സുരക്ഷിത നിക്ഷേപങ്ങൾ തേടുന്നവർക്ക് മുന്നിൽ വാതിൽ തുറന്നിട്ടിരിക്കുകയാണ് പോസ്റ്റ് ഓഫീസ് ലഘുസമ്പാദ്യ പദ്ധതികൾ റിസ്കില്ലാതെ നിക്ഷേപിക്കാമെന്നതും ഉയർന്ന പലിശ നിരക്കും അധികം സങ്കീർണതകളില്ലാ എന്നതുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ ശ്രദ്ധേയമാക്കുന്നത്. പൊതുമേഖലാ ബാങ്കുകളെക്കാൾ പലിശ നൽകുന്ന നിക്ഷേപങ്ങളാണ് ലഘു സമ്പാദ്യ പദ്ധതികളിൽ അധികവും, ഇത്തരത്തിലൊരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്.
ഇതൊരു സ്ഥിര വരുമാന നിക്ഷേപ പദ്ധതിയാണ്. നഷ്ട സാധ്യതയില്ലാതെ സ്ഥിര വരുമാനം ഇതിലെ നിക്ഷേപത്തിലൂടെ ലഭിക്കുന്നു. ലഘു സമ്പാദ്യ പദ്ധതികളുടെ ഭാഗമായി ഈ നിക്ഷേപത്തിന് സര്‍ക്കാര്‍ ഗ്യാരണ്ടി ലഭിക്കുന്നുണ്ട്. 5 വര്‍ഷത്തെ ലോക്ഇന്‍ പിരിയഡുള്ള നിക്ഷേപമാണിത്. അതായത് 5 വര്‍ഷത്തിന് മുന്‍പ് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കില്ല. നാഷണൽ സേവിംഗ്സ സർട്ടിഫിക്കറ്റ് ഈട് നൽകി ദേശസാൽകൃത ബാങ്കുകളിൽ നിന്ന് വായ്പ എടുക്കാൻ സാധിക്കും.
പദ്ധതി വിശദാംശം
ആർക്കൊക്കെ ചേരാം: ഏതൊരാൾക്കും ചേരാവുന്ന പദ്ധതിയാണിത്. പ്രായപൂർത്തിയായ ഒരാൾക്ക് വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുടങ്ങാം, ജോയിന്റ് അക്കൗണ്ടിൽ പരമാവധി 2 പേരെയാണ് അനുവദിക്കുക. പത്ത് വയസിൽ മുകളിൽ പ്രായമമുള്ള കുട്ടിക്കും സ്വന്തം പേരിൽ സർട്ടിഫിക്കറ്റ് വാങ്ങാനാകും. 10 ൽ താഴെ പ്രായമുള്ള കുട്ടിക്ക് വേണ്ടി രക്ഷിതാക്കൾക്ക് അക്കൗണ്ട തുറക്കാം.
ജോയിന്റ് അക്കൗണ്ട്: വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും പദ്ധതിയില്‍ ആരംഭിക്കാം. ജോയിന്റ് അക്കൗണ്ടിലുള്ള നിക്ഷേപം പിന്‍വലിക്കുമ്പോള്‍ 2 പേരും ഹാജരാകണം. എ, ബി എന്നിങ്ങനെ 2 ജോയിന്റ് അക്കൗണ്ടുകൾ ആരംഭിക്കാനാകും.
എവിടെ നിന്ന് ചേരാം: നാഷണൽ സേവിംഗ്‌സ് സ്കീമിൽ ചേരാൻ പോസ്റ്റ് ഓഫീസിനെയാണ് സമീപിക്കേണ്ടത്. പോസ്റ്റ് ഓഫീസ് ബ്രാഞ്ച് സന്ദർശിച്ച് അപേക്ഷ ഫോം പൂരിപ്പിച്ച് നൽകിയാൽ നാഷണൽ സേവിംഗസ് സർട്ടിഫിക്കറ്റിൽ ചേരാം. ഒരാൾ ഒരേ സമയം എടുക്കാവുന്ന അക്കൗണ്ടുകളുടെ എണ്ണത്തിലും നിയന്ത്രണമില്ല.
നിക്ഷേപം: 1,000 രൂപയാണ് നിക്ഷേപിക്കാൻ ആവശ്യമായ ചുരുങ്ങിയ തുക. 100 ന്റെ ഗുണിതങ്ങളായി എത്ര വേണമെങ്കിലും നിക്ഷേപം ഉയർത്താം. എത്ര തുക വേണമെങ്കിലും നാഷണൽ സേവിംഗ്‌സ് സ്കീമിൽ നിക്ഷേപിക്കാം. ഒറ്റത്തവണ നിക്ഷേപമാണ് നടത്തേണ്ടത്.
നികുതി ഇളവ്: നാഷണൽ സേവിംഗ്‌സ് സ്കീമിൽ നടത്തുന്ന നിക്ഷേപത്തിന് ആദായ നികുതി ഇളവ് ലഭിക്കും. ആദായ നികുതി നിയമം സെക്ഷൻ 80സി പ്രകാരം നിക്ഷേപത്തിന് 1.50 ലക്ഷം വരെ നികുതി കിഴിവുണ്ട്. കാലാവധിയിൽ പിൻവലിക്കുന്ന തുകയ്ക്ക് നികുതി ഇളവുകളൊന്നും നിക്ഷേപം നൽകുന്നില്ല.
പലിശ നിരക്ക്: 6.8 ശതമാനമാണ് നാഷണൽ സേവിംഗ്‌സ് സ്കീമിൽ നിന്നും ലഭിക്കുന്ന പലിശ നിരക്ക്. വർഷത്തിൽ കൂട്ടു പലിശയായാണ് പലിശ കണക്കാക്കുക.
ലോക്ഇൻ പിരിയഡ്: 5 വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി. ഈക്കാലയളവിനുള്ളിൽ നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല. വ്യക്തിഗത അക്കൗണ്ട് ഉടമ മരിച്ചാൽ അക്കൗണ്ട് അവസാനിപ്പിക്കാം. ജോയിന്റ് അകൗണ്ടിൽ ഒരു അക്കൗണ്ട് ഉടമ മരണപ്പെട്ടാലും അക്കൗണ്ട് അവസാനിപ്പിക്കാം.
കാൽക്കുലേറ്റർ
വർഷത്തിൽ പലിശ കണക്കാക്കി നിക്ഷേപത്തിനൊപ്പം ചേർത്ത് കാലാവധിൽ തുക അനുവദിക്കും. നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിൽ 1.000 രൂപ നിക്ഷേപിച്ചാൽ അഞ്ച് വർഷത്തിന് ശേഷം 1,389.49 രൂപയാണ് തിരികെ ലഭിക്കുക. 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 6,94,746 രൂപ ലഭിക്കും. 1,94,746 രൂപ പലിശ വരുമാനമായി ലഭിക്കും.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ



Click it and Unblock the Notifications