ് 80സി ആനുകൂല്യം ലഭിക്കുന്ന ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍. സ്ഥിര നിക്ഷേപത്തിന് പലിശ ഉയരുന്ന സമയത്ത് ടാക്‌സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപങ്ങള്‍ നല്ല പലിശ നിരക്ക് നല്‍കുന്നുണ്ട്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുയര്‍ത്തിയതിന് പിന്നാലെ ബാങ്കുകളിലെ ടാക്‌സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിശോധിച്ചാല്‍ 6 ശതമാനം വരെയാണ് ലഭിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 അധിക നിരക്കും ലഭിക്കും. 

80സി നിക്ഷേപങ്ങൾ

നികുതി ലാഭിക്കുക എന്ന ലക്ഷ്യത്തോടെ നിക്ഷേപം തിരഞ്ഞെടുക്കുന്നൊരാള്‍ക്ക് ഈ നിരക്ക് മാത്രമെ ലഭിക്കുകയുള്ളൂ എന്നതാണ് ചോദ്യം. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലേക്ക് നീങ്ങിയാല്‍ ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന്റെ എല്ലാ ഗുണങ്ങളോടെ 6.8 ശതമാനം പലിശ ലഭിക്കുന്ന പദ്ധതി കാണാന്‍ സാധിക്കും. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിക്കുന്നൊരാള്‍ക്കും ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും. 

താരതമ്യം

താരതമ്യം

പലിശ കൂടാതെ ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപവും നാഷണല്‍ സേവിംഗ്‌സ് സ്‌കീമും തമ്മിമുള്ള മറ്റൊരു സാമ്യം അഞ്ച് വര്‍ഷ ലോക്ഇന്‍പിരിയഡാണ്. ഇതോടൊപ്പം ഘടനയിലും മറ്റും ചെറിയ വ്യത്യാസങ്ങളുണ്ട്. പോസ്റ്റ് ഓഫീസുകളിൽ നിന്നാണ് നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റ് വാങ്ങാൻ സാധിക്കുക. നിക്ഷേപം നടത്തുന്നൊരാള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ നോക്കാം.


- ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപത്തില്‍ നിക്ഷേപകന് മാസത്തിലോ വര്‍ഷത്തിലോ പലിശ വാങ്ങാനുള്ള സൗകര്യം ബാങ്കില്‍ നിന്ന് ലഭിക്കും. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റില്‍ റെഗുലര്‍ പലിശ വരുമാനം പ്രതീക്ഷിക്കാന്‍ പാടില്ല. കാലാവധിയില്‍ മാത്രമാണ് പലിശ അനുവദിക്കുന്നത്. അഞ്ച് വര്‍ഷ കാലാവധിയിലാണ് പലിശയും മുതലും തിരികെ ലഭിക്കുക. 

റീഇന്‍വെസ്റ്റ്‌മെന്റ്

- ആദ്യ നാല് വര്‍ഷങ്ങളില്‍ നിക്ഷേപം റീഇന്‍വെസ്റ്റ്‌മെന്റ് ചെയ്യുകയും ആദ്യ നാല് വര്‍ഷങ്ങളില്‍ 80സി ആനുകൂല്യം ലഭിക്കുകയും ചെയ്യും. ഈ സമയത്ത് പലിശ വരുമാനത്തിന് മുകളിലും നികുതി ഇളവ് ലഭിക്കും. അഞ്ചാം വര്‍ഷത്തില്‍ പലിശയടങ്ങുന്ന തുക തിരികെ ലഭിക്കും.

- രണ്ട് പദ്ധതികളിലും പരമാവധി 1.5 ലക്ഷം രൂപ വരെയാണ് നികുതി ഇളവ് ലഭിക്കുന്നത്. രണ്ട് പദ്ധതികളിലും നിക്ഷേപിക്കുന്ന തുക 5 വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കാന്‍ സാധിക്കില്ല. ഭാഗികമായ പിന്‍വലിക്കലും അഞ്ച് വര്‍ഷത്തിനിടെ സാധിക്കില്ല.

എന്നാല്‍ അത്യാവശ്യ ഘട്ടത്തില്‍ നാഷണല്‍ സേവിംഗ്‌സ് സ്‌കീം ബാങ്കുകളില്‍ ഈട് നല്‍കി വായ്പയെടുക്കാന്‍ സാധിക്കും. 

പലിശ വരുമാനം

- രണ്ട് നിക്ഷേപത്തിലെയും പലിശ വരുമാനം ആദായ നികുതി ബാധകമാണ്. നിക്ഷേപകന്റെ നികുതി ബാധകമായ വരുമാനത്തിനൊപ്പം ചേര്‍ത്ത് നികുതി ഈടാക്കും. ഇതിനാല്‍ ഉയര്‍ന്ന ടാക്‌സ് സ്ലാബിലുള്ളവര്‍ക്ക് ഇവയിലെ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന ആദായം കുറവായിരിക്കും. 

നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റ്

നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റ്

നികുതി ഇളവ് ലഭിക്കുന്ന നിക്ഷേത്തിൽ ഏതൊരു ഇന്ത്യൻ പൗരനും ചേരാമെന്നതാണ് പ്രത്യേകത. പ്രായ പൂര്‍ത്തിയാകാത്തവര്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്ക് പദ്ധതിയില്‍ ചേരാം. 1,000 രൂപ മുതൽ നിക്ഷേപിച്ച് തുടങ്ങാം. പദ്ധതിയിൽ നിക്ഷേിച്ചാലാലുള്ള നേട്ടം എങ്ങനെയെന്ന് നോക്കാം.

6.8 ശതമാനം പലിശ നിരക്കിൽ പ്രകാരം 1,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് നാഷണൽ സേവിം​ഗ്സ് സ്കീം കാലാവധിയിൽ 1,389 രൂപ ലഭിക്കും. 5,000 രൂപ നാഷണൽ സേവിം​ഗ്സ് സ്കീമിൽ നിക്ഷേപിച്ചാൽ അഞ്ച് വര്‍ഷത്തിന് ശേഷം 6,947 രൂപ ലഭിക്കും. 10 ലക്ഷം രൂപയുടെ നിക്ഷേപം 13.89 ലക്ഷം രൂപയായി വളരും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X