ബാങ്ക് സ്ഥിര നിക്ഷേപത്തിലേക്ക് പണമൊഴുകുന്നതിന്റെ പ്രത്യേകത സുരക്ഷിതത്വവും പലിശ നിരക്കുമാണ്. നിക്ഷേപിച്ച പണം വളർന്ന് കാലാവധിയിൽ നല്ലൊരു തുക കയ്യിലെത്തുമെന്നതാണ് സ്ഥിര നിക്ഷേപങ്ങളുടെ സുരക്ഷിതത്വം. മാർക്കറ്റുമായി ബന്ധപ്പെട്ട നഷ്ട സാധ്യതകളൊന്നും തന്നെ നിക്ഷേപത്തിനില്ല. എന്നാൽ ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ സുരക്ഷയും പലിശയമുള്ള ഒരു ലഘു സമ്പാദ്യ പദ്ധതിയാണ് പോസ്റ്റ് ഓഫീസിന്റെ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് (എൻഎസ്‍സി ). ഇതിന്റെ വിശദാംശങ്ങളാണ് ചുവടെ.
എഫ്ഡി vs എൻഎസ്‍സി
മറ്റു ലഘു സമ്പാദ്യ പദ്ധതികളെ പോലെ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റും റിസ്‌കില്ലാത്ത സമ്പാദ്യ പദ്ധതിയാണ്. പോസ്റ്റ് ഓഫീസിന്റെ ഗ്യാരണ്ടിയിൽ മറ്റു സുരക്ഷാ പ്രശ്നങ്ങളില്ല. അഞ്ച് വര്‍ഷമാണ് കാലാവധി. ഇത്തരത്തിൽ ഹൃസ്വകാലത്തേക്ക് നിക്ഷേപം നടത്തുന്നവര്‍ക്ക് പറ്റിയ പദ്ധതിയാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. ഇതിനൊപ്പം നികുതി ഇളവുകളും ലഭിക്കും. ബാങ്ക് എഫ്ഡികളില്‍ നിക്ഷേപിക്കാനൊരുങ്ങുന്നവര്‍ക്ക് സ്വീകരിക്കാവുന്ന നിക്ഷേപമാണ് ഇത്.
ബാങ്കുകള്‍ 5.5 ശതമാനം വരെ പലിശ നല്‍കുമ്പോള്‍ 6.8 ശതമാനമാണ് നാഷണല്‍ സേവിംഗ്‌സ് സ്‌കമീലെ പലിശ നിരക്ക്. വര്‍ഷത്തില്‍ കൂട്ടുപലിശ രീതിയിലാണ് പലിശ കണക്കാക്കുന്നത്. സ്ഥിര നിക്ഷേപത്തോളും സുരക്ഷയും പലിശയും പദ്ധതി നല്‍കുന്നുണ്ട്.
ഓരോ പാദത്തിലും നാഷണല്‍ സേവിംഗ്‌സ് സ്‌കീമിന്റെ പലിശ നിരക്കും പുനഃപരിശോധിക്കും. ജൂലായ് - സെപ്റ്റംബര്‍ പാദത്തിലെ പലിശ നിരക്കാണ് 6.8 ശതമാനം. എൻഎസ്‍സിയിലെ നിക്ഷേപത്തിന് ആദായ നികുതി നിയത്തിലെ 80സി പ്രകാരം 1.5 ലക്ഷം നികുതി ഇളവും ലഭിക്കുന്നുണ്ട്.
ആർക്കൊക്കെ നിക്ഷേപിക്കാം
ബാങ്ക് സ്ഥിര നിക്ഷേപം പോലെ തന്നെ നിക്ഷേപിക്കുന്നതിന് പ്രായ പരിധിയോ മറ്റ് ഘടകങ്ങളോ ബാധകമല്ല. വ്യക്തിഗത അക്കൗണ്ടും സംയുക്ത അക്കൗണ്ടും നാഷണൽ സേവിംഗ്‌സ് സ്കീമിൽ ആരംഭിക്കാം. പ്രായപൂർത്തിയായ ഒരാൾക്ക് വ്യക്തിഗത അക്കൗണ്ടും സംയുക്ത അക്കൗണ്ടും ആരംഭിക്കാം.
മൂന്ന് പേരാണ് സംയുക്ത അക്കൗണ്ടിൽ അനുവദിക്കുക. 10 ൽ കുറവ് പ്രായമുള്ള കുട്ടികൾക്ക് എൻഎസ്‍സിയിൽ നിക്ഷേപിക്കുന്നതിന് രക്ഷിതാക്കൾക്ക് മക്കളുടെ പേരിൽ നിക്ഷേപിക്കാം. പത്ത് വയസിൽ പൂർത്തിയായവരാണെങ്കിൽ സ്വന്തം പേരിൽ തന്നെ അക്കൗണ്ട് ആരംഭിക്കാം.
എത്ര രൂപ നിക്ഷേപിക്കണം
നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിൽ ചുരുങ്ങിയ നിക്ഷേപമായി 1,000 രൂപയാണ് ആവശ്യം. . ഉയർന്ന നിപരിധി നിശ്ചയിച്ചിട്ടില്ല. 100 ന്റെ ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം. ഒരു സമയം എത്ര അക്കൗണ്ട് വേണമെങ്കിലും എടുക്കാം ഇതിനും നിയന്ത്രണമില്ല. തൊട്ടടുത്ത പോസ്റ്റ് ഓഫീസിൽ ചെന്നാൽ പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കും.
കാൽക്കുലേറ്റർ
6.8 ശതമാനമാണ് നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിലെ പലിശ നിരക്ക്. കൂട്ടു പലിശ രീതിയിൽ വർഷത്തിൽ പലിശ ഈടാക്കി കാലാവധിയിൽ അനുവദിക്കുന്നതാണ് എൻഎസ്‍സിയുടെ രീതി. 1.000 രൂപ നിക്ഷേപിക്കുന്ന ഓരാൾക്ക അഞ്ച് വർഷത്തിന് ശേഷം 1,389.49 രൂപയാണ് നാഷണൽ സേവിംഗ്‌സ് സ്കീമിൽ നിന്ന് ലഭിക്കുക. 2 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 77,899 രൂപ പലിശയായി ലഭിക്കും. കാലാവധിയിൽ 2,77,899 രൂപയാണ് കയ്യിൽ കിട്ടുക.
അഞ്ച് ലക്ഷം രൂപ എൻഎസ്‍സിയിൽ നിക്ഷേപിക്കുന്നൊരാൾക്ക് കാലാവധി പൂർത്തിയാകുമ്പോൾ 6,94,746 രൂപ തിരികെ ലഭിക്കും. അഞ്ച് വർഷം കൊണ്ട് 1,94,746 രൂപയാണ് പലിശയായി നിക്ഷേപകന് ലഭിക്കുന്നത്.
പെട്ടന്നുള്ള പിൻവലിക്കൽ
നാഷണൽ സേവിംഗ്‌സ് സ്കീമിൽ നിക്ഷേപം പാതിയിൽ വെച്ച് അവസാനിപ്പിക്കാൻ കുറച്ച് സാധിക്കില്ല. വ്യക്തിഗത അക്കൗണ്ട് ആണെങ്കിൽ ഉടമ മരിച്ചാൽ അക്കൗണ്ട് അവസാനിപ്പിക്കാം. സംയുക്ത അകൗണ്ടിൽ ഏതെങ്കിലും ഒരാളുടെയോ എല്ലാവരുടെയോ മരണം ശേഷം അക്കൗണ്ട് അവസാനിപ്പിക്കാം. കോടതി ഉത്തരവ് വഴിയും അക്കൗണ്ട് അവസാനിപ്പിക്കാം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications